Business Ideas

മീൻ വളർത്തൽ: തീറ്റയിൽ എങ്ങനെ ചെലവ് കുറക്കാം

fish farming business idea kerala business

മത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ അവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് അവയ്ക്കു നല്കുന്ന തീറ്റ. പോഷകസംപുഷ്ടമായ ഭക്ഷണവും നീന്തിത്തുടിക്കാന്‍ വിശാലമായ കുളങ്ങളും അവയുടെ വളര്‍ച്ച വേഗത്തിലാക്കും. മത്സ്യങ്ങളുടെ സ്വഭാവനുസരിച്ച് ഭക്ഷണവും ക്രമപ്പെടുത്താം. പുല്ലും ഇലകളും പറമ്പില്‍ ധാരാളം ലഭിക്കുന്ന പുല്ലും ഇലകളുമെല്ലാം മീനുകള്‍ക്ക് ഭക്ഷണമായി നല്കാവുന്നതാണ്. കാര്‍പ്പിനങ്ങള്‍, ഗ്രാസ് കാര്‍പ്പ്, നട്ടര്‍, ജയന്റ് ഗൗരാമി, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെല്ലാം ധാരാളം ഇലവര്‍ഗങ്ങള്‍ കഴിക്കുന്നവയാണ്. ഇതുവഴി കൈത്തീറ്റ നല്കുന്ന ചെലവ് ചുരുക്കാനും സാധിക്കും. അറവു മാലിന്യങ്ങള്‍ മുഷി, വാള, നട്ടര്‍ തുടങ്ങിയ മത്സ്യങ്ങളെയാണ് അറവു മാലിന്യങ്ങള്‍ നല്കി പ്രധാനമായും ...

Read More »

നിങ്ങളുടെ ബിസിനസ് വളര്‍ത്താം; വെറും 500 രൂപ മുടക്കി

ബിസിനസില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാത്ത സംരംഭകരുണ്ടാകില്ല. ഇതിനുള്ള എളുപ്പമാര്‍ഗം ജീവനക്കാരുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയാണ്. ഉത്പാദനക്ഷമതയിലേക്ക് എത്താനുള്ള ഉപായം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതുതന്നെ. ഭൂരിഭാഗം ബിസിനസുകളിലും വിപണനം(സെയില്‍സ്) ഫലപ്രദമായിരിക്കില്ല. ഇവിടെയാണ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്(സിആര്‍എം) അഥവാ ഉപഭോക്തൃ ബന്ധുത്വ നടത്തിപ്പിന്റെ പ്രാധാന്യം. ഇതിനായി സോഫ്ട്വെയറിന്റെ രൂപത്തില്‍ പല സംരംഭകരും സെയില്‍സില്‍ സാങ്കേതികവിദ്യ നടപ്പാക്കിയിട്ടുണ്ട്. 2017 മുതല്‍ കൊച്ചി കടവന്ത്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആണ് കിംഗ്സ് ലാബ്സ്. ഫോളോ അപ്പ് മുതല്‍ പെയ്മെന്റ് കളക്ഷന്‍ വരെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന സിആര്‍എം ...

Read More »

സണ്‍റൂഫ് മാതൃകയിലുള്ള സ്റ്റാര്‍ട്ടപ്പിന് കേരളത്തില്‍ വിജയസാധ്യതയേറെ

solar-energy-powers-cleantech-startup-zunroofs-success

വര്‍ധിച്ചുവരുന്ന കറന്റ് ചാര്‍ജ്, ഇടയ്ക്കിടെയുള്ള വൈദ്യുതി തടസം. രണ്ടിനും പരിഹാരമാണ് സോളാര്‍ എനര്‍ജി. നമ്മുടെ രാജ്യത്താണെങ്കില്‍ വെയില്‍ ധാരാളം കിട്ടാനുമുണ്ട്. സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനും അതിന്റെ സബ്സിഡി നേടിയെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുമാണ് പലരെയും സോളാറില്‍ നിന്ന് അകറ്റുന്നത്. ഈ യാഥാര്‍ഥ്യം മനസിലാക്കി അതിനു ഉചിതമായ പരിഹാരം അവതരിപ്പിച്ച് വിജയം നേടിയിരിക്കുകയാണ് സണ്‍റൂഫ് എന്ന സ്റ്റാര്‍ട്ടപ്പ്. സോളാര്‍ പാനല്‍ ഉറപ്പിച്ച് വീട് വൈദ്യുതീകരിക്കുന്ന ജോലി വേഗത്തില്‍ ചെയ്തുകൊടുത്താണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ സണ്‍റൂഫ് വിജയരഥത്തിലേറിയത്. ആവശ്യക്കാരന്‍ ഓണ്‍ലൈനിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സണ്‍റൂഫുമായി ബന്ധപ്പെടുകയേ വേണ്ടൂ. സബ്സിഡി ലഭ്യമാക്കാനുള്ള ...

