Reliance Jio

ഓഗസ്റ്റ് 15ന് ജിയോ 2 വിപണിയിലേക്ക്;അറിയേണ്ടതെല്ലാം

Reliance Jio 2 ദില്ലി: സ്വാതന്ത്ര്യദിനത്തില്‍ റിലയന്‍സ് ജിയോ 2 വുമായി വിപണിയിലേക്ക്. 2999 രൂപയാണ് ജിയോ ഫോണ്‍ 2 വിന്റെ വില. റിലയന്‍സിന്റെ വാര്‍ഷികയോഗത്തിലാണ് ഫോണിന്റെ ലോഞ്ച് ഓഗസ്റ്റ് 15നായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച ഫോണ്‍ ഇറങ്ങുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടന്നില്ല.

മൈജിയോ ആപ് വഴി ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ബുക്ക് ചെയ്യാം. kai ഓപ്പറേറ്റിങ് സിസ്റ്റം വഴി പ്രവര്‍ത്തിക്കുന്ന ജിയോ 2വിന് 512 എംബി ram ഉും നാല് ജിബി ഫോണ്‍ മെമ്മറിയും പ്രത്യേകതയാണ്. കൂടാതെ 2.4 ഇഞ്ച് qvg ഡിസ്‌പ്ലേയാണ് ഉള്ളത്. സമൂഹമാധ്യമങ്ങളൊക്കെ ഉപയോഗിക്കാനാകുംവിധമാണ് ഫോണ്‍.

Leave a Reply

Your email address will not be published. Required fields are marked *

*