Don't Miss
Home / A Slider / മൂന്നര കോടി ഉപഭോക്താക്കള്‍ ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍; മലബാര്‍ഗോള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് ചുവടുമാറ്റുന്നു

മൂന്നര കോടി ഉപഭോക്താക്കള്‍ ഇനി ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍; മലബാര്‍ഗോള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് ചുവടുമാറ്റുന്നു

ദുബൈ: പ്രമുഖ ജുവല്ലറി ബിസിനസ് ഗ്രൂപ്പ് മലബാര്‍ ഗോള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലേക്ക് ചുവടുവെക്കുന്നു. ക്യാപ്പിലറി ടെക്‌നോളജീസാണ് മലബാറിന്റെ ഇന്ത്യയിലെയും വിദേശത്തെയും ഉള്‍പ്പെടെ 220 ഷോറൂമുകളുടെ പ്രവര്‍ത്തനം സംയോജിപ്പിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ബിഗ് ഡേറ്റാ സാങ്കേതിക വിദ്യയിലേക്ക് മാറുന്നത്. ഏകജാലക സംവിധാനം പ്രയോജനപ്പെടുത്തിയുള്ള ഉപഭോക്തൃ സേവനമാണ് ലഭ്യമാകുക. ഉപഭോക്താക്കളുടെ അഭിരുചികള്‍,മാര്‍ക്കറ്റ് ട്രെന്‍ഡ് എന്നിവ ഒരുനിമിഷം കൊണ്ട് മനസിലാക്കാനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും മലബാര്‍ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ എംപി ഷംലാല്‍ പറഞ്ഞു. മൂന്നര കോടി സ്ഥിരം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരൊറ്റ സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ. ഉപഭോക്താക്കള്‍ സ്ഥിരം സന്ദര്‍ശിക്കുന്ന ഷോറൂമുകള്‍ അവരുടെ അഭിരുചികളും ക്രോഡീകരിച്ച് അപഗ്രഥിക്കാനും ഉപഭോക്താക്കളുടെ ഗുണത്തിനായി ഉപയോഗിക്കാനും ഇതുവഴി സാധിക്കുമെന്നും കമ്പനി അറിയിച്ചു..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...