Read More »

അബ്കാരി ബിസിനസില്‍ ഒരു കൈനോക്കാം;കള്ളുഷാപ്പുകള്‍ വില്‍പ്പനയ്ക്ക്

കള്ള് കച്ചവടം മികച്ച ലാഭം തരുന്ന നല്ലൊരു കച്ചവടമാണ്. സ്വന്തമായി ബാര്‍ ഒക്കെ തുടങ്ങി മെച്ചപ്പെടുന്നതിനേക്കാള്‍ താരതമ്യേന എളുപ്പമാണ് കള്ളുഷാപ്പ് ബിസിനസ്സിന് . നേരത്തെ കള്ളുഷാപ്പു തുടങ്ങിയവര്‍ ബാറുകളോട് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പൂട്ടലിലേക്ക് എത്തിയതൊക്കെ ഇപ്പോള്‍ പഴംകഥയാണ്. കാരണം മദ്യത്തെ അപേക്ഷിച്ച് വീര്യം താരതമ്യേന കുറഞ്ഞ കള്ളിനും ഷാപ്പുകറികള്‍ക്കുമൊക്കെ ഇപ്പോള്‍ വന്‍ഡിമാന്റാണ്. എന്നാല്‍ പുതിയൊരു കള്ളുഷാപ്പ് ആരംഭിക്കുന്നത് നടക്കാത്ത കാര്യമാണെന്ന് ഏവര്‍ക്കും അറിയാം. ലൈസന്‍സും അബ്കാരി നിയമവുമൊക്കെ വെല്ലുവിളിയാകും. എന്നാല്‍ ഇത്തരം പ്രതിസന്ധികളൊന്നും കൂടാതെ കള്ളുഷാപ്പു ബിസിനസ് ആരംഭിക്കാന്‍ പറ്റിയ സന്ദര്‍ഭമാണിത്. കാരണം സംസ്ഥാനത്ത് ...

Read More »

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പഠിക്കാം

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്റ് സെര്‍ച്ച് എഞ്ചിന്‍ ഓപ്റ്റിമൈസേഷന്‍ വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2018 ജൂലൈ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. വിദൂരവിദ്യാഭ്യാസ രീതയിലാണ് കോഴ്‌സ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എസ്.ഇ.ഒ, എസ്.ഇ.എം, ഗൂഗിള്‍ അഡ്‌വേഡ്‌സ്, ആഡ്‌സെന്‍സ്, സോഷ്യല്‍ മീഡിയ, ഗൂഗിള്‍ അനലറ്റിക്‌സ് എന്നിവയില്‍ വിദഗ്ദ്ധ പരിശീലനമാണ് ഈ കോഴ്‌സിലൂടെ ലഭിക്കുന്നത്. അപേക്ഷയും വിശദവിവരങ്ങളും www.src.kerala.gov.in/www.srcc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഫോണ്‍: 8943333623, 9496369982..

Read More »

മാംഗല്യം ഗംഭീരമാക്കുന്ന ചില സ്റ്റാര്‍ട്ടപ്പുകള്‍

എല്ലാവരുടെ ജീവിതത്തിലും വളരെ പ്രത്യേകതകളുള്ള ദിവസമായിരിക്കും വിവാഹനദിനം. ആ ദിവസം അവിസ്മരണീയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാറുണ്ട്. അല്‍പം തളര്‍ച്ചയും സമ്മര്‍ദവും കൂടിയുണ്ടാകും കല്യാണദിവസം. ഇന്ത്യയിലെ വിവാഹ കമ്പോളത്തിന് ഒരുലക്ഷം കോടി രൂപ മൂല്യമുണ്ട്. അത് ഓരോ വര്‍ഷവും 25 ശതമാനം വര്‍ധിക്കുന്നു. ഈ മേഖലയില്‍ ഇന്ന് ധാരാളം സ്റ്റാര്‍ട്ടപ്പകളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ കല്യാണം നടത്തണമെങ്കില്‍ ശരാശരി ചെലവ് അഞ്ചുലക്ഷത്തിനും അഞ്ചുകോടിക്കും ഇടയിലാണ്. തങ്ങളുടെ കല്യാണം സവിശേഷതകള്‍ നിറഞ്ഞതായിരിക്കണമെന്ന് യുവാക്കള്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. കല്യാണം നടക്കുന്ന ഇടം മുതല്‍ ഷോപ്പിംഗ്, ഭക്ഷണം, ഫോട്ടോഗ്രാഫി എല്ലാം കുറ്റമറ്റതായിരിക്കണമെന്ന് ...

