2000ത്തിന്റെ ചില നോട്ടുകൾ നിരീക്ഷിച്ചിരുന്നു; നിരോധനമാണോ ലക്ഷ്യമെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം

2000ത്തിന്റെ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്നു കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. കേന്ദ്ര ധന സഹമന്ത്രി പൊൻ രാധാകൃഷ്ണനാണു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

നോട്ടുകൾ പിൻവലിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ചില പ്രത്യേക നോട്ടുകൾ ആർ.ബി.ഐ നേരിട്ടും മറ്റ് ബാങ്ക് ബ്രാഞ്ചുകൾ, പോസ്റ്റ് ഓഫീസ്, കറൻസി ചെസ്റ്റുകൾ എന്നി മുഖാന്തരവും സ്വീകരിച്ച് അതിന്റെ ആധികാരികതയും നമ്പറുകളും ഉറപ്പുവരുത്തിയിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രക്രിയ പൂർത്തിയായ സാഹചര്യത്തിൽ ഓൺലൈൻ വഴി കറൻസികൾ ഒത്തു നോക്കുന്ന സംവിധാനം പിൻവലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കി 2000 രൂപയുടെ കറൻസികൾ പുറത്തിറക്കിയത്..

Leave a Reply

Your email address will not be published. Required fields are marked *

*