buy land by government
buy land by government

സ്ഥലം വില്‍ക്കാനുണ്ടോ? വാങ്ങാന്‍ റെഡിയായി സര്‍ക്കാര്‍

വില്‍ക്കാന്‍ തയ്യാറുള്ള ഭൂമി കൈവശമുണ്ടോ ? ആളെ അന്വേഷിച്ചും വിലപേശിയും ബുദ്ധിമുട്ടേണ്ട. സര്‍ക്കാര്‍ നിങ്ങളുടെ പക്കലില്‍ നിന്ന് വില തന്ന് വാങ്ങാന്‍ തയ്യാറാണ്. മലപ്പുറം ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനായാണ് സര്‍ക്കാര്‍ സ്ഥലം അന്വേഷിക്കുന്നത്. വാസയോഗ്യവും,നിയമകുരുക്കുകളും ഇല്ലാത്തതും കുറഞ്ഞത് ഒരേക്കര്‍ വരെയുള്ളതുമായ ഭൂമിയാണെങ്കില്‍ ജില്ലാകളക്ടര്‍ മുഖേനയാണ് വാങ്ങുക.

തികച്ചും സുതാര്യവും വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി വിലക്ക് വാങ്ങുന്നതിന് ഉദ്ദേശിച്ച് ആവിഷ്‌ക്കരിച്ചതാണ് ഈ പദ്ധതി.
സ്ഥല ഉടമകള്‍ സമര്‍പ്പിക്കുന്ന ഓഫറുകളോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്‍പ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ് ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് , നോണ്‍ അറ്റാച്ച്മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടണി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ ഉള്‍പ്പെട്ടിരിക്കണം.

ഭൂമി വില്‍ക്കുന്നതിന് താത്പര്യമുള്ള ഭൂവുടമകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കളക്ടര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന പ്രോജക്റ്റ് ആഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരുടെ കാര്യാലയങ്ങളില്‍ നിന്നും ലഭിക്കും.
ജൂലൈ 31നകം അപേക്ഷകള്‍ നിലമ്പൂര്‍ സംയോജിത പട്ടികവര്‍ഗ്ഗ പ്രൊജക്ട് ഓഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുകയോ, നിലമ്പൂര്‍ സംയോജിത പട്ടികവര്‍ഗ്ഗ പ്രൊജക്ട് ഓഫീസറുടെ കാര്യാലയം നിലമ്പൂര്‍ പി ഒ 679329 എന്ന വിലാസത്തില്‍ അയക്കുകയോ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

*