A Slider

മിനിമം ബാലന്‍സിന് വിട; കാത്തിരുന്ന തപാല്‍ ബാങ്ക് അടുത്തമാസം, കേരളത്തിലെ ആദ്യ ശാഖ ഇടപ്പള്ളിയില്‍

തിരുവനന്തപുരം: തപാല്‍ വകുപ്പിന്റെ പെയ്‌മെന്റ് ബാങ്കുകള്‍(ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അഥവാ ഐപിപിബി) അടുത്തമാസം പകുതിയോടെ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്താകമാനം 650 ശാഖകള്‍ തുറക്കുമ്പോള്‍ ഇതില്‍ 14 പെയ്‌മെന്റ് ബാങ്കുകളാണ് കേരളത്തില്‍ സേവനം നല്‍കുക. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 26 ശാഖകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് 14-ലേക്ക് ചുരുക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയില്‍ സംസ്ഥാനത്തെ ആദ്യശാഖ പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്റര്‍നെറ്റ്, മൊബൈല്‍, എസ്എംഎസ് ബാങ്കിംഗ് സേവനങ്ങള്‍ക്കു പുറമേ, ഡെബിറ്റ് കാര്‍ഡും ലഭ്യമാണ്. കറന്റ്, സേവിംഗ്‌സ്, സാലറി അക്കൗണ്ടുകള്‍ ലഭ്യമാക്കുന്നതിനൊപ്പം ഒരുലക്ഷം രൂപവരെ ഒരാളില്‍നിന്ന് നിക്ഷേപമായി സ്വീകരിക്കും. ...

Read More »

പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനുള്ള നിബന്ധനകളിൽ ഭേദഗതിയുമായി സുപ്രീംകോടതി

പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു പുതിയ നിബന്ധനയുമായി സുപ്രീംകോടതി. തേഡ്പാർട്ടി ഇൻഷ്വറൻസ് സംബന്ധിച്ചാണ് പുതിയ നിർദ്ദേശം. തേഡ്പാർട്ടി ഇൻഷ്വറൻസ് രണ്ടു വർഷത്തേക്ക് എടുക്കാതെ ഫോർ വീലറും അഞ്ചു വർഷത്തേക്ക് എടുക്കാതെ ടൂ വീലറും വിൽക്കാൻ പാടില്ലെന്നു വാഹന കന്പനികളോടു സുപ്രീംകോടതി പറഞ്ഞു. സെപ്റ്റംബർ ഒന്നിന് ഈ നിബന്ധന പ്രാബല്യത്തിലാകും. നിലവിലുള്ള തേഡ് പാർട്ടി ഇൻഷ്വറൻസ് വ്യവസ്ഥകൾ തൃപ്തികരമല്ലാത്തതിനാൽ പുതിയ നിർബന്ധിത പോളിസികൾക്കു രൂപം നല്കാനും നിർദേശിച്ചു. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) വേണം ഇതു രൂപപ്പെടുത്താൻ. കാറുകൾക്കു മൂന്നു വർഷത്തേക്കും ...

Read More »

പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനുള്ള നിബന്ധനകളിൽ ഭേദഗതിയുമായി സുപ്രീംകോടതി

പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു പുതിയ നിബന്ധനയുമായി സുപ്രീംകോടതി. തേഡ്പാർട്ടി ഇൻഷ്വറൻസ് സംബന്ധിച്ചാണ് പുതിയ നിർദ്ദേശം. തേഡ്പാർട്ടി ഇൻഷ്വറൻസ് രണ്ടു വർഷത്തേക്ക് എടുക്കാതെ ഫോർ വീലറും അഞ്ചു വർഷത്തേക്ക് എടുക്കാതെ ടൂ വീലറും വിൽക്കാൻ പാടില്ലെന്നു വാഹന കന്പനികളോടു സുപ്രീംകോടതി പറഞ്ഞു. സെപ്റ്റംബർ ഒന്നിന് ഈ നിബന്ധന പ്രാബല്യത്തിലാകും. നിലവിലുള്ള തേഡ് പാർട്ടി ഇൻഷ്വറൻസ് വ്യവസ്ഥകൾ തൃപ്തികരമല്ലാത്തതിനാൽ പുതിയ നിർബന്ധിത പോളിസികൾക്കു രൂപം നല്കാനും നിർദേശിച്ചു. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) വേണം ഇതു രൂപപ്പെടുത്താൻ. കാറുകൾക്കു മൂന്നു വർഷത്തേക്കും ...

Read More »

മഴക്കരുത്തില്‍ വൈദ്യുതി വിറ്റ് കെഎസ്ഇബി

കൊച്ചി: കാലവര്‍ഷം കനത്തതോടെ വൈദ്യുതി മേഖലയില്‍ വരുമാനം കൊയ്ത് കെഎസ്ഇബി. മഴക്കെടുതികള്‍ ധാരാളമുണ്ടായെങ്കിലും മഴക്കരുത്തില്‍ നിന്ന് തന്നെ കെഎസ്ഇബി മികച്ച നേട്ടമാണ് ഉണ്ടാക്കിയെടുക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം വൈദ്യുതി വില്‍ക്കുന്ന സംസ്ഥാനം എന്ന ഖ്യാതിയും ഇനി കേരളത്തിന് സ്വന്തമാകും. കര്‍ണാടകയില്‍ താപവൈദ്യുത നിലയം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉല്‍പാദച്ചെലവ് വര്‍ധിച്ചതായത് കേരളത്തിന് ഗുണകരമായി. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വൈദ്യുതിക്കായി കേരളവുമായി ബന്ധപ്പെടുകയാണ് ചെയ്യുന്നത്. നിലവില്‍ 600 മെഗാവാട്ട് വരെ വില്‍ക്കാന്‍ കേരളത്തിന് സാധിക്കുന്നുണ്ട്. കത്ത മഴ ലഭിക്കുന്ന ദിവസങ്ങളില്‍ 30 മുതല്‍ 70 ലക്ഷം യൂണിറ്റ് ...

Read More »

രാജ്യത്ത് ഐഫോണിന് വിലക്ക് വീണേക്കും

ന്യൂഡല്‍ഹി: ലോകോത്തര ബ്രാന്‍ഡഡ് ഫോണായ ആപ്പിള്‍ ഐഫോണിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയേക്കും. ട്രായ് നടപ്പാക്കുന്ന ഡിഎന്‍ഡി ആപ്പുമായി സഹകരിക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ് ആഭ്യന്തര വിപണിയില്‍ ഐഫോണിന്റെ ഭാവി ചോദ്യച്ചിഹ്നമാകുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഓരോ ഫോണിലെയും കോളുകളും സന്ദേശങ്ങളുമെല്ലാം ടെലികോം റെഗുലേറ്ററിന് വീക്ഷിക്കാന്‍ സാധിക്കും. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആപ്പിള്‍ പുതിയ സജ്ജീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതോടെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐഫോണുകളിലേക്കുള്ള സേവനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്നാണ് സൂചന..

Read More »

നവീകരിച്ച ഹോണ്ട ജാസ് എത്തി

പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പരിഷ്കരിച്ച പതിപ്പ് ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയിലിറക്കി. ബാഹ്യരൂപത്തില്‍ എടുത്തു പറയത്തക്ക മാറ്റങ്ങള്‍ നവീകരിച്ച ജാസിനില്ല. എന്നാല്‍ ഫീച്ചറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. റേഡിയന്റ് റെഡ്, ലൂണാര്‍ സില്‍വര്‍ എന്നീ പെയിന്റുകള്‍, എല്‍ഇഡി ഉപയോഗിക്കുന്ന ടെയ്ല്‍ലാംപ് യൂണിറ്റ്, മുന്തി വകഭേദങ്ങള്‍ക്ക് ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ 2018 മോഡലിനുണ്ട്. ആപ്പിള്‍ കാര്‍ പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുളള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍ സീറ്റിന് ആം റെസ്റ്റ്, ഡ്രൈവറുടെ വശത്ത് വാനിറ്റി മിറര്‍ , കീ ലെസ് സ്റ്റാര്‍ട്ട്, റിയര്‍ പാര്‍ക്കിങ് ...

Read More »

