Success Stories

പലരും പരാജയപ്പെട്ടു; പക്ഷേ ‘നൗ ഡെലിവറി’ തോറ്റില്ല, കച്ചവടക്കാരുടെ സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് വിജയിച്ചു!

ഹൈപ്പര്‍ ലോക്കല്‍ ഡെലിവെറി മേഖലയില്‍ വളര്‍ച്ച പ്രാപിച്ച സംരംഭങ്ങളേക്കാള്‍ കൂടുതല്‍ പരാജയപ്പെട്ടിട്ടുണ്ട്. 2016-ല്‍ ഈ മേഖയില്‍ ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നു. മിക്കതും അടച്ചുപൂട്ടപ്പെടുകയോ ജപ്തി ചെയ്യപ്പെടുകയോ ചെയ്തു. മുന്‍ ഇന്റര്‍നെറ്റ് പ്രൊഫഷണലുകളായ വിവേക് പാണ്ഡെയും(37) ഭാരത് ഖന്ദേല്‍വാളും(35) ഈ രംഗത്ത് സംരഭം തുടങ്ങാന്‍ തീരുമാനിച്ചത് ജാഗ്രതയോടെയായിരുന്നു. വിദൂര സ്ഥലങ്ങളില്‍പോലും സാധനങ്ങള്‍ എത്തിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് ഉണ്ടാക്കിയെടുത്ത ശൃംഖലയുടെ പ്രധാന്യത്തെക്കുറിത്ത് ഇവിടെ ജോലി ചെയ്തിരുന്ന വിവേക് മനസിലാക്കിയിരുന്നു. ഇതേകാര്യം ഓഫ്‌ലൈന്‍ ചില്ലറ കച്ചവടക്കാര്‍ക്കും ലഭ്യമാകണമെന്ന് ഇദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് 2016 ജനുവരിയില്‍ ഡല്‍ഹിയിലെ നോയിഡയില്‍ ‘നൗ ഡെലിവറി ...

Read More »

ഭാവിയിലേക്ക് കൈപിടിക്കും ഭവിഷ്യ

ഒരു വ്യക്തിയുടെ വിദ്യാഭ്യാസകാലഘട്ടം വലിയ പ്ലാനിങ്ങുകളില്ലാതെ കടന്നു പോകുന്നത് പ്ലസ്ടൂ വരെയായിരിക്കും. എന്നാല്‍ പ്ലസ്ടൂ കഴിഞ്ഞാല്‍ ഇനി എന്ത് എന്ന ചോദ്യം അവരെ പിന്തുടര്‍ന്നു കൊണ്ടിരിക്കും. മറ്റുള്ളവരുടെ നൂറ് നൂറ് അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ കരിയര്‍ കൈവിട്ട് പോയ നിരവധി പേരുണ്ടെന്നത് സങ്കടപ്പെടുത്തുന്ന സത്യമാണ്. അല്ലെങ്കില്‍ അച്ഛന്റെയോ അമ്മയുടേയോ സഹോദരങ്ങളുടേയോ ബന്ധുക്കളുടേയോ ഗുരുനാഥന്‍മാരുടേയോ നിര്‍ബന്ധത്തിനു വഴങ്ങി സ്വന്തം ഇഷ്ടം ബലി നല്‍കിയവരും ഒട്ടും കുറവല്ല. മനസ്സിനിണങ്ങിയ അല്ലെങ്കില്‍ തങ്ങളുടെ കഴിവിനനുസരിച്ചൊരു കരിയര്‍ തിരഞ്ഞെടുക്കാന്‍  നല്ലൊരു വഴികാട്ടിയായി മുന്നിലെത്തുകയാണ് ഫിനിഷിംങ് സ്‌കൂളായ ‘ഭവിഷ്യ ട്രെയ്‌നിങ് സെന്റര്‍’. അക്കൗണ്ടിംഗ്, ...

