Don't Miss
Home / Business News (page 4)

Business News

ഫെഡറൽ ബാങ്ക് ഓഹരി ഉടമകൾക്ക് 50 ശതമാനം നൽകും

ഓഹരി ഉടമകൾക്ക് 50 ശതമാനം ലാഭവിഹിതം നൽകാൻ ഫെഡറൽ ബാങ്കിന്റെ ഓഹരി ഉടമകളുടെ 87 ആംത് വാർഷിക പൊതുയോഗം തീരുമാനിച്ചു. ടയർ 2 ബോണ്ടുകൾ, മസാല ബോണ്ടുകൾ, ഹരിത ബോണ്ടുകൾ ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളോ കടപ്പത്ര സെക്യൂരിറ്റികളോ അടക്കമുള്ള കട ഉപകരണങ്ങൾ എന്നിവയിലൂടെ 8,000 കോടി രൂപവരെ വിതരണം വിതരണം ചെയ്യാനും യോഗം അംഗീകരം നൽകി. ...

Read More »

കണ്‍സ്യൂമര്‍ ഫെഡിന്റെ ‘മൈ ത്രിവേണി’ സ്മാര്‍ട് കാര്‍ഡ്

കൊച്ചി:കണ്‍സ്യൂമര്‍ ഫെഡിന്റെ ‘മൈ ത്രിവേണി’ സ്മാര്‍ട് കാര്‍ഡ് നിലവില്‍ വന്നു. ഉപയോക്താക്കള്‍ക്കു പ്രത്യേക ആനുകൂല്യങ്ങള്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി സ്റ്റോറുകളിലും ഇതുപയോഗിക്കാനാകും. കാര്‍ഡ് വാങ്ങുന്നവര്‍ക്ക്, പിന്നീടു മൊബൈല്‍ നമ്പര്‍ വഴിയും ആനുകൂല്യങ്ങള്‍ നേടാം. അഞ്ചു തട്ടുകളിലായി അര ശതമാനം മുതല്‍ മൂന്നു ശതമാനം വരെ വിലക്കിഴിവാണു സ്മാര്‍ട് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ...

Read More »

2000ത്തിന്റെ ചില നോട്ടുകൾ നിരീക്ഷിച്ചിരുന്നു; നിരോധനമാണോ ലക്ഷ്യമെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം

2000ത്തിന്റെ നോട്ടുകൾ പിൻവലിക്കാൻ പദ്ധതിയില്ലെന്നു കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. കേന്ദ്ര ധന സഹമന്ത്രി പൊൻ രാധാകൃഷ്ണനാണു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. നോട്ടുകൾ പിൻവലിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ചില പ്രത്യേക നോട്ടുകൾ ആർ.ബി.ഐ നേരിട്ടും മറ്റ് ബാങ്ക് ബ്രാഞ്ചുകൾ, പോസ്റ്റ് ഓഫീസ്, കറൻസി ചെസ്റ്റുകൾ എന്നി മുഖാന്തരവും സ്വീകരിച്ച് അതിന്റെ ആധികാരികതയും നമ്പറുകളും ഉറപ്പുവരുത്തിയിരുന്നു വെന്നും ...

Read More »

ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചാനിരക്ക് നാലുമാസത്തെ ഉയര്‍ന്ന നിരക്കില്‍

ന്യൂഡല്‍ഹി: ഉത്പാദന മേഖലയിലും മൂലധന സാമഗ്രി മേഖലയിലുമുള്ള മുന്നേറ്റത്തിലൂടെ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളര്‍ച്ച നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ജൂണില്‍ ഏഴു ശതമാനമായി വളര്‍ച്ചാനിരക്ക് ഉയര്‍ന്നു. 2018 ഫെബ്രുവരിയിലും ഏഴു ശതമാനമായിരുന്നു വ്യാവസായിക വളര്‍ച്ച. മെയ് മാസം വ്യാവസായിക ഉത്പാദന വളര്‍ച്ച 3.9 ശതമാനം മാത്രമായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള ഉത്സവ സീസണിനു മുന്നോടിയായി ...

Read More »

ഫ്‌ളാറ്റ് കച്ചവടത്തിലെ തട്ടിപ്പുതടയാന്‍ റിയല്‍എസ്റ്റേറ്റ് ചട്ടം , കരാര്‍ ലംഘിച്ചാല്‍ 15% പിഴയൊടുക്കണം

കൊച്ചി: ഫ്‌ളാറ്റ് കച്ചവട മേഖലയിലെ തട്ടിപ്പുകള്‍ അവസാനിപ്പിക്കാന്‍ റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന് രൂപമായി. വിജ്ഞാപനം ഉടന്‍ തന്നെ പുറത്തിറക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഫ്‌ളാറ്റുകളുടെ അറ്റകുറ്റപ്പണികള്‍ അഞ്ചുവര്‍ഷം വരെ നിര്‍മാതാക്കളുടെ ചുമതലയാണ്. കരാര്‍ ലംഘിക്കുന്ന റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കള്‍ പതിനഞ്ച് ശതമാനം പിഴയൊടുക്കേണ്ടി വരും. ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന് 25000 രൂപ ഫീസ് ...

