ദില്ലി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വരുന്ന രണ്ട് വര്‍ഷവും വളര്‍ച്ചയുടെ പാതയിലായിരിക്കുമെന്ന് ഏഷ്യന്‍ ഡവലപ്പ്മെന്റ് ബാങ്കിന്റെ റിപ്പോര്‍ട്ട്.2018-19 സാമ്പത്തികവര്‍ഷം 7.3 ശതമാനമായി വളര്‍ച്ചാനിരക്കാണ് കൈവരിക്കുക. ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 6.6 ശതമാനവും 2019 ല്‍ 6.4 ശതമാനത്തിന്റെയും കുറവാണ് ഉണ്ടാവുക. നിലവില്‍ 6.9 %ആണ് ചൈനയുടെ വളര്‍ച്ചാ നിരക്ക്.സ്വകാര്യനിക്ഷേപങ്ങളുടെ വര്‍ധനവും ചരക്ക്,സേവന നികുതിയുടെ മികച്ച സ്വരൂപണവും വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വളര്‍ച്ചയുടെ പാതയിലെത്തിക്കുമെന്നാണ് വിലയിരുത്തല്‍.അതേസമയം എണ്ണവിലയുടെ വര്‍ധനവ് വളര്‍ച്ചാനിരക്കിന് വില്ലനാകാനും സാധ്യതയുണ്ടെന്ന് എഡിബിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു..