Don't Miss
Home / A Slider / വാട്സ് ആപ്പിലും ഇനി പരസ്യം

വാട്സ് ആപ്പിലും ഇനി പരസ്യം

സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ മെസ്സേജിങ് ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സ്‌ആപ്പ്. ജനപ്രിയ ആപ്ലിക്കേഷനില്‍ അടുത്ത വര്‍ഷം മുതല്‍ പരസ്യം ഉള്‍കൊള്ളിക്കാനാണ് ഫേസ്ബുക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ തീരുമാനം. വാട്സാപ്പിലെ മികച്ച സേവനമായ സ്റ്റാറ്റസ് സംവിധാനത്തിലായിരിക്കും പരസ്യം ദൃശ്യമാവുകയെന്നാണ് സൂചന.

ഫേസ്ബുക് അഡ്വര്‍ടൈസ്മെന്റ് സിസ്റ്റത്തിന്റെ കീഴില്‍ തന്നെ ആയിരിക്കും വാട്സ്ആപ്പിലെ പരസ്യവും. ഫ്രീവെയറായി പുറത്തിറങ്ങിയ വാട്സ്ആപ്പ് ഇതുവരെ പ്രവര്‍ത്തിച്ചത് യാതൊരു വരുമാന സാധ്യതകളുമില്ലാതെയായിരുന്നു. എന്നാല്‍ ഉപയോക്താക്കളുടെ ആധിക്യം കണക്കിലെടുത്ത് അടുത്ത വര്‍ഷം മുതല്‍ പരസ്യം ഉള്‍പ്പെടുത്തുന്നതോടെ മാതൃകമ്ബനിയായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പോലെ സക്കര്‍ബര്‍ഗ് വാട്സ്ആപ്പിലൂടെയും പണമുണ്ടാക്കും.

ഫേസ്ബുക്ക് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പരസ്യം നല്‍കാന്‍ തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. ഇന്‍സ്റ്റാഗ്രാമില്‍ 400 മില്ല്യണ്‍ ഉപയോക്താക്കള്‍ സ്റ്റാറ്റസ് സംവിധാനം ഉപയോഗിക്കുമ്ബോള്‍ വാട്സ്ആപ്പില്‍ അത് 450 മില്ല്യനാണ്. ഇത് മികച്ചൊരു അവസരമാക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്.

അതേസമയം ഇൗ വര്‍ഷം വാട്സ്ആപ്പ് ബിസ്നസ് എന്ന മറ്റൊരു ആപ്ലിക്കേഷന്‍ കൂടി ഫേസ്ബുക്ക് പുറത്തിറക്കിയിരുന്നു. വ്യവസായികള്‍ക്ക് അവരുടെ ഉപയോക്താക്കളുമായി സംവിധിക്കാനും മറ്റുമായിരുന്നു പുതിയ ആപ്പ്..

About Bevin Jacob

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...