Read More »

കാല്‍പനിക സൗന്ദര്യത്തിന്റെ സംരംഭത്തിളക്കം

ഒരു കാലഘട്ടത്തിന്റെ കാഴ്ചപ്പാടുകള്‍ക്കപ്പുറത്തേക്ക് ആശയങ്ങള്‍ കൊണ്ട് കടന്നുചെന്ന് അവ നടപ്പിലാക്കിയതിലൂടെയാണ് എലിസബത്ത് ചാക്കോ എന്ന പേര് ശ്രദ്ധിക്കപ്പെടുന്നത്. എഴുപതുകളുടെ അവസാനത്തില്‍ കൊച്ചിയുടെ മണ്ണില്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന നവ സംരംഭക മേഖലയ്ക്ക് തന്നെ തുടക്കം കുറിച്ച അവര്‍ പില്‍ക്കാലത്ത് തിരുത്തിയെഴുതിയത് സംരംഭക കേരളത്തിന്റെ ചരിത്രം തന്നെയായിരുന്നു. ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വരുമാനമെത്തിക്കുന്ന വന്‍ വ്യവസായമായി മാറിയ ബ്യൂട്ടി പാര്‍ലറുകളെ കേരളത്തില്‍ അവതരിപ്പിച്ച് ഇന്നും രംഗത്തെ മുന്‍നിര സേവനദാതാക്കളായി തുടരുന്ന അവര്‍ മികവിന്റെ കരുത്തില്‍ ആ പേര് ഉറപ്പിക്കുകയായിരുന്നു; കല്‍പന. കല്‍പന ഇന്റര്‍നാഷണല്‍ എന്ന പേര് ...

Read More »

സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ കോട്ടയം ഗ്രാന്‍ഡ് കോളേജ്

വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി എന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന കോട്ടയത്തെ ഗ്രാന്‍ഡ് കോളേജ് സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. പാരലല്‍ കോളേജുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗ്രാന്‍ഡ് കോളേജിന്റെ സമ്പത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്ന ശിഷ്യഗണങ്ങള്‍ ആണ്. ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള ശിഷ്യസമ്പത്തിലാണ് ഗ്രാന്‍ഡ് കോളേജ് അഭിമാനം കൊള്ളുന്നത്. പഠനം നേര്‍വഴിയില്‍ ഗ്രാന്‍ഡ് കോളേജ് വിദ്യാസമ്പന്നരായ വിദ്യാര്‍ത്ഥികളെ രൂപ കല്‍പ്പന ചെയ്യുക മാത്രമല്ല ചെയ്യുന്നത്. ഇവിടെ വരുന്ന ഓരോ വിദ്യാര്‍ത്ഥികളും കൈമുതലാക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. -ചിട്ടയോടുകൂടിയ അദ്ധ്യയനം -വിദ്യാര്‍ത്ഥി  സൗഹൃദ അന്തരീക്ഷം -കുട്ടികളുടെ സമഗ്രമായ ...

Read More »

മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടു സ്റ്റാര്‍ട്ടപ്പുകള്‍; ആദ്യത്തേത്ത് ആദ്യമാസം തന്നെ വിജയം, പത്രം വിറ്റുനടന്നിരുന്ന പിള്ളേരുടെ സംരംഭകവിജയം!

മൂന്നുവര്‍ഷത്തിനുള്ളില്‍ ഐടി, ഇ-കൊമേഴ്‌സ് രംഗത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന രണ്ടു സ്റ്റാര്‍ട്ടപ്പുകള്‍. ജീവിതത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്നതിനു മുമ്പു ഇന്‍ഡോര്‍ സ്വദേശികളായ അക്ഷയ് ചൗഹാനും(26) കപില്‍ കര്‍ദയും(25) എത്തിപ്പിടിച്ച ഈ നേട്ടം ചെറുതല്ല. ഇന്‍ഡോര്‍ ആസ്ഥാനമാക്കി തന്നെയാണ് എന്‍ജിനിയര്‍ മാസ്റ്റര്‍, മഹാകാല്‍ സ്‌റ്റോര്‍സ് എന്നീ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നതും. പഠിക്കാന്‍വേണ്ടി  ന്യൂസ് പേപ്പര്‍ ബോയ്  ചെറുപ്പകാലത്ത് ഇരുവരുടെയും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയൊന്നും വലിയ മെച്ചമായിരുന്നില്ല. അതുകൊണ്ടുതന്നെ 11, 12 ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ ഫീസ് കണ്ടെത്താന്‍ വീടുകള്‍തോറും പത്രം വില്‍ക്കേണ്ടി വന്നു ഇവര്‍ക്ക്. പ്ലസ്ടു കഴിഞ്ഞ് എന്‍ജിനിയറിംഗ് ...