Read More »

ഹ്യുണ്ടായി ക്രെറ്റയോട് പോരാടാന്‍ കിക്ക്സുമായി നിസാന്‍

എസ്‍യുവികള്‍ക്ക് വന്‍ജനപ്രീതിയുള്ള ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു മോഡലിനെ പുറത്തിറക്കാന്‍ നിസാന്‍ ഒരുങ്ങുന്നു. ഹ്യുണ്ടായി ക്രെറ്റ, റെനോ ക്യാപ്ച്ചര്‍ , മാരുതി എസ് ക്രോസ് എന്നീ മോഡലുകളോട് മത്സരിക്കാന്‍ കിക്ക്സ് എന്ന ക്രോസ്ഓവര്‍ എസ്‍യുവിയെയാണ് ജപ്പാന്‍ കമ്പനി അവതരിപ്പിക്കുക. 2019 ജനുവരിയില്‍ കിക്ക്സ് വിപണിയിലെത്താനാണ് സാധ്യത. പതിനൊന്നു ലക്ഷം രൂപയ്ക്കും 16 ലക്ഷം രൂപയ്ക്കും ഇടയില്‍ വില ...

Read More »

ടെക്‌നോളജി പ്രവര്‍ത്തനങ്ങള്‍ക്കായി വാള്‍മാര്‍ട്ട് ആയിരംപേരെ നിയമിക്കുന്നു

ബംഗളുരു: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ടെക്നോളജി പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരത്തിലധികം പേരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുന്നു. ബംഗളുരുവിലും ഗുരുഗാവോണിലും ടെക്നോളജി പ്രവര്‍ത്തനങ്ങളുള്ള വാള്‍മാര്‍ട്ട് വിപണി മല്‍സരത്തില്‍ മുന്നേറാന്‍വേണ്ടി, സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരാനുള്ള പദ്ധതിയുടെ ഭാഗമായാണ് റിക്രൂട്ടിംഗ് നടത്തുന്നത്. നിലവില്‍ 1800 ജീവനക്കാര്‍ വാള്‍മാര്‍ട്ടിനുണ്ട്. രാജ്യത്ത് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ...

Read More »

ഒല യുകെയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ന്യൂഡെല്‍ഹി: യുകെയിലേക്ക് സേവനം വിപൂലീകരിക്കാനൊരുങ്ങുകയാണ് ഓണ്‍ലൈന്‍ ടാക്സി സേവന ദാതാവായ ഒല. ഓസ്ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളിലാണിത്. ഇന്ത്യയില്‍ ആരംഭിച്ച സംരംഭമായ ഒല ഇപ്പോള്‍ യുകെയിലെ കാബ് വിപണിയാണ് നോട്ടമിടുന്നത്. അടുത്ത മാസത്തോടുകൂടി സൗത്ത് വെല്‍സില്‍ സേവനം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയില്‍ വിജയം ഉറപ്പാക്കിയതിനു ശേഷം വിദേശരാജ്യങ്ങളിലും സേവനമെത്തിച്ച് മികച്ച വളര്‍ച്ച കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് ...

Read More »

ഡിജിറ്റര്‍ പണമിടപാടുകള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ 20% ക്യാഷ്ബാക്ക്

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. ഭീം യുപിഐ,റുപേ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് മൊത്തം ജിഎസ്ടിയുടെ 20 ശതമാനം ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി നൂറുരൂപയാണ് ഇത്തരത്തില്‍ലഭിക്കുക. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കാന്‍ സമയമെടുക്കുമെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ഈ പദ്ധതി ചെലുത്തുന്ന സ്വാധീനം വലുതായിരിക്കുമെന്നും കൗണ്‍സില്‍ ...

Read More »

വ്യാജവാര്‍ത്തകള്‍ സര്‍ക്കാരിന് തിരിച്ചടി; സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന

ദില്ലി: ഫേസ്ബുക്കും ,വാട്‌സ്ആപും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍,ടെലികോം കമ്പനികള്‍ എന്നിവരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട് . വ്യാജപ്രചരണങ്ങളും,കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിക്കുന്നുവെന്നതിന്റെ മറവിലാണ് സമൂഹമാധ്യമങ്ങള്‍ പാടെ വിലക്കാന്‍ നീക്കം നടക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവാര്‍ത്തകള്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇത് ...

Read More »