Business News

മിനിമം ബാലന്‍സിന് വിട; കാത്തിരുന്ന തപാല്‍ ബാങ്ക് അടുത്തമാസം, കേരളത്തിലെ ആദ്യ ശാഖ ഇടപ്പള്ളിയില്‍

തിരുവനന്തപുരം: തപാല്‍ വകുപ്പിന്റെ പെയ്‌മെന്റ് ബാങ്കുകള്‍(ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അഥവാ ഐപിപിബി) അടുത്തമാസം പകുതിയോടെ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്താകമാനം 650 ശാഖകള്‍ തുറക്കുമ്പോള്‍ ഇതില്‍ 14 പെയ്‌മെന്റ് ബാങ്കുകളാണ് കേരളത്തില്‍ സേവനം നല്‍കുക. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 26 ശാഖകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 14-ലേക്ക് ചുരുക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയില്‍ സംസ്ഥാനത്തെ ആദ്യശാഖ പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്റര്‍നെറ്റ്, മൊബൈല്‍, എസ്എംഎസ് ബാങ്കിംഗ് സേവനങ്ങള്‍ക്കു പുറമേ, ഡെബിറ്റ് കാര്‍ഡും ലഭ്യമാണ്. കറന്റ്, സേവിംഗ്‌സ്, സാലറി അക്കൗണ്ടുകള്‍ ലഭ്യമാക്കുന്നതിനൊപ്പം ഒരുലക്ഷം രൂപവരെ ഒരാളില്‍നിന്ന് നിക്ഷേപമായി സ്വീകരിക്കും. ...

Read More »

മഴക്കരുത്തില്‍ വൈദ്യുതി വിറ്റ് കെഎസ്ഇബി

കൊച്ചി: കാലവര്‍ഷം കനത്തതോടെ വൈദ്യുതി മേഖലയില്‍ വരുമാനം കൊയ്ത് കെഎസ്ഇബി. മഴക്കെടുതികള്‍ ധാരാളമുണ്ടായെങ്കിലും മഴക്കരുത്തില്‍ നിന്ന് തന്നെ കെഎസ്ഇബി മികച്ച നേട്ടമാണ് ഉണ്ടാക്കിയെടുക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം വൈദ്യുതി വില്‍ക്കുന്ന സംസ്ഥാനം എന്ന ഖ്യാതിയും ഇനി കേരളത്തിന് സ്വന്തമാകും. കര്‍ണാടകയില്‍ താപവൈദ്യുത നിലയം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉല്‍പാദച്ചെലവ് വര്‍ധിച്ചതായത് കേരളത്തിന് ഗുണകരമായി. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വൈദ്യുതിക്കായി കേരളവുമായി ബന്ധപ്പെടുകയാണ് ചെയ്യുന്നത്. നിലവില്‍ 600 മെഗാവാട്ട് വരെ വില്‍ക്കാന്‍ കേരളത്തിന് സാധിക്കുന്നുണ്ട്. കത്ത മഴ ലഭിക്കുന്ന ദിവസങ്ങളില്‍ 30 മുതല്‍ 70 ലക്ഷം യൂണിറ്റ് ...

Read More »

രാജ്യത്ത് ഐഫോണിന് വിലക്ക് വീണേക്കും

ന്യൂഡല്‍ഹി: ലോകോത്തര ബ്രാന്‍ഡഡ് ഫോണായ ആപ്പിള്‍ ഐഫോണിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയേക്കും. ട്രായ് നടപ്പാക്കുന്ന ഡിഎന്‍ഡി ആപ്പുമായി സഹകരിക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ് ആഭ്യന്തര വിപണിയില്‍ ഐഫോണിന്റെ ഭാവി ചോദ്യച്ചിഹ്നമാകുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഓരോ ഫോണിലെയും കോളുകളും സന്ദേശങ്ങളുമെല്ലാം ടെലികോം റെഗുലേറ്ററിന് വീക്ഷിക്കാന്‍ സാധിക്കും. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആപ്പിള്‍ പുതിയ സജ്ജീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐഫോണുകളിലേക്കുള്ള സേവനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് സൂചന..

