വ്യാജവാര്‍ത്തകള്‍ സര്‍ക്കാരിന് തിരിച്ചടി; സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന

ദില്ലി: ഫേസ്ബുക്കും ,വാട്‌സ്ആപും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍,ടെലികോം കമ്പനികള്‍ എന്നിവരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട് . വ്യാജപ്രചരണങ്ങളും,കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിക്കുന്നുവെന്നതിന്റെ മറവിലാണ് സമൂഹമാധ്യമങ്ങള്‍ പാടെ വിലക്കാന്‍ നീക്കം നടക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവാര്‍ത്തകള്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇത് തടയാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് വിവരം..

Leave a Reply

Your email address will not be published. Required fields are marked *

*