Don't Miss
Home / A Slider / മെയ്ക്ക് ഇന്‍ ഇന്ത്യയെ കൈവിടില്ലെന്ന് ജിയോ

മെയ്ക്ക് ഇന്‍ ഇന്ത്യയെ കൈവിടില്ലെന്ന് ജിയോ

മുംബൈ: ഇറക്കുമതി തീരുവ മറികടക്കാന്‍ ജിയോഫോണ്‍ ഇറക്കുമതി ചെയ്യാന്‍ മറ്റ് വഴികള്‍ തേടുകയാണെന്ന ആരോപണം നിഷേധിച്ച്് റിലയന്‍സ് ജിയോ വക്താവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യെ കൈവിട്ട് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യില്ലെന്ന് അറിയിച്ചു. ജിയോ ഫോണ്‍ ഹാന്‍ഡ് സെറ്റുകള്‍ ഇന്ത്യയില്‍ മാത്രമാണ് നിര്‍മിക്കുന്നതെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനികളുടെ കൂട്ടായ്മയായ ദ മൊബൈല്‍ അസോസിയേഷനാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. ജിയോ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതല്ലെന്നും തങ്ങളുടെ അറിവു പ്രകാരം പൂര്‍ണമായും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണെന്നും ടിഎംഎയുടെ മൊബൈല്‍ ഉപദേശക സമിതി ചെയര്‍മാനായ ഭൂപേഷ് റസീന്‍ ആരോപിച്ചിരുന്നു.

ഇറക്കുമതി തീരുവ ഒഴിവാക്കാനായി ഇന്തൊനീഷ്യ വഴി ഇറക്കുമതി ചെയ്യാനാണ് റിലയന്‍സിന്റെ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഏതൊരു ഫീച്ചര്‍ ഫോണും നല്‍കി കേവലം 501 രൂപ നിരക്കില്‍ 4ജി ഫീച്ചര്‍ ഫോണായ ജിയോഫോണ്‍ സ്വന്തമാക്കാനാകുമെന്ന് മുകേഷ് അംബാനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 15 മുതല്‍ ജിയോഫോണ്‍ രണ്ട് 2,999 രൂപക്ക് ലഭിക്കുമെന്നും റിലയന്‍സ് മേധാവി അറിയിച്ചിരുന്നു. രണ്ടു ഫോണുകളും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുന്നതെന്ന് ജിയോ വ്യക്തമാക്കി.

ചുരുങ്ങിയ നിരക്കില്‍ ഫീച്ചര്‍ ഫോണുകള്‍ വില്‍പ്പനക്കെത്തുന്നത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഫോണ്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തങ്ങളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കേണ്ട അവസ്ഥ വരുമെന്നുമാണ് ടിഎംഎയുടെ നിലപാട്..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...