ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിന്, കരകൗശല വസ്തുക്കള്‍, കൈത്തറി ഉത്പന്നങ്ങള്‍ എന്നിവയുടെ ചരക്കുസേവന നികുതി(ജിഎസ്ടി) കുറച്ചേക്കും. ഇപ്പോള്‍ 12 ശതമാനം നികുയാണ് ഇടാക്കുന്നത്. ജിഎസ്ടിയില്‍ ഇതിനുതൊട്ടുതാഴെയുള്ള സ്ലാബായ അഞ്ചുശതമാനത്തിലേക്ക് ഇവയുടെ നികുതി കുറയ്ക്കാനാണ് ആലോചന. 21ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സാനിറ്ററി നാപ്കിന് 12% ജിഎസ്ടി ഈടാക്കുന്നതിനെതിരെ നേരത്തേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജിഎസ്ടി വരുമാനത്തില്‍ സ്ഥിരത കൈവരിച്ചതാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കുറയാന്‍ വഴിയൊരുങ്ങുന്നത്. മുകളില്‍ പറഞ്ഞ ഉത്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നത് ജിഎസ്ടി വരുമാനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ജിഎസ്ടി നികുതി ഘടന കൂടുതല്‍ യുക്തി സഹമാക്കുകയെന്ന ലക്ഷ്യവും നീക്കത്തിനു പിന്നിലുണ്ട്.
ജിഎസ്ടിയുടെ ആദ്യവര്‍ഷം സര്‍ക്കാരിന് 7.41 ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിച്ചെന്നാണ് കണക്ക്. 89,885 കോടി രൂപയാണ് ശരാശരി പ്രതിമാസവരുമാനം. ഏപ്രിലില്‍ 1.03 കോടി രൂപ ലഭിച്ചു. മെയ്, ജൂണ്‍ മാസങ്ങളില്‍ യഥാക്രമം 94,016, 95,610 കോടി വീതവും..