മൊബൈല്‍ ചാര്‍ജിങ്ങിന് ഇനി വെറും സെക്കന്റുകള്‍ മതി; പുതിയ വിദ്യ കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍

സകലവിധ ഫീച്ചര്‍ കൊണ്ട് ആളുകളുടെ മനംമയക്കിയ സ്മാര്‍ട്ട്‌ഫോണിന് ഒരു കുഴപ്പമേ ഉള്ളൂ. ചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കണം. എന്നാല്‍ ഈ കാത്തിരിപ്പിന് വിരാമമിടുകയാണ് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ശസ്ത്രജ്ഞര്‍. നിയോബിസം ടംഗ്‌സറ്റണ്‍ ഓക്‌സൈഡ് എന്ന പദാര്‍ത്ഥം ഉപയോഗിച്ച് ഫോണ്‍ എളുപ്പം ചാര്‍ജ് ചെയ്യാനുള്ള വിദ്യയാണ് കണ്ടെത്തിയത്. സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും അനായാസം ചാര്‍ഡ് ചെയ്യാന്‍ഇതുകൊണ്ട് സാധിക്കും. പരിസ്ഥിതിക്കും ദോഷമില്ലാത്ത പദാര്‍ത്ഥമാണിത്. പോസിറ്റീവ്,നെഗറ്റീവ് ഇലക്ട്രോഡുകളും ഇലക്ട്രോലൈറ്റും അടങ്ങിയതാണ് നിലവിലുള്ള ബാറ്ററികള്‍.ഇവ വൈദ്യുതിയില്‍ ഘടിപ്പിച്ചശേഷം പോസിറ്റീവ് ഇലക്ട്രോഡില്‍ നിന്ന് ലിഥിയം അയണുകള്‍ ഒരു ക്രിസ്റ്റല്‍ ഘടനയിലൂടെ സഞ്ചരിച്ച് നെഗറ്റീവ് ഇലക്ട്രോഡില്‍ എത്തണം. ഇതിന് മണിക്കൂറുകളോളം വേണ്ടിവരും. എന്നാല്‍ ഈ പ്രക്രിയയെ എളുപ്പമാക്കാന്‍ നിയോബിയം ടംഗ്‌സ്റ്റണ്‍ ഓക്‌സൈഡ് ഉപയോഗിച്ചാല്‍ സാധിക്കുമെന്നാണ് ശസ്ത്രജ്ഞരുടെ അവകാശവാദം. നിലവില്‍ ഇവയെ വെല്ലാന്‍ മറ്റൊന്നും ഇല്ലെന്നും ശസ്ത്രജ്ഞര്‍ പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

*