Read More »

പൊതുമേഖലാ വിമാനകമ്പനി പവന്‍ഹാന്‍സിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം; ഒഎന്‍ജിസി ഓഹരികള്‍ വിറ്റൊഴിയും

മുംബൈ: പൊതുമേഖല ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനിയായ പവന്‍ഹാന്‍സിനെ ഓഎന്‍ജിസി കൈവിടുന്നു. പവന്‍ഹാന്‍സിലുള്ള 49 ശതമാനം ഓഹരികള്‍ ഒഎന്‍ജിസി വില്‍ക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പവന്‍ഹാന്‍സിനെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്. ഗ്ലോബല്‍ വെക്ട്ര ഹെലികോര്‍പ്,കോണ്ടിനന്റല്‍ ഹെലികോപ്‌റ്റേഴ്‌സ് എന്നീ കമ്പനികള്‍ പവന്‍ഹാന്‍സില്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. 46 കോപ്റ്ററുകളാണ് ഈ പൊതുമേഖലാ കമ്പനിക്കുള്ളത്..

Read More »

പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ നിക്ഷേപം 1000 കോടി കവിഞ്ഞു

പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപയിനത്തില്‍ 1000 കോടി സ്വരൂപിച്ചു. വായ്പ ഇനത്തില്‍ 2500 കോടിയാണ് ബാങ്ക് സ്വരൂപിച്ചത്. റീട്ടെയില്‍ ബാങ്കിങ്ങ് സാന്നിധ്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഉടന്‍ തന്നെ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുംബൈയില്‍ ആരംഭിക്കും. ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ ബാങ്ക് 8 സംസ്ഥാനങ്ങളിലായി 364 ഔട്ട്ലെറ്റുകള്‍ ആരംഭിച്ചു. വരും സാമ്പത്തിക വര്‍ഷം മുംബൈ, ബംഗ്ലൂര്‍, ഹൈദെരാബാദ് എന്നീ മെട്രോ നഗരങ്ങളിലേക്ക് വ്യാപിക്കുവാനാണ് ഫിന്‍കെയര്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ മുംബൈ ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും. 2019 സാമ്പത്തിക ...

Read More »

ഡിജിറ്റൽ ഡാറ്റയുടെ ഉടമസ്ഥത ഉപയോക്താവിന്‍റേതു മാത്രമാക്കണമെന്നു ട്രായ്

ന്യൂഡൽഹി: ഡിജിറ്റൽ ഡാറ്റയുടെ ഉടമസ്ഥത ഉപയോക്താവിന്‍റേതു മാത്രമാക്കണമെന്നു ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശം. ഡാറ്റയുടെ സ്വകാര്യത സൂക്ഷിക്കാൻ പുതിയ നിയമം വേണമെന്നും ട്രായിയുടെ നിർദേശങ്ങൾ: ടെലികോം സേവനദാതാക്കൾ, ഡിജിറ്റൽ സേവനദാതാക്കൾ (ഗൂഗിളും ഫേസ്ബുക്കും മറ്റും), ആപ്ലിക്കേഷൻ ദാതാക്കൾ (വാട്സ്ആപ്, ആധാർ നല്‍കുന്ന യുഐഡിഎഐ തുടങ്ങിയവർ), ഓപ്പറേറ്റിംഗ് സിസ്റ്റം നല്‍കുന്നവർ (ആൻഡ്രോയ്ഡും മറ്റും), മൊബൈൽ നിർമാതാക്കൾ തുടങ്ങിയവർക്കു വ്യക്തികളുടെ ഡാറ്റയിൽ ഉടമസ്ഥത നല്‍കരുത്. ഉപയോക്താവുമായി കരാറുണ്ടാക്കിയിട്ടുള്ള കാര്യത്തിനു മാത്രമേ ഡാറ്റ ഉപയോഗിക്കാവൂ. മറ്റെന്തിനെങ്കിലും ഉപയോഗിക്കാൻ പ്രത്യേക അനുവാദം വാങ്ങണം. തങ്ങളുടെ ഡാറ്റ ...

Read More »