Read More »

G & G യുടെ ജോര്‍ജ്ജ് ടൗണ്‍

നീണ്ട 26 വര്‍ഷത്തെ കഥ പറയാനുണ്ട് G&G കണ്‍സ്ട്രക്ഷന്‍സിന് സ്‌ക്കൂള്‍ ഓഫ് പ്ലാനിങ്ങ് ആന്റ് ആര്‍ക്കിടെക്ച്ചര്‍ (CEPT, അഹമ്മദാബാദ്)ല്‍ നിന്നും ട്രെയ്‌ന്ട് ആ ബേബി ജോര്‍ജിന്റെയും ഷൈന്‍ ജോര്‍ജ്ജിന്റെയും നേതൃത്വത്തിലുള്ള ഒരു വലിയ ടീമിന്റെ വിജയഗാഥയാണിത്. ഗുണനിലവാരവും വിശ്വാസ്യതയുമാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഇന്ന് തൊടുപുഴയ്ക്ക് തിലകക്കുറിയായി നിലകൊള്ളുന്നു ജോര്‍ജ്ജ് ടൗണ്‍ സ്‌കൈ വില്ലാസ്.   ജോര്‍ജ്ജ് ടൗണ്‍ സ്‌കൈവില്ലാസ് ജിആന്റ്ജിയുടെ ഏറ്റവും പുതിയ പ്രോജക്ടാണ് താമസ്സ യോഗ്യമായി പൂര്‍ത്തികരിച്ച ജോര്‍ജ്ജ് ടൗണ്‍ സ്‌കൈ വില്ലാസ്. ജില്ലയിലെ മികച്ച കൊമേഴ്ഷ്യല്‍ ആന്റ് റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളിലൊന്നാണ് ...

Read More »

പാരമ്പര്യത്തനിമയുടെ വര്‍ണവിസ്മയങ്ങളുമായി കലാഞ്ജലി

വസ്ത്രവ്യാപാര രംഗത്ത് മികവിന്റെ ഇഴകള്‍ ചേര്‍ത്ത് ഉപഭോക്താക്കളിലേക്കിറങ്ങിയ പേരാണ് കലാഞ്ജലി. രണ്ട് പതിറ്റാണ്ടോളം നീണ്ട  വസ്ത്രരംഗത്തെ സേവനപാരമ്പര്യവുമായി മീള പ്രദീപ് തുടക്കം കുറിച്ച കലാഞ്ജലി ബുട്ടീക് ക്വാളിറ്റിയുള്ള വസ്ത്രങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിച്ചാണ് ശ്രദ്ധേയമാകുന്നത്. രണ്ടായിരത്തിന്റെ തുടക്കകാലത്ത് കൊച്ചിയില്‍ ഗഡ്വാള്‍ സാരി എത്തിച്ച് എക്‌സിബിഷന്‍ നടത്തിക്കൊണ്ട് തന്റെ പ്രവര്‍ത്തന മേഖലയിലേക്ക് കടന്നെത്തിയ മീള, മേഖലയിലെ അറിയപ്പെടുന്ന പേരായി മാറിയത് ചുരുങ്ങിയ നാളുകള്‍ക്കുള്ളിലായിരുന്നു,. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വസ്ത്ര സങ്കല്പങ്ങളെ കൊച്ചിയുടെ മണ്ണിലെത്തിച്ച അവര്‍ പിന്നീട് ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് പാലാരിവട്ട് കലാഞ്ജലിക്ക് തുടക്കം കുറിക്കുകയായിരുന്നു.   ...

Read More »

