വ്യോമയാന ബിസിനസില്‍ വിപുലീകരണം ലക്ഷ്യമിട്ട് വിസ്താര; 19 വിമാനങ്ങള്‍ വാങ്ങു

ടാറ്റ സണ്‍സ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത വിമാനകമ്പനിയായ വിസ്താര 21,344 കോടിരൂപ ചിലവഴിച്ച് 19 വിമാനങ്ങള്‍ വാങ്ങുന്നു. ബിസിനസ് വിപുലീകരണാര്‍ത്ഥമാണ് കമ്പനി വമ്പന്‍ പര്‍ച്ചേസിനൊരുങ്ങുന്നത്. എ320 വിഭാഗത്തില്‍പ്പെട്ട 13 എയര്‍ബസും ,ആറ് 787-9 ഡ്രീംലെയര്‍ ബോയിങ്ങുമാണ് വാങ്ങുന്നത്. ബുധനാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്.

നിലവില്‍ വിസ്താര ഫ്‌ളീറ്റില്‍ 21 എയര്‍ബസ് എ320 നിയോ വിമാനങ്ങളാണുള്ളത്. പുതിയ അമ്പത് വിമാനങ്ങള്‍കൂടി വാങ്ങാനും വിസ്താരയ്ക്ക് പദ്ധതിയുണ്ട്. നിലവില്‍ ഇന്ത്യയിലെ 22 സ്ഥലങ്ങളിലേക്കായി പ്രതിവാരം 800 ലധികം വിസ്താര വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.വിദേശ,ആഭ്യന്തര സര്‍വീസുകള്‍ വിപുലപ്പെടുത്താനാണ് കമ്പനിയുടെ നീക്കം..

Leave a Reply

Your email address will not be published. Required fields are marked *

*