വിദ്യാര്‍ഥികള്‍ക്കും സംരംഭകരാവാം; അവസരമൊരുക്കി കാര്‍ഷിക സര്‍വകലാശാല

വിദ്യാര്‍ഥികളുടെ ധിഷണാപരമായ നൂതന കാര്‍ഷിക ഗവേഷണ ആശയങ്ങള്‍ ഉണ്ടെകില്‍ അത് അവതരിപ്പിക്കാന്‍ വേദിയോരുങ്ങുന്നു. മികവുറ്റതിനു അംഗീകാരങ്ങളും ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനുമായി കണ്ണിചേര്‍ത്ത് സംരംഭങ്ങള്‍ തുടങ്ങാനും അവസരമൊരുക്കും. കേരള കാര്‍ഷിക സര്‍വകലാശാല ഇതിനായി യങ്ങ് എന്റര്‍പ്രനേഴ്സ് കോണ്‍ക്ലെവ് ഒരുക്കുന്നു.

പഠനത്തിനൊപ്പം ഗവേഷണ ചിന്തകളും സംരംഭകത്വ മനോഭാവവും വളര്‍ത്തുകയാണ് ലക്ഷ്യം. 17നു തവനൂര്‍ കൊളപ്പജി അഗ്രി കള്‍ച്ചറല്‍ എന്ജിനിയറിങ് കോളേജിലാണ് പരിപാടി. ഇവിടെ വിദ്യാര്തികള്‍ക്കും യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും നിക്ഷേപകര്‍, വ്യവസായ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ക്കും പരസ്പരം വിജ്ഞാനം പങ്കു വയ്ക്കാന്‍ അവസരമൊരുക്കും. പുതിയ ഗവേഷണ ആശയങ്ങള്‍, ഉല്‍പ്പന്ന- വ്യവസായിക വികസനം തുടങ്ങി വ്യത്യസ്ത ഘട്ടങ്ങളെ കുറിച്ച് ഓരോ മേഖലയിലെയും വിദഗ്ധര്‍ അറിവുകള്‍ പകരും. കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കാന്‍ ആവുന്ന യന്ത്ര സാമഗ്രികളുടെ പ്രവര്‍ത്തി പരിചയവും ഗവേഷണ മാതൃകയും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിദഗ്ധര്‍ക്ക് ആവതരിപ്പിക്കാം.

മൂന്നു പ്രധാന മാതൃകകള്‍ക്ക് അവാര്‍ഡ് നല്‍കും. തുടര്‍ന്ന് സംരംഭം ആരംഭിക്കുന്നതിനുള്ള ധനസഹായ മാര്‍ഗങ്ങളും നല്‍കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപി നാഥനാണ് കോണ്‍ക്ലെവ് ഉദ്ഘാടനം ചെയ്യുന്നത്.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി കെഎയു വിദ്യാര്‍ഥി യൂണിയന്‍ ടെക് ഫെസ്റ്റ് നടത്തുന്നുണ്ട്. 12 മുതല്‍ 14 വരെ തവനൂര്‍ കൊളപ്പജി അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്ങ് കോളേജിലാണ് ഫെസ്റ്റ്. ഇതിനോടനുബന്ധിച്ചാണ് വിദ്യാര്‍ഥികള്‍ക്കായി സംരംഭകത്വ കോണ്‍ക്ലെവ് സംഘടിപ്പിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

*