മഴക്കരുത്തില്‍ വൈദ്യുതി വിറ്റ് കെഎസ്ഇബി

കൊച്ചി: കാലവര്‍ഷം കനത്തതോടെ വൈദ്യുതി മേഖലയില്‍ വരുമാനം കൊയ്ത് കെഎസ്ഇബി. മഴക്കെടുതികള്‍ ധാരാളമുണ്ടായെങ്കിലും മഴക്കരുത്തില്‍ നിന്ന് തന്നെ കെഎസ്ഇബി മികച്ച നേട്ടമാണ് ഉണ്ടാക്കിയെടുക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം വൈദ്യുതി വില്‍ക്കുന്ന സംസ്ഥാനം എന്ന ഖ്യാതിയും ഇനി കേരളത്തിന് സ്വന്തമാകും. കര്‍ണാടകയില്‍ താപവൈദ്യുത നിലയം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉല്‍പാദച്ചെലവ് വര്‍ധിച്ചതായത് കേരളത്തിന് ഗുണകരമായി. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വൈദ്യുതിക്കായി കേരളവുമായി ബന്ധപ്പെടുകയാണ് ചെയ്യുന്നത്. നിലവില്‍ 600 മെഗാവാട്ട് വരെ വില്‍ക്കാന്‍ കേരളത്തിന് സാധിക്കുന്നുണ്ട്. കത്ത മഴ ലഭിക്കുന്ന ദിവസങ്ങളില്‍ 30 മുതല്‍ 70 ലക്ഷം യൂണിറ്റ് വൈദ്യുതി വരെ വില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. 3.36 രൂപ നിരക്കിലാണ് സംസ്ഥാനം വൈദ്യുതി വില്ക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

*