ഹോണ്ട അമെയ്സിനെ തിരികെ വിളിച്ചു

കോംപാക്ട് സെഡാനായ അമെയ്സിനെ ഹോണ്ട കാര്‍സ് ഇന്ത്യ തിരികെ വിളിച്ചു. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന് തകരാറുള്ളതായി സംശയിക്കുന്ന 7,290 അമെയ്സ് കാറുകള്‍ക്കാണ് ഇതു ബാധകം. 2018 ഏപ്രില്‍ 17 നും മേയ് 24 നും ഇടയില്‍ നിര്‍മിച്ചവയാണവ. ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന്റെ സെന്‍സറിനുള്ള തകരാര്‍ മൂലം സ്റ്റിയറിങ്ങിന് കട്ടിക്കൂടുതല്‍ ഉണ്ടാവുകയും സ്റ്റിയറിങ് തകരാര്‍ വ്യക്തമാക്കുന്ന ലൈറ്റ് തെളിയുന്നതുമാണ് പ്രശ്നം. തകരാറുള്ളതായി സംശയിക്കുന്ന അമെയ്സുകളുടെ ഉടമകളുമായി ഈ മാസം 26 മുതല്‍ ഹോണ്ട നേരിട്ട് ബന്ധപ്പെട്ട് അടുത്തുള്ള ഹോണ്ട സര്‍വീസ് സെന്ററില്‍ വാഹനം എത്തിക്കാന്‍ നിര്‍ദേശം ...

Read More »

പൊതുമേഖലാ വിമാനകമ്പനി പവന്‍ഹാന്‍സിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം; ഒഎന്‍ജിസി ഓഹരികള്‍ വിറ്റൊഴിയും

മുംബൈ: പൊതുമേഖല ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനിയായ പവന്‍ഹാന്‍സിനെ ഓഎന്‍ജിസി കൈവിടുന്നു. പവന്‍ഹാന്‍സിലുള്ള 49 ശതമാനം ഓഹരികള്‍ ഒഎന്‍ജിസി വില്‍ക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പവന്‍ഹാന്‍സിനെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്. ഗ്ലോബല്‍ വെക്ട്ര ഹെലികോര്‍പ്,കോണ്ടിനന്റല്‍ ഹെലികോപ്‌റ്റേഴ്‌സ് എന്നീ കമ്പനികള്‍ പവന്‍ഹാന്‍സില്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. 46 കോപ്റ്ററുകളാണ് ഈ പൊതുമേഖലാ കമ്പനിക്കുള്ളത്..

Read More »

കാത്തലിക് സിറിയന്‍ ബാങ്ക് വിദേശ കമ്പനിയുടെ കൈകളിലേക്ക്

തൃശൂര്‍: കാത്തലിക് സിറിയന്‍ ബാങ്കിന്റെ 51% ഓഹരി വിദേശ കമ്പനിയുടെ കൈകളിലേക്ക്. ഓഹരി ഏറ്റെടുക്കുന്നതിന് റിസര്‍വ് ബാങ്ക് പച്ചക്കൊടി കാണിച്ചു. കാനഡ ആസ്ഥാനമായ സാമ്പത്തിക സ്ഥാപനമായ ഫെയര്‍ഫാക്‌സിയാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്. ഫെയര്‍ഫാക്‌സിന്റെ നിയന്ത്രണത്തിലുള്ള തോമസ് കുക്കിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനത്തെത്തുമെന്നാണു സൂചന. ഇതിനുപുറമെ ഡയറക്ടര്‍മാരെ നിയമിക്കാനും ഫെയര്‍ഫാക്‌സിന് അധികാരമുണ്ടാകും. മുന്‍പു കാത്തലിക് സിറിയന്‍ ബാങ്ക് ഏറ്റെടുക്കാന്‍ വിദേശ സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തിയ ശ്രമം കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ പരാജയപ്പെടുത്തിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിന്റെ ഭൂരിഭാഗം ഓഹരിയും ഏറ്റെടുക്കാന്‍ വിദേശ കമ്പനിക്കു ...

Read More »

പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ നിക്ഷേപം 1000 കോടി കവിഞ്ഞു

പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനകം ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് നിക്ഷേപയിനത്തില്‍ 1000 കോടി സ്വരൂപിച്ചു. വായ്പ ഇനത്തില്‍ 2500 കോടിയാണ് ബാങ്ക് സ്വരൂപിച്ചത്. റീട്ടെയില്‍ ബാങ്കിങ്ങ് സാന്നിധ്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഉടന്‍ തന്നെ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുംബൈയില്‍ ആരംഭിക്കും. ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ ബാങ്ക് 8 സംസ്ഥാനങ്ങളിലായി 364 ഔട്ട്ലെറ്റുകള്‍ ആരംഭിച്ചു. വരും സാമ്പത്തിക വര്‍ഷം മുംബൈ, ബംഗ്ലൂര്‍, ഹൈദെരാബാദ് എന്നീ മെട്രോ നഗരങ്ങളിലേക്ക് വ്യാപിക്കുവാനാണ് ഫിന്‍കെയര്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ മുംബൈ ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും. 2019 സാമ്പത്തിക ...

Read More »