സിംഗപ്പൂരും ലണ്ടനും കാണാം,സമ്മാനങ്ങള്‍ സ്വന്തമാക്കാം; ടെസ്റ്റ്‌ഡ്രൈവിനും പര്‍ച്ചേസിനും മഹീന്ദ്രയുടെ ഓണം ഓഫര്‍

കൊച്ചി: ഓണം ഫെസ്റ്റിവല്‍ സീസണില്‍ മഹീന്ദ്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും ടെസ്റ്റ് ഡ്രൈവ് നടത്തുന്നവര്‍ക്കും സമ്മാനങ്ങളും വിദേശയാത്രയും . നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ബംബര്‍ സമ്മാന വിജയികള്‍ക്ക് ലണ്ടന്‍,സിംഗപ്പൂര്‍ യാത്രകളാണ് ലഭിക്കുക. ഇത് കൂടാതെ എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍,വാഷിങ്‌മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും. മഹീന്ദ്രവാഹനങ്ങള്‍ ഓണക്കാലത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും ലഭിക്കും. കൊമേഴ്‌സ്യല്‍, ത്രീ വീലര്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് സൗജന്യമായി ലഭിക്കും. കൂടാതെ ആകര്‍ഷകരമായ ഫിനാന്‍സ് സൗകര്യവും ഏര്‍പ്പെടുത്തും. പഴയ വാഹനങ്ങള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യാണ്. ഓണം ബോണസ് ഓഫറുകള്‍ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിലുണ്ടാകും..

Leave a Reply

Your email address will not be published. Required fields are marked *

*