Demo Blog With Map

വെള്ളപ്പൊക്കത്തിൽ തകരാറിലായ മൊബൈൽ ഫോണുകൾ ഷവോമി സൗജന്യമായി സർവീസ് ചെയ്ത് നൽകാനൊരുങ്ങുന്നു

വെള്ളപ്പൊക്കത്തില്‍ വെള്ളം കയറി തകരാറിലായ ഷവോമി ഫോണുകള്‍ യാതൊരു ചാര്‍ജ്ജും ഈടാക്കാതെ തീര്‍ത്തും സൗജന്യമായി സര്‍വീസ് ചെയ്തുകൊടുക്കാനൊരുങ്ങി ഷവോമി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെയുണ്ടാകും. ആദ്യമായല്ല ഷവോമി കേരളത്തിന് സഹായവുമായി എത്തുന്നത്. ഇതിന് മുൻപ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കേരളത്തിലെ പല ദുരിതാശ്വാസ ക്യാംപുകളിലേക്കുമായി ആയിരക്കണക്കിന് ചാര്‍ജ്ജ് നിറച്ച ഷവോമി മി പവര്‍ ബാങ്കുകള്‍ നല്‍കിയിരുന്നു. അതിനു ശേഷമാണ് ഷവോമി ഇങ്ങനെയൊരു സൗകര്യവുമായി എത്തിയിരിക്കുന്നത്..

Read More »

പ്രളയത്തില്‍പ്പെട്ട് വീട് ന്ഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് വീടുവെച്ച് നല്‍കാന്‍ നെസ്റ്റ് ഗ്രൂപ്പ്

കൊച്ചി: പ്രളയദുരന്തത്തില്‍പ്പെട്ട സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ക്ക് കൈത്താങ്ങാന്‍ കൊച്ചി ആസ്ഥാനമായുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പ് നെസ്റ്റ്. കൊച്ചിയില്‍ മാത്രം 3500 ജീവനക്കാരുള്ള നെസ്റ്റ് ഗ്രൂപ്പ് പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവരും ഭാഗികമായി വീടുനഷ്ടപ്പെട്ടവരുമായ തൊഴിലാളികളെയാണ് സഹായിക്കുന്നത്. വീടുകളുടെ പുനരുദ്ധാരണത്തിനുള്ള നടപടി കമ്പനി നേരിട്ട് ഏറ്റെടുത്താണ് നടപ്പാക്കുന്നത്. ഇതിനായി കണക്കെടുപ്പ് നടത്തിവരികയാണെന്നും പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ അതതു കമ്പനികള്‍ രംഗത്തുവന്നാല്‍ മാതൃകാപരമായ പ്രവര്‍ത്തിയാകുമെന്ന് നെസ്റ്റ് ഗ്രൂപ്പ് എംഡി ജഹാങ്കിര്‍ പറഞ്ഞു..

Read More »

ആപ്പിളിന്റെ ഓഹരി വില കുതിക്കുന്നു; ടിം കുക്കിന് നേട്ടം

ന്യൂഡല്‍ഹി: പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഓഹരിവില കുതിക്കുന്നു. ഇതോടെ കമ്പനിയുടെ സിഇഒ ആയ ടിം കുക്കിന് 840 കോടി രൂപയുടെ നേട്ടമുണ്ടാകും. സിഇഒ ആയി കുക്ക് തുടരുന്നതിന്റെ അടിസ്ഥാനത്തില്‍ 2,80,000 ഓഹരികളാണ് അദ്ദേഹത്തിന് കൂടുതലായി ലഭിക്കുക. അമേരിക്കന്‍ ഓഹരി സൂചികയായ എസ് ആന്റ് പി 500ലെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഓഹരികള്‍ ഇദ്ദേഹത്തിലേക്ക് എത്തും. മൂന്നുവര്‍ഷം കൊണ്ട് ആപ്പിളിന്റെ ഓഹരി വിലയില്‍ 119 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം സമ്പത്തില്‍ അധികവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് 2015-ല്‍ കുക്ക് വ്യക്തമാക്കിയിരുന്നു. 23,215 ഓഹരികള്‍ ടിം ...

