യാഹു മെസഞ്ചര്‍ ഇനി ഓര്‍മമാത്രം; സേവനം അവസാനിപ്പിച്ച് മടങ്ങി

മുംബൈ: യാസൂ മെസഞ്ചര്‍ പൂര്‍ണമായും സേവനം അവസാനിപ്പിച്ചു. 1998ല്‍ പേജര്‍ ആയി സേവനം ആരംഭിച്ച യാഹു 1999ല്‍ വിപുലമായ സൗകര്യങ്ങളോടെ യാഹു മെസഞ്ചറാകുകയായിരുന്നു. 2009ല്‍ പന്ത്രണ്ട് കോടിയില്‍പരം ഉപയോക്താക്കളായിരുന്നു യാഹുവിനുണ്ടായിരുന്നത്.

ഹോട്ട്‌മെയില്‍ എതിരാളിയായി രംഗത്തുണ്ടായിരുന്നുവെങ്കിലും യാഹുവിന് മുന്നിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഓര്‍ക്കൂട്ടും പിന്നാലെ വാട്‌സ്ആപും ഫേസ്ബുക്കും എത്തിയതോടെ വമ്പിച്ച മത്സരമാണ് നേരിടേണ്ടി വന്നത്. ഓര്‍ക്കൂട്ട് പിന്നീട് നാമാവശേഷമായെങ്കിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളില്‍ യാഹു പേരിനുമാത്രം അതിജീവിച്ചു. എന്നാല്‍ വാട്‌സ്ആപില്‍ നിന്നും ഇന്‍സ്റ്റഗ്രാമിലേക്കുമൊക്കെ ആളുകള്‍ പൂര്‍ണമായും ചുവടുമാറിയതോടെ നിലനില്‍ക്കാന്‍ സാധിക്കാതെ തങ്ങള്‍ പൂര്‍ണമായും മടങ്ങുകയാണെന്ന് യാഹു അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ യാഹു മെസഞ്ചര്‍ പൂര്‍ണമായും ഇല്ലാതായി കഴിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

*