Business Auto

മഹീന്ദ്ര റോക്സറിനെതിരെ ഫിയറ്റ് ക്രൈസ്‍ലര്‍

മഹീന്ദ്ര യുഎസ് വിപണിയില്‍ അവതരിപ്പിച്ച ഓഫ് റോഡ് വാഹനമായ റോക്സറിനെതിരെ ഫിയറ്റ് ക്രൈസ്‍ലര്‍ രംഗത്തെത്തി. അവര്‍ നിര്‍മിച്ച പഴയകാല ജീപ്പുമായി റോക്‌സറിനു സാമ്യമുണ്ടെന്നു കാണിച്ച് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനില്‍ പരാതി കൊടുത്തിരിക്കുകയാണ് അമേരിക്കന്‍ വാഹനനിര്‍മാതാക്കള്‍ . ജീപ്പിന്റെ ജന്മനാടായ അമേരിക്കയില്‍ ഇത്തരമൊരു നിയമയുദ്ധം ഉണ്ടായേക്കുമെന്നുള്ള ധാരണയില്‍ പലമാറ്റങ്ങളും വരുത്തിയാണ് റോക്‌സറിനെ മഹീന്ദ്ര പുറത്തിറക്കിയത്. ഇന്ത്യയില്‍ മഹീന്ദ്രയുടെ ജനപ്രീതി നേടിയ മോഡലായ ഥാറിനെ അടിസ്ഥാനമാക്കിയാണ് റോക്‌സറിനെ നിര്‍മിച്ചിരിക്കുന്നത്. മിഷിഗണിലെ റോക്സര്‍ നിര്‍ണാശാലയ്ക്കായി 60 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് നവംബറില്‍ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. 2020 ...

Read More »

ഹ്യുണ്ടായി ഇയോണിനു വിടപറയാന്‍ നേരം അടുത്തു

ചെറു ഹാച്ച്ബാക്കായ ഇയോണിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യന്‍ വിപണിയിയില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയുടെ ഏറ്റവും വിലക്കുറവുള്ള മോഡലായ ഇയോണിനെ ഡിസംബര്‍ അവസാനത്തോടെ കമ്പനി പിന്‍വലിക്കും.പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇയോണിന് കഴിയില്ലെന്ന വിലയിരുത്തിയാണ് കമ്പനി ഇത്തരമൊരു നീക്കത്തിനു തയ്യാറാകുന്നത്. 2019 ഒക്ടോബര്‍ മുതല്‍ നിലവില്‍ വരുന്ന ക്രാഷ് ടെസ്റ്റ്, 2020 ഏപ്രിലില്‍ പ്രാബല്യത്തിലാകുന്ന ബിഎസ് ആറ് എമിഷന്‍ നിയമങ്ങള്‍ എന്നിവയെ മുന്നില്‍ കണ്ട് ഇയോണിന് പകരം പുതിയൊരു മോഡലിനെ അവതരിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. ഈ വര്‍ഷം നവംബറോടെ ...

Read More »

ബജാജ് ഹസ്ക്വാന ബൈക്കുകളുമായി എത്തുന്നു

പെര്‍ഫോമന്‍സ് ബൈക്ക് വിപണിയില്‍ പിടിമുറുക്കുകയാണ് ബജാജ് ഓട്ടോ. കെടിഎം ബൈക്കുകള്‍ക്ക് സമാനമായ പെര്‍ഫോമന്‍സുള്ള ഹസ്ക്വാന(Husqvarna) ബൈക്കുകളെ പുറത്തിറക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. സ്വീഡനില്‍ ജന്മമെടുത്ത ഹസ്ക്വാന ബ്രാന്‍ഡിലുള്ള സ്വാര്‍ട്ട്പിലെന്‍ 401, വിറ്റ്പിലെന്‍ 401 എന്നീ മോഡലുകളെ അടുത്തവര്‍ഷം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ബജാജ് അവതരിപ്പിക്കും. 1903 മുതല്‍ ഇരുചക്രവാഹനനിര്‍മാണരംഗത്തുള്ള കമ്പനിയാണ് ഹസ്ക്വാന. ഇതുവരെയയുള്ള കാലത്തിനിടെ കമ്പനിയുടെ ഉടസ്ഥാവകാശം പല കൈ മറിഞ്ഞിട്ടുണ്ട്. 2013 മുതല്‍ ഓസ്ട്രിയന്‍ കമ്പനി കെടിഎമ്മിനു കൈവശമാണ് ഈ സ്വീഡിഷ് ബ്രാന്‍ഡ്. ബിഎംഡബ്ല്യുവില്‍ നിന്നാണ് ഹസ്ക്വാനയെ കെടിഎം സ്വന്തമാക്കിയത്. അതിനുശേഷം പുറത്തിറക്കിയ ...