Read More »

ജൂണ്‍ മാസത്തില്‍ 97 ലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്ത് ജിയോ

ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ 97 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ റിലയന്‍സ് ജിയോ സ്വന്തമാക്കി്. 63 ലക്ഷത്തിലധികം പുതിയ വരിക്കാരെ നേടിയ ഐഡിയ സെല്ലുലാര്‍ ആണ് രണ്ടാം സ്ഥാനത്ത്. ടെലികോം സേവന മേഖലയിലെ ശക്തമായ സാന്നിധ്യമായ എയര്‍ടെല്ലിന് കേവലം 10,689 പുതിയ കണക്ഷനുകളാണ് ഇക്കാലയളവില്‍ ലഭിച്ചത്. വോഡഫോണിന് 2.75 ലക്ഷം പുതിയ വരിക്കാരെയും ബിഎസ്എന്‍എല്ലിന് 2.44 ലക്ഷം പുതിയ വരിക്കാരെയും ലഭിച്ചു. ട്രായ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. രാജ്യത്തെ ടെലിഫോണ്‍ ഉപയോക്താക്കളുടെ കാര്യത്തിലും ഗണ്യമായ വര്‍ധനവാണ് ജൂണ്‍ മാസത്തിലുണ്ടായത്. മെയ് അവസാനം 115.35 ...

Read More »

കേരള ബാങ്കിന് അനുമതിയായില്ല

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണം ചിങ്ങം ഒന്നിന് നടത്താനാകുമെന്ന സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപനം റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പാളി. സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണെങ്കിലും അനുമതി വൈകുന്നതിനെക്കുറിച്ച് കേരളത്തിന് വിവരമില്ല. റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസ് അറിയിച്ചു..

Read More »

വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ സംവിധാനം വേണം: വാട്‌സാപ്പിനോട് കേന്ദ്രം

ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് വാട്‌സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ് സിഇഒ ക്രിസ് ഡാനിയല്‍സുമായി ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇക്കാര്യം താന്‍ പ്രത്യേകം സൂചിപ്പിച്ചതായി മന്ത്രി പറഞ്ഞു. ‘നേരത്തെയും ചൂണ്ടിക്കാട്ടിയ ഒരു വിഷയമാണിത്. നൂറും ആയിരവും പേരിലേക്ക് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള സംവിധാനം വേണം. ഇതിന് റോക്കറ്റ് സയന്‍സിന്റെ ആവശ്യകതയൊന്നുമില്ല. പരിഹാരമാണ് പ്രധാനം.’ ഇത്തരം നടപടികള്‍ ഉറപ്പിക്കാനായില്ലെങ്കില്‍ പ്രേരണക്കുറ്റത്തിന് വാട്‌സാപ് നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി ...

Read More »

കൊച്ചി മെട്രോ സൗജന്യ യാത്ര അവസാനിപ്പിച്ചു

കൊച്ചി: പ്രളയത്തെത്തുടർന്ന് ഏർപ്പെടുത്തിയ സൗജന്യയാത്ര കൊച്ചി മെട്രോ അവസാനിപ്പിച്ചു. മൂന്നു ലക്ഷത്തില്‍ അധികം യാത്രക്കാര്‍ സൗകര്യം പ്രയോജനപ്പെടുത്തിയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി അറിയിച്ചു. 16 മുതല്‍ കൊച്ചി മെട്രോയിൽ ആരംഭിച്ച സൗജന്യയാത്ര ഇന്നലെ രാത്രി വരെ തുടര്‍ന്നു. ആലുവയിൽനിന്നു കൊച്ചി നഗരത്തിലേക്ക് എത്തുന്നതിനു മറ്റ് ഗതാഗതമാർഗങ്ങൾ എല്ലാം അടഞ്ഞ സാഹചര്യത്തിലാണ് മെട്രോ സൗജന്യയാത്ര അനുവദിച്ചത്. മുട്ടം മെട്രോ യാർഡിലെ വെള്ളക്കെട്ടിനേത്തുടർന്ന് 16ന് ഏതാനും മണിക്കൂർ സർവീസ് നിർത്തിവച്ചിരുന്നു. പിന്നീട് സർവീസ് പുനരാരംഭിച്ചെങ്കിലും വേഗം കുറച്ചാണ് ഓടിച്ചത്. ഇപ്പോൾ പരമാവധി വേഗം ...

Read More »

ചില്ലറ വ്യാപാര രംഗത്ത് ആലിബാബയും റിലയൻസും കൈകോർക്കുന്നു

ചില്ലറ വ്യാപാര രംഗത്ത് ചൈനയിലെ ഭീമനായ ആലിബാബയും റിലയൻസ് ഇൻഡസ്‌ട്രീസും കൈകോർക്കുന്നു. സംയുക്ത റീട്ടെയിൽ വ്യാപാരസംരംഭം ആരംഭിക്കുന്നതിനായി മുകേഷ് അംബാനിയും ആലിബാബയുടെ ജാക്ക് മായും നