വെള്ളപ്പൊക്കത്തിൽ തകരാറിലായ മൊബൈൽ ഫോണുകൾ ഷവോമി സൗജന്യമായി സർവീസ് ചെയ്ത് നൽകാനൊരുങ്ങുന്നു

വെള്ളപ്പൊക്കത്തില്‍ വെള്ളം കയറി തകരാറിലായ ഷവോമി ഫോണുകള്‍ യാതൊരു ചാര്‍ജ്ജും ഈടാക്കാതെ തീര്‍ത്തും സൗജന്യമായി സര്‍വീസ് ചെയ്തുകൊടുക്കാനൊരുങ്ങി ഷവോമി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെയുണ്ടാകും.

ആദ്യമായല്ല ഷവോമി കേരളത്തിന് സഹായവുമായി എത്തുന്നത്. ഇതിന് മുൻപ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കേരളത്തിലെ പല ദുരിതാശ്വാസ ക്യാംപുകളിലേക്കുമായി ആയിരക്കണക്കിന് ചാര്‍ജ്ജ് നിറച്ച ഷവോമി മി പവര്‍ ബാങ്കുകള്‍ നല്‍കിയിരുന്നു. അതിനു ശേഷമാണ് ഷവോമി ഇങ്ങനെയൊരു സൗകര്യവുമായി എത്തിയിരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

*