യുഎസ് ഇടക്കാല തിരഞ്ഞൈടുപ്പ്: 32-ല്‍ അധികം പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്ത് ഫെയ്‌സ് ബുക്ക്

വാഷിംഗ്ടണ്‍: 32-ല്‍ അധികം പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. ഫേസ്ബുക്ക് പേജുകള്‍ക്ക് റഷ്യന്‍ ഇന്റര്‍നെറ്റ് എജന്‍സിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി വരുന്നത്. ഈ അക്കൗണ്ടുകളില്‍ നിന്ന് യുഎസില്‍ ചില രാഷ്ട്രീയ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. ചില സംഘടിത പ്രചാരണങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു.

ഈ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നു കണ്ടതിന്റെ വെളിച്ചത്തിലാണ് നടപടി.2016 തിരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി നടത്തിയ നീക്കങ്ങള്‍ക്ക് സമാനമായിരുന്നു ഇവരുടെ ഇപ്പോഴത്തെ നീക്കങ്ങളെന്ന് ഫേസ്ബുക്ക് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

*