യാഹു മെസഞ്ചര്‍ ഇനി ഓര്‍മമാത്രം; സേവനം അവസാനിപ്പിച്ച് മടങ്ങി

മുംബൈ: യാസൂ മെസഞ്ചര്‍ പൂര്‍ണമായും സേവനം അവസാനിപ്പിച്ചു. 1998ല്‍ പേജര്‍ ആയി സേവനം ആരംഭിച്ച യാഹു 1999ല്‍ വിപുലമായ സൗകര്യങ്ങളോടെ യാഹു മെസഞ്ചറാകുകയായിരുന്നു. 2009ല്‍ പന്ത്രണ്ട് കോടിയില്‍പരം ഉപയോക്താക്കളായിരുന്നു യാഹുവിനുണ്ടായിരുന്നത്. ഹോട്ട്‌മെയില്‍ എതിരാളിയായി രംഗത്തുണ്ടായിരുന്നുവെങ്കിലും യാഹുവിന് മുന്നിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഓര്‍ക്കൂട്ടും പിന്നാലെ വാട്‌സ്ആപും ഫേസ്ബുക്കും എത്തിയതോടെ വമ്പിച്ച മത്സരമാണ് നേരിടേണ്ടി വന്നത്. ഓര്‍ക്കൂട്ട് പിന്നീട് നാമാവശേഷമായെങ്കിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളില്‍ യാഹു പേരിനുമാത്രം അതിജീവിച്ചു. എന്നാല്‍ വാട്‌സ്ആപില്‍ നിന്നും ഇന്‍സ്റ്റഗ്രാമിലേക്കുമൊക്കെ ആളുകള്‍ പൂര്‍ണമായും ചുവടുമാറിയതോടെ നിലനില്‍ക്കാന്‍ സാധിക്കാതെ തങ്ങള്‍ പൂര്‍ണമായും മടങ്ങുകയാണെന്ന് യാഹു അധികൃതര്‍ ...

Read More »

ഫെഡറല്‍ ബാങ്കിന് 262 കോടിരൂപ ലാഭം

മുംബൈ: ഫെഡറല്‍ ബാങ്കിന് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ ഇരുപത്തിയഞ്ച് ശതമാനം വര്‍ധനവ്. 262.71 കോടിരൂപയുടെ ലാഭമാണ് കമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 210.15 കോടി രൂപയായിരുന്നു ലാഭം. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇതേപാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 603 കോടിരൂപയാണ് .മൊത്തം ഡപ്പോസിറ്റ് 111,242 കോടിരൂപയാണ്..

Read More »

പലരും പരാജയപ്പെട്ടു; പക്ഷേ ‘നൗ ഡെലിവറി’ തോറ്റില്ല, കച്ചവടക്കാരുടെ സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് വിജയിച്ചു!

ഹൈപ്പര്‍ ലോക്കല്‍ ഡെലിവെറി മേഖലയില്‍ വളര്‍ച്ച പ്രാപിച്ച സംരംഭങ്ങളേക്കാള്‍ കൂടുതല്‍ പരാജയപ്പെട്ടിട്ടുണ്ട്. 2016-ല്‍ ഈ മേഖയില്‍ ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നു. മിക്കതും അടച്ചുപൂട്ടപ്പെടുകയോ ജപ്തി ചെയ്യപ്പെടുകയോ ചെയ്തു. മുന്‍ ഇന്റര്‍നെറ്റ് പ്രൊഫഷണലുകളായ വിവേക് പാണ്ഡെയും(37) ഭാരത് ഖന്ദേല്‍വാളും(35) ഈ രംഗത്ത് സംരഭം തുടങ്ങാന്‍ തീരുമാനിച്ചത് ജാഗ്രതയോടെയായിരുന്നു. വിദൂര സ്ഥലങ്ങളില്‍പോലും സാധനങ്ങള്‍ എത്തിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് ഉണ്ടാക്കിയെടുത്ത ശൃംഖലയുടെ പ്രധാന്യത്തെക്കുറിത്ത് ഇവിടെ ജോലി ചെയ്തിരുന്ന വിവേക് മനസിലാക്കിയിരുന്നു. ഇതേകാര്യം ഓഫ്‌ലൈന്‍ ചില്ലറ കച്ചവടക്കാര്‍ക്കും ലഭ്യമാകണമെന്ന് ഇദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് 2016 ജനുവരിയില്‍ ഡല്‍ഹിയിലെ നോയിഡയില്‍ ‘നൗ ഡെലിവറി ...

Read More »

ഇന്ത്യയില്‍ ആദ്യം 5ജി അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍

ഹൈദരാബാദ്: ആഗോള വ്യാപകമായി 5ജി അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ 3ജിയില്‍നിന്ന് 5ജിയിലേയ്ക്ക് പോകാനൊരുങ്ങി പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എലിനുമുമ്പ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി. അതേസമയം, എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. 2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2019ല്‍തന്നെ ലഭ്യമായേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. രാജ്യത്ത് 4ജി നെറ്റ് വര്‍ക്കിലേയ്ക്ക് മാറാന്‍ കഴിയാതിരുന്നത് നഷ്ടമായി ബിഎസ്എന്‍എല്‍ കരുതുന്നു. അതിനെ മറികടക്കുകയാണ് ലക്ഷ്യം. 5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി നോക്കിയ, എന്‍ടിടി അഡ്വാന്‍സ് ...

Read More »