Read More »

പ്ലാവ് നട്ട് നാണ്യം കൊയ്യാന്‍ കാട്ടാക്കടക്കാര്‍; മൂന്ന് വര്‍ഷം കൊണ്ട് ചക്കപ്പട്ടണമാകും

കേരളത്തിന്റെ സ്വന്തം മാങ്ങാപട്ടണമാണ് മുതലമട. പലതരം മാങ്ങകള്‍, വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് നേട്ടം കൊയ്യുന്നവരാണിവര്‍. കേരളത്തിന്റെ വിപണിയില്‍ മാമ്പഴ മധുരം വിളമ്പി സീസണില്‍ പണം കൊയ്യുന്ന മുതലമടക്കാരുടെ വഴിയെ നടക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട എന്ന ചെറുപഞ്ചായത്ത്. എന്നാല്‍ മാങ്ങയല്ല,കേരളത്തിന്റെ സീസണല്‍ ഫ്രൂട്ടായ ചക്കയാണ് ലക്ഷ്യം.. സഹകരണ വകുപ്പിന്റെ ഹരിതം തിരുവനന്തപുരം കട്ടായ്ക്കോട് സര്‍വീസ് സഹകരണ ബാങ്കാണ് ചക്കഗ്രാമമാക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്.കാട്ടാക്കട പഞ്ചായത്തിന് മൂന്നുവര്‍ഷം കൊണ്ട് തന്നെ പലതരം ചക്കക്കളുടെ നാടാക്കി മാറ്റാനാണ് ശ്രമം. തേന്‍വരിക്ക മുതല്‍ ചെമ്പരത്തി വരിക്കവരെയുള്ള പ്ലാവിന്‍ തൈകളാണ് ...

Read More »

സംരംഭത്തിനായി സ്ഥലം വാടകയ്ക്ക് വേണോ?; 50% സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഐടി നയത്തിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 50 ശതമാനം വരെ സബ്‌സിഡി നിരക്കില്‍ സ്ഥലം വാടകയ്ക്ക് നല്‍കാന്‍ പദ്ധതി. ഇതിനായി യുവസംരംഭകര്‍ക്കായി രൂപീകരിച്ച യംഗ് ഒണ്‍ട്രപ്രണര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമില്‍നിന്ന് ഫണ്ട് കണ്ടെത്തും. സര്‍ക്കാരിന് കീഴിലുള്ള വിവിധ ഐടി-വ്യവസായ പാര്‍ക്കുകളിലെ കെട്ടിടടങ്ങളിലായിരിക്കും സ്ഥലം നല്‍കുക. ചതുരശ്ര അടിക്ക് ഇരുപത് രൂപയുടെ ഇളവോ, പാര്‍ക്കില്‍ സ്ഥലം അനുവദിക്കുന്ന നിരക്കിന്റെ 50 ശതമാനമോ സബ്‌സിഡിയായി ലഭിക്കും. നിലവില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനൊരുങ്ങുന്ന സ്‌കെയില്‍ അപ് പ്രോഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വൈദ്യുതി, വെള്ളം ഉള്‍പ്പെടെ സൗകര്യമുള്ള ...

Read More »

വനിതാ സംരംഭകർക്കായുള്ള സർക്കാർ പദ്ധതികൾ

ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്ന വനിതകൾക്കായി സര്‍ക്കാരും മറ്റു ഏജന്‍സികളും വിവിധ ധനസഹായ പദ്ധതികളും പരിശീലന പരിപാടികളും നടപ്പിലാക്കി വരുന്നുണ്ട്. സംസ്ഥാന വ്യവസായ വകുപ്പ്, വനിതാവികസന കോര്‍പ്പറേഷന്‍, സാമൂഹ്യക്ഷേമ വകുപ്പ്, ഫിഷറീസ്, കുടുംബശ്രീ തുടങ്ങിയവയിലൂടെയാണ് കേരളത്തിൽ പ്രധാനമായും ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികൾ വനിതാ വ്യവസായ സംരംഭകര്‍ക്കായുള്ള ഗ്രാന്‍റ് വനിതകള്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും 80 ശതമാനത്തിലധികം വനിതാജോലിക്കാരുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും സബ്സിഡിയോടുകൂടി ധനസഹായം ഈ പദ്ധതി പ്രകാരം ലഭിക്കുന്നതാണ്.പരമാവധി 25000 രൂപവരെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ഗ്രാന്റ് ലഭിക്കുന്നതിനുള്ള ...

Read More »