Read More »

പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനുള്ള നിബന്ധനകളിൽ ഭേദഗതിയുമായി സുപ്രീംകോടതി

പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു പുതിയ നിബന്ധനയുമായി സുപ്രീംകോടതി. തേഡ്പാർട്ടി ഇൻഷ്വറൻസ് സംബന്ധിച്ചാണ് പുതിയ നിർദ്ദേശം. തേഡ്പാർട്ടി ഇൻഷ്വറൻസ് രണ്ടു വർഷത്തേക്ക് എടുക്കാതെ ഫോർ വീലറും അഞ്ചു വർഷത്തേക്ക് എടുക്കാതെ ടൂ വീലറും വിൽക്കാൻ പാടില്ലെന്നു വാഹന കന്പനികളോടു സുപ്രീംകോടതി പറഞ്ഞു. സെപ്റ്റംബർ ഒന്നിന് ഈ നിബന്ധന പ്രാബല്യത്തിലാകും. നിലവിലുള്ള തേഡ് പാർട്ടി ഇൻഷ്വറൻസ് വ്യവസ്ഥകൾ തൃപ്തികരമല്ലാത്തതിനാൽ പുതിയ നിർബന്ധിത പോളിസികൾക്കു രൂപം നല്കാനും നിർദേശിച്ചു. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) വേണം ഇതു രൂപപ്പെടുത്താൻ. കാറുകൾക്കു മൂന്നു വർഷത്തേക്കും ...

Read More »

നവീകരിച്ച ഹോണ്ട ജാസ് എത്തി

പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പരിഷ്കരിച്ച പതിപ്പ് ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയിലിറക്കി. ബാഹ്യരൂപത്തില്‍ എടുത്തു പറയത്തക്ക മാറ്റങ്ങള്‍ നവീകരിച്ച ജാസിനില്ല. എന്നാല്‍ ഫീച്ചറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. റേഡിയന്റ് റെഡ്, ലൂണാര്‍ സില്‍വര്‍ എന്നീ പെയിന്റുകള്‍, എല്‍ഇഡി ഉപയോഗിക്കുന്ന ടെയ്ല്‍ലാംപ് യൂണിറ്റ്, മുന്തി വകഭേദങ്ങള്‍ക്ക് ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ 2018 മോഡലിനുണ്ട്. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുളള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍ സീറ്റിന് ആം റെസ്റ്റ്, ഡ്രൈവറുടെ വശത്ത് വാനിറ്റി മിറര്‍ , കീ ലെസ് സ്റ്റാര്‍ട്ട്, റിയര്‍ പാര്‍ക്കിങ് ...

Read More »

ഹോണ്ട അമെയ്സിനെ തിരികെ വിളിച്ചു

കോംപാക്ട് സെഡാനായ അമെയ്സിനെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന് തകരാറുള്ളതായി സംശയിക്കുന്ന 7,290 അമെയ്സ് കാറുകള്‍ക്കാണ് ഇതു ബാധകം. 2018 ഏപ്രില്‍ 17 നും മേയ് 24 നും ഇടയില്‍ നിര്‍മിച്ചവയാണവ. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന്റെ സെന്‍സറിനുള്ള തകരാര്‍ മൂലം സ്റ്റിയറിങ്ങിന് കട്ടിക്കൂടുതല്‍ ഉണ്ടാവുകയും സ്റ്റിയറിങ് തകരാര്‍ വ്യക്തമാക്കുന്ന ലൈറ്റ് തെളിയുന്നതുമാണ് പ്രശ്നം. തകരാറുള്ളതായി സംശയിക്കുന്ന അമെയ്സുകളുടെ ഉടമകളുമായി ഈ മാസം 26 മുതല്‍ ഹോണ്ട നേരിട്ട് ബന്ധപ്പെട്ട് അടുത്തുള്ള ഹോണ്ട സര്‍വീസ് സെന്ററില്‍ വാഹനം എത്തിക്കാന്‍ നിര്‍ദേശം ...

Read More »

ഏറ്റവും വില്‍പ്പനയുള്ള 10 ബൈക്കുകള്‍

ഇരുചക്രവാഹനവിപണിയില്‍ ഇടക്കാലത്ത് സ്കൂട്ടറുകള്‍ പിടിമുറുക്കിയെങ്കിലും മോട്ടോര്‍സൈക്കിള്‍ വിഭാഗം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കുകയാണ്. നടപ്പുസാമ്പത്തികവര്‍ഷം ആദ്യ കാല്‍ ഭാഗത്തെ ഇരുചക്രവാഹനവില്‍പ്പനയുടെ കണക്കെടുക്കുമ്പോള്‍ 62-63 ശതമാനം ഓഹരിയാണ് മോട്ടോര്‍സൈക്കിളുകള്‍ക്കുള്ളത്. ജൂണില്‍ ഏറ്റവും വില്‍പ്പന നേടിയ പത്ത് ബൈക്കുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പതിവുപോലെ ഹീറോ സ്പ്ലെന്‍ഡറിനാണ്. 278,169 എണ്ണമായിരുന്നു വില്‍പ്പന.ഹീറോ മോട്ടോ കോര്‍പ്പിന്റെ തന്നെ എച്ച്എഫ് ഡീലക്സ് , പാഷന്‍ മോഡലുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഏറ്റവും വില്‍പ്പനയുള്ള 125 സിസി ബൈക്കായ ഹോണ്ട ഷൈനിനാണ് നാലാം സ്ഥാനം. ബൈക്ക് വിപണിയില്‍ ജൂണില്‍ ഏറ്റവും വളര്‍ച്ച ...