ഓക്സിജന്‍ ശുദ്ധീകരണ മെഷീനായ ഓക്സി ഈസി

ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം കൊണ്ട് പരിസ്ഥിതിയും ശ്വസിക്കുന്ന വായുവുമെല്ലാം മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശുദ്ധ ജലം മാത്രമല്ല, ശുദ്ധ വായുവും കിട്ടാനില്ലാത്തൊരവസ്ഥയാണ് ഇനി നമ്മെ കാത്തിരിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തിലാണ് ഓക്സിജന്‍ ശുദ്ധീകരണ മെഷീനായ ഓക്സി ഈസിയുടെ പ്രാധാന്യം വര്‍ധിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓക്‌സി ഈസിയുടെ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവര്‍ക്കും ഉപയോഗപ്രദം ആരോഗ്യമുള്ളവര്‍ക്കും ശ്വാസ തടസം അനുഭവപ്പെടുന്ന എല്ലാ രോഗികള്‍ക്കും കൊച്ചു കുട്ടികള്‍ക്കുമെല്ലാം വളരെ ഉപയോഗപ്രദമാണ് ഓക്സി ഈസി. ആരോഗ്യമുള്ളവര്‍ ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂര്‍ ഇത് ഉപയോഗിക്കുകയാണങ്കില്‍ ശരീരത്തിനകത്തുള്ള എല്ലാ അവയവങ്ങളും ...

Read More »

ഫുഡ് ഇന്‍ഡസ്ട്രിയില്‍ വിപ്ലവം സൃഷ്ടിച്ച് വെസ്റ്റ എന്‍ജിനീയേഴ്‌സ്

യന്ത്രങ്ങളുടെ വരവ് എല്ലാ മേഖലയിലേയും ജോലി കൂടുതല്‍ എളുപ്പത്തിലാക്കുകയും സമയലാഭം സൃഷ്ടിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഫുഡ് ഇന്‍ഡസ്ട്രിക്ക് ഉപകാരപ്രദമാകുന്ന ഒരു കൂട്ടം യന്ത്രങ്ങള്‍ വിപണിയിലെത്തിച്ചുകൊണ്ടാണ് വെസ്റ്റ് എന്‍ജിനീയേഴ്‌സ് എന്ന സ്ഥാപനം വ്യത്യസ്തമാകുന്നത്. എറണാകുളം ജില്ലയിലെ ആലുവയില്‍ 2000ലാണ് വെസ്റ്റ ഇന്ജിനീയേഴ്‌സ് എന്ന സ്ഥാപനത്തിന്റെ തുടക്കം. ഫുഡ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ജോലി കൂടുതല്‍ സൗകര്യപ്രദവും സുഗമവുമാക്കുകയാണ് വെസ്റ്റ തങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെ. അതുവരെ ആരും പരീക്ഷിച്ചുനോക്കാത്ത പുതിയൊരു ചപ്പാത്തി മെയ്ക്കിങ് മെഷീനുമായായിരുന്നു ഈ മേഖലയിലേക്കുള്ള വെസ്റ്റയുടെ ആദ്യ ചുവടുവയ്പ്പ്. ഇന്നത് ഇടിയപ്പം മെഷീന്‍, ...

Read More »

റോസാ ബെല്ലാ : ഇവിടെ സൗന്ദര്യം സംസാരിക്കുന്നു

അണിഞ്ഞൊരുങ്ങിയാല്‍ ഒരു രാജകുമാരിയെ പോലെ ഇരിക്കണം എന്ന് വിചാരിക്കാത്തവരുണ്ടാകില്ല. സ്ത്രീ സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന കാല്‍ വിരലിലെ നഖം മുതല്‍ മുടി തുമ്പ് വരെ എന്നും അതുപോലെ നിലനിറുത്തണം എന്ന് സ്വപ്‌നം കാണാത്ത ഒരു സ്ത്രീയും ഉണ്ടാകില്ല. എന്നാല്‍ നിങ്ങളിലെ സൗന്ദര്യം കാത്തുസൂക്ഷിച്ച്, നിങ്ങളിലെ സൗന്ദര്യറാണിയെ കണ്ടെത്തി തരികയാണ് ‘റോസാ ബെല്ലാ മേക്ക്അപ്പ് സ്റ്റുഡിയോ’. സൗന്ദര്യം ശബ്ദിക്കുന്നിടമാണ് ആലുവ അത്താണിയിലെ ഷിലിന്‍ ബൈജുവിന്റെ ‘റോസാ ബെല്ലാ മേക്ക്അപ്പ് സ്റ്റുഡിയോ’. സൗന്ദര്യത്തെ തുടച്ച് മിനുക്കി വയ്ക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും. ട്രെന്റിനനുസൃതമായി സൗന്ദര്യത്തെ മെച്ചപ്പെടുത്തുന്നവര്‍ക്കും ഇഷ്ടത്തിനനുസരിച്ച് ഒരുങ്ങാവുന്ന ഇടമാണ് ...

Read More »