വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ സംവിധാനം വേണം: വാട്‌സാപ്പിനോട് കേന്ദ്രം

ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് വാട്‌സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ് സിഇഒ ക്രിസ് ഡാനിയല്‍സുമായി ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇക്കാര്യം താന്‍ പ്രത്യേകം സൂചിപ്പിച്ചതായി മന്ത്രി പറഞ്ഞു.

‘നേരത്തെയും ചൂണ്ടിക്കാട്ടിയ ഒരു വിഷയമാണിത്. നൂറും ആയിരവും പേരിലേക്ക് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള സംവിധാനം വേണം. ഇതിന് റോക്കറ്റ് സയന്‍സിന്റെ ആവശ്യകതയൊന്നുമില്ല. പരിഹാരമാണ് പ്രധാനം.’ ഇത്തരം നടപടികള്‍ ഉറപ്പിക്കാനായില്ലെങ്കില്‍ പ്രേരണക്കുറ്റത്തിന് വാട്‌സാപ് നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയില്‍ ഒരു ഓഫീസ് തുറക്കണമെന്നും ഉപയോക്താക്കളുടെയും മറ്റും പ്രശ്‌ന പരിഹാരത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആവശ്യങ്ങളോട് ക്രിയാത്മ പ്രതികരണമാണ് വാട്‌സാപ് സിഇഒയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകം, പ്രതികാര പോണ്‍ തുടങ്ങിയവക്ക് പരിഹാരം അനിവാര്യമാണ്. ഇത് രാജ്യത്തെ നിയമങ്ങള്‍ക്കു വിരുദ്ധവും ക്രിമിനല്‍ സ്വഭാവവുമുള്ളവയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി..

Leave a Reply

Your email address will not be published. Required fields are marked *

*