Read More »

ടാറ്റ നെക്സോണ്‍ എഎംടിയ്ക്ക് വിലക്കുറവുള്ള വകഭേദം

വില്‍പ്പന വിജയം നേടിയ കോംപാക്ട് എസ്‍യുവിയായ നെക്സോണിന് പുതിയൊരു വകഭേദം കൂടി. ക്ലച്ച് രഹിത ഡ്രൈവിങ് സാധ്യമാക്കുന്ന എഎംടി സാങ്കേതികവിദ്യയുള്ള നെക്സോണിന് ഇടത്തരം വകഭേദമായി എക്സ്‍എംഎയെയാണ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയത്. പെട്രോള്‍ മോഡലിന് 7.50 ലക്ഷം രൂപയും ഡീസലിന് 8.53 ലക്ഷം രൂപയുമാണ് എക്സ്‍ഷോറൂം വില. ഇതുവരെ മുന്തിയ വകഭേദമായ എക്സ്‍സെഡ്എ പ്ലസില്‍ മാത്രമാണ് നെക്സോണ്‍ എഎംടി ലഭ്യമായിരുന്നത്. ഇതിന് 9.41 ലക്ഷം രൂപ – 10.39 ലക്ഷം രൂപയായാണ് വില. ആറ് സ്പീഡ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുന്ന ടാറ്റ കോംപാക്ട് എസ്‍യുവിയ്ക്ക് ...

Read More »

എയര്‍ബാഗുള്ള കാര്‍ ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

മുമ്പൊക്കെ എയര്‍ബാഗ് മുന്തിയ കാറുകളില്‍ മാത്രം ലഭ്യമായിരുന്ന സുരക്ഷാസംവിധാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ചെറുകാറുകളുടെ പോലും അടിസ്ഥാന മോഡലുകള്‍ക്കും എയര്‍ബാഗ് ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ എയര്‍ബാഗുള്ള വാഹനം തിരഞ്ഞെടുക്കുന്നവരും ഇന്ന് ഏറെയാണ്. വാഹനം ഇടിച്ചാല്‍ സ്വയം നിവര്‍ന്ന് യാത്രക്കാരുടെ ശരീരഭാഗങ്ങള്‍ എവിടെയെങ്കിലും ഇടിച്ച് ക്ഷതം സംഭവിക്കാതെ സംരക്ഷിക്കുകയാണ് എയര്‍ബാഗ് ചെയ്യുന്നത്. എന്നാല്‍ എയര്‍ബാഗുള്ള കാര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം. ബുള്‍ബാര്‍ ഉപയോഗിക്കരുത് എസ്‍യുവികള്‍ക്കും എംയുവികള്‍ക്കുമൊക്കെ ലുക്ക് കൂട്ടാന്‍ മുന്‍ഭാഗത്ത് ബുള്‍ബാര്‍ ഘടിപ്പിക്കാറുണ്ട്. ലോഹനിര്‍മിതമായ ഈ ആക്സസറി ...

Read More »

മിടുക്കരായ ഡ്രൈവര്‍മാര്‍ ഇതൊന്നും ചെയ്യില്ല

ഡ്രൈവിങ്ങിലെ മികവ് അനുഭവസമ്പത്ത് കൊണ്ട് ലഭിക്കുന്നതാണ്. വളരെ പ്രാവീണ്യമുള്ള ഡ്രൈവര്‍ ഇനിപ്പറയുന്നതരം അബദ്ധങ്ങള്‍ കാണിക്കാറില്ല. 1. ഇറക്കം ന്യൂട്രലടിക്കുക ഇന്ധനലാഭം കിട്ടും എന്നൊക്കെ പറഞ്ഞാണ് പലരും ഇറക്കം ന്യൂട്രലില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇത് ഡ്രൈവിങ്ങിന്റെ സുരക്ഷ ഇല്ലാതാക്കും. കയറ്റം കയറാന്‍ ഉപയോഗിച്ച ഗീയറില്‍ തന്നെ വേണം അതേ കയറ്റം ഇറങ്ങാനും. ഗീയറിലായിരിക്കുമ്പോള്‍ എന്‍ജിന്‍ ബ്രേക്കിങ്ങിലൂടെ വാഹനത്തിന്റെ വേഗം കുറയ്ക്കാനാവും. ഇറക്കത്തില്‍ ന്യൂട്രലിലിടുന്നത് മൂലം ബ്രേക്കുകള്‍ അമിതമായി ചൂടാകുകയും ബ്രേക്ക് പിടുത്തം കിട്ടാത്ത സാഹര്യമുണ്ടാകുകയും ചെയ്യും. യാതൊരു കാരണവശാലും എന്‍ജിന്‍ ഓഫ് ചെയ്ത് ന്യൂട്രലില്‍ ഇറക്കം ...

Read More »