Don't Miss
Home / A Slider (page 5)

A Slider

ഡിജിറ്റര്‍ പണമിടപാടുകള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ 20% ക്യാഷ്ബാക്ക്

ദില്ലി: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. ഭീം യുപിഐ,റുപേ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് മൊത്തം ജിഎസ്ടിയുടെ 20 ശതമാനം ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി നൂറുരൂപയാണ് ഇത്തരത്തില്‍ലഭിക്കുക. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കാന്‍ സമയമെടുക്കുമെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ജിഎസ്ടി വരുമാനത്തില്‍ ഈ പദ്ധതി ചെലുത്തുന്ന സ്വാധീനം വലുതായിരിക്കുമെന്നും കൗണ്‍സില്‍ ...

Read More »

വ്യാജവാര്‍ത്തകള്‍ സര്‍ക്കാരിന് തിരിച്ചടി; സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന

ദില്ലി: ഫേസ്ബുക്കും ,വാട്‌സ്ആപും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍,ടെലികോം കമ്പനികള്‍ എന്നിവരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട് . വ്യാജപ്രചരണങ്ങളും,കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിക്കുന്നുവെന്നതിന്റെ മറവിലാണ് സമൂഹമാധ്യമങ്ങള്‍ പാടെ വിലക്കാന്‍ നീക്കം നടക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവാര്‍ത്തകള്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇത് ...

Read More »

തൊഴില്‍ കേസുകള്‍ ത്വരിതഗതിയില്‍ തീര്‍പ്പാക്കാന്‍ ഡിജിറ്റല്‍ ലേബര്‍ കോടതികള്‍

ജിദ്ദ: സൗദിയില്‍ ഡിജിറ്റല്‍ ലേബര്‍ കോടതികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. തൊഴില്‍ തര്‍ക്കങ്ങളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുകയാണ് ഡിജിറ്റല്‍ ലേബര്‍ കോടതികളുടെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ഏഴ് പ്രധാന നഗരങ്ങളിലാണ് കോടതി പ്രവര്‍ത്തനം തുടങ്ങുന്നത്. അടുത്ത മാസം മുതലാണ് ഡിജിറ്റല്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജനറല്‍ കോടതികളില്‍ തൊഴില്‍ കേസുകള്‍ പരിഗണിക്കും. ഇതിനായി 27 ...

Read More »

വ്യാപാര യുദ്ധം ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വിത്ത്; പിടിച്ചുനില്‍ക്കാന്‍ ഇന്ത്യ വിയര്‍ക്കേണ്ടി വരുമോ?

ടി കെ സബീന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച വ്യാപാര യുദ്ധം രാജ്യങ്ങള്‍ തമ്മിലുള്ള അന്തര്‍ദേശീയ ബന്ധങ്ങളില്‍ ആശങ്ക വിതച്ച് മുന്നേറുകയാണ്. ഇറാന്റെ സാമ്പത്തിക സ്ഥിരത തകര്‍ക്കുക എന്ന പ്രഥമ ലക്ഷ്യത്തില്‍ ആരംഭിച്ച ട്രംപിന്റെ നീക്കങ്ങള്‍ യൂറോപ്യന്‍രാജ്യങ്ങളുമായും ചൈന,ഇന്ത്യ,കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള അപ്രഖ്യാപിത വ്യാപാര യുദ്ധത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. എണ്ണപ്പാടങ്ങളുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ...

Read More »

കേരളത്തില്‍ ആദ്യത്തെ ജിഎസ്ടി തട്ടിപ്പ് കേസ് ; 130കോടി തട്ടിപ്പ് നടത്തിയതിന് പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: കേരളത്തില്‍ ആദ്യമായി ജിഎസ്ടി തട്ടിപ്പ് നടത്തിയതിന് കേസ് രജിസ്ട്രര്‍ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയും പ്ലൈവുഡ് വ്യാപാരിയുമായ നൗഷാദ് എന്നയാള്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പ്ലൈവുഡ് കച്ചവടത്തിന്റെ മറവില്‍ വ്യാജബില്‍ ഉണ്ടാക്കി തട്ടിപ്പുനടത്തിയെന്നാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് നൗഷാദിനെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു..

Read More »

ഓൺലൈനായി ജിഎസ്ടി അടച്ചാൽ 20 ശതമാനം മടക്കി നൽകും

ജിഎസ്ടി ഡിജിറ്റലായി അടച്ചാൽ നികുതിയുടെ 20 ശതമാനം മടക്കിക്കിട്ടും. പരമാവധി 100 രൂപയാവും മടക്കി ലഭിക്കുക. റുപേ കാർഡ്, ഭീം ആപ്, യുപിഐ സിസ്റ്റം എന്നിവയിലേതെങ്കിലും ഉപയോഗിച്ചുള്ള നികുതി അടവിനാണ് ഈ പ്രോത്സാഹന സമ്മാനം. സംസ്ഥാനങ്ങളാണ് ഇതിന്‍റെ ബാധ്യത വഹിക്കേണ്ടത്. ആദ്യഘട്ടത്തിൽ സന്നദ്ധമായിവരുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇടു നടപ്പാക്കുക. ഒരു ഇടപാടിൽ പരമാവധി 100 രൂപയാണു ...

Read More »

ലോകത്തിലെ ആദ്യ 5ജി മൊബൈല്‍ ഫോണുമായി മോട്ടോറോള

ചിക്കാഗോ: ലോകത്തെ ആദ്യ 5ജി ഫോണുമായി മൊബൈല്‍ഫോണ്‍ കമ്പനി മോട്ടോറോള. പുതിയ ആന്‍ഡ്രോയിഡ് സീരിസായ മോട്ടോ സി ത്രീയ്ക്ക് ഒപ്പമാണ് 5ജി സാങ്കേതിക വിദ്യയും അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 16ന് അമേരിക്കയിലാണ് വിപണി ലോഞ്ചിങ്. മോട്ടോ ആഡ് എന്ന പ്രത്യേക മോഡമാണ് 5ജി സാധ്യമാക്കുന്നത്. ഫോണിനൊപ്പം പിന്‍ഭാഗത്ത് അറ്റാച്ച് ചെയ്യാവുന്ന ഉപകരണമാണ് 5ജി.നെറ്റ് വര്‍ക്ക് വേഗത ഇതോടെ ...

Read More »

നിങ്ങളുടെ ബിസിനസ് വളര്‍ത്താം; വെറും 500 രൂപ മുടക്കി

ബിസിനസില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാത്ത സംരംഭകരുണ്ടാകില്ല. ഇതിനുള്ള എളുപ്പമാര്‍ഗം ജീവനക്കാരുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയാണ്. ഉത്പാദനക്ഷമതയിലേക്ക് എത്താനുള്ള ഉപായം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതുതന്നെ. ഭൂരിഭാഗം ബിസിനസുകളിലും വിപണനം(സെയില്‍സ്) ഫലപ്രദമായിരിക്കില്ല. ഇവിടെയാണ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്(സിആര്‍എം) അഥവാ ഉപഭോക്തൃ ബന്ധുത്വ നടത്തിപ്പിന്റെ പ്രാധാന്യം. ഇതിനായി സോഫ്ട്വെയറിന്റെ രൂപത്തില്‍ പല സംരംഭകരും സെയില്‍സില്‍ സാങ്കേതികവിദ്യ നടപ്പാക്കിയിട്ടുണ്ട്. ...

Read More »

സിംഗപ്പൂരും ലണ്ടനും കാണാം,സമ്മാനങ്ങള്‍ സ്വന്തമാക്കാം; ടെസ്റ്റ്‌ഡ്രൈവിനും പര്‍ച്ചേസിനും മഹീന്ദ്രയുടെ ഓണം ഓഫര്‍

കൊച്ചി: ഓണം ഫെസ്റ്റിവല്‍ സീസണില്‍ മഹീന്ദ്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും ടെസ്റ്റ് ഡ്രൈവ് നടത്തുന്നവര്‍ക്കും സമ്മാനങ്ങളും വിദേശയാത്രയും . നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ബംബര്‍ സമ്മാന വിജയികള്‍ക്ക് ലണ്ടന്‍,സിംഗപ്പൂര്‍ യാത്രകളാണ് ലഭിക്കുക. ഇത് കൂടാതെ എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍,വാഷിങ്‌മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും. മഹീന്ദ്രവാഹനങ്ങള്‍ ഓണക്കാലത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് സമ്മാനങ്ങളും ലഭിക്കും. കൊമേഴ്‌സ്യല്‍, ത്രീ വീലര്‍ ...

Read More »

റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കള്‍ ജിയോ വഴി വില്‍ക്കാന്‍ സുപ്രിംകോടതിയുടെ അനുമതി

ദില്ലി: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കള്‍ ജിയോ വഴി വില്‍ക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. എന്‍എസ്ഇയില്‍ ആര്‍കോമിന് 5.74 %,ജിയോയ്ക്ക് എന്‍എസ്ഇ0.74% ആണ്. ഇതുപ്രകാരം അനില്‍ അംബാനിയുടെ മാനേജ്‌മെന്റ് 550 കോടി രൂപ എറിക്‌സണ്‍ കമ്പനിക്ക് നല്‍കും.ഒക്ടോബര്‍ ഒന്നിന് തുക കൈമാറും. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ രണ്ടംഗബെഞ്ചാണ് അനുമതി നല്‍കിയത്..

Read More »