Business Agri

മുട്ട ഒന്നിന് പത്തുരൂപ, ഇറച്ചി കിലോ 400 രൂപാവരെ; ‘പൊന്‍മുട്ട’യിടുന്ന താറാവുകള്‍

മുട്ടയും പക്ഷിമാംസത്തിനും ഏത് സീസണിലും വിപണിയുണ്ട്. വീട്ടുവളപ്പില്‍ കോഴിയും കാടയുമൊക്കെ വളര്‍ത്തി വരുമാനം നേടാമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പക്ഷികളില്‍ തന്നെ ഏറ്റവും വരുമാനം നല്‍കുന്ന പക്ഷി താറാവാണ്. കോഴികളും കാടകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ മുട്ട ലഭിക്കുക താറാവില്‍ നിന്നാണ്. കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിച്ച് ഏറ്റവും നന്നായി വരുമാനം കിട്ടുന്നതും താറാവ് വളര്‍ത്തലിലാണ്. താറാവിറച്ചിയ്ക്കും മുട്ടയ്ക്കും പോഷകമൂല്യമുള്ളതിനാല്‍ വിപണിയില്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. കൂടാതെ താറാവിറച്ചിക്ക് കയറ്റുമതി സാധ്യതയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്ക,ഡെന്മാര്‍ക്ക്,ഇംഗ്ലണ്ട്,ഹോളണ്ട്,ഹംഗറി, കാനഡ എന്നി രാജ്യങ്ങളില്‍ താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി ...

Read More »

മഴക്കാലത്ത് കോഴികളുടെ പരിചരണത്തില്‍ ചില മുന്‍കരുതലുകള്‍ എടുക്കാം

കോഴിക്കൂട് നിര്‍മ്മിക്കുവാനായി ഈര്‍പ്പം അധികം വരാന്‍ ഇടയില്ലാത്ത സ്ഥലം തെരഞ്ഞെടുക്കണം. മഴച്ചാറ്റല്‍ ഉള്ളില്‍ വീഴാതിരിക്കാന്‍ മേല്‍ക്കൂരയുടെ ചായ്‌വ് നീട്ടിക്കൊടുക്കണം. കൂടുകളുടെ തറയില്‍ വെള്ളം നനയുന്നതും ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും രോഗാണുക്കളുടെ വര്‍ദ്ധനവിന് കാരണമാകും. കൂടാതെ തറയിലെ വിരിപ്പില്‍ ഈര്‍പ്പം തട്ടുമ്പോള്‍ പുറത്തുവരുന്ന അമോണിയ വാതകം കോഴിയുടെ ആരോഗ്യത്തിന്ഹാനികരവുമാണ്. അതുകൊണ്ട് വിരിപ്പ് (ലിറ്റര്) ഇടയ്ക്കിടെ ഇളക്കിക്കൊടുത്ത് ഈര്‍പ്പം അകറ്റുവാന്‍ ശ്രദ്ധിക്കണം. ഇളക്കുമ്പോള്‍ കുമ്മായം 100 ചതുരശ്രഅടിയ്ക്ക് 3 കി.ഗ്രാം എന്ന തോതില്‍ ചേര്‍ത്തിളക്കുന്നത് അഭികാമ്യമാണ്. ഇത്ചുരുങ്ങിയത് രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ചെയ്യണം. നന്നായി നനഞ്ഞ വിരിപ്പ് ഉടനെ ...

Read More »

കൃഷിയും ടൂറിസവും സംയോജിപ്പിച്ചു സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍

കേരളത്തിലെ ടൂറിസം മേഖലയില്‍ പുതിയ മാറ്റത്തിന് തുടക്കമിട്ട് സര്‍ക്കാരിന്‍റെ പദ്ധതി വരുന്നു. നീര പാര്‍ക്കിനു പിന്നാലെ ചെറുകിട കര്‍ഷകരെ ഒപ്പം നിര്‍ത്തുന്ന ഫാം ടൂറിസത്തിന്‍റെ പുതിയ പദ്ധതിക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസത്തിന്‍റെ വിജയമാണ് പുതിയ പദ്ധതികളിലേക്ക് തിരിയാണ് പ്രേരണയായിരിക്കുന്നത്. കേരള ടൂറിസം ഡെവലപ്മെന്‍റ് സൊസൈറ്റിയാണ് (കെടിഡിഎസ്) കൃഷിയും ടൂറിസവും സംയോജിപ്പിച്ചു സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 20 സ്ഥലങ്ങളിലാണ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഗ്രി ടൂറിസം സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. ഓരോ വര്‍ഷാരംഭത്തിലും കര്‍ഷകനു ലഭിക്കേണ്ട തുക അതതു ...

Read More »

കളയില്‍ നിന്നും മോചനം നേടാന്‍ തൈകള്‍ പ്ലാസ്റ്റിക്ക് പാത്തികളില്‍ നട്ടുപിടിപ്പിക്കല്‍ വ്യാപകമായി

പട്ടഞ്ചേരി : കളയില്‍നിന്നും മോചനം നേടാന്‍ തൈകള്‍ പ്ലാസ്റ്റിക്ക് പാത്തികളില്‍ നട്ടുപിടിപ്പിക്കല്‍ വ്യാപകമായി. കൊടുവായൂര്‍, പുതുനഗരം, പട്ടഞ്ചേരി എലവഞ്ചേരി, കൊല്ലങ്കോട്, വടവന്നൂര്‍, മുതലമട എന്നീ പഞ്ചായത്തുകളിലാണ് പ്ലാസറ്റിക്ക് പാത്തികളില്‍ പച്ചക്കറിതൈകള്‍ വെച്ചുപിടിപ്പിക്കുന്നത് വ്യാപകമായിട്ടുള്ളത്. മറ്റു പരമ്പരാഗത കൃഷി രീതികളേ അപേക്ഷിച്ച് അല്‍പം ചെലവ് വര്‍ധിക്കുന്നതാണെങ്കിലും മണ്ണിന്‍റെ ജലാംശം അന്തരീക്ഷചൂടില്‍ ബാഷ്പ്പീകരിച്ചു പോകുന്നത് കുറയ്ക്കുവാനും കളകള്‍ വര്‍ധിക്കാതിരിക്കുവാനുംഇത് സഹായകമാകുന്നതായി കര്‍ഷകര്‍ പറയുന്നു. പ്ലാസ്റ്റിക്ക് പാത്തികളോടൊപ്പം ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിനുള്ള പൈപ്പുകളും പ്ലാസ്റ്റിക്ക് കവറുകള്‍ക്കടിയിലൂടെ സ്ഥാപിക്കുന്നതിനാല്‍ ഓരോചെടിക്കും ആവശ്യമായ വെള്ളം മാത്രം നല്‍കുവാന്‍ സാധിക്കുന്നു. കൂടാതെ ഡ്രിപ് ...

Read More »

കാര്‍ഷികരംഗത്തെ കീടാക്രമണവും മണ്ണിന്‍റെ ഗുണവും പഠിക്കാന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ കണ്ടു പഠിച്ചു

drown camera

കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കൃഷി വകുപ്പ് ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിച്ചു. നെല്‍കൃഷിക്കുണ്ടാകുന്ന  നാശം, കീടാക്രമണം, മണ്ണിന്‍റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതികവിദ്യയിലൂടെ വളരെ വേഗം പഠിക്കാന്‍ കഴിയും. ഹെലിക്യാം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം. ഐ.ഐ.ടി ചെന്നൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി ഉള്‍പ്പെടെ ഇന്ത്യയിലെ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.അതിന്‍റെ പരീക്ഷണം മെത്രാന്‍ കായലിലും കുട്ടനാടന്‍ പ്രദേശങ്ങളിലുംനടത്തിക്കഴിഞ്ഞതായി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പഠഞ്ഞു.  തൃശൂര്‍, പൊന്നാനി, വട്ടവട, കാന്തളൂര്‍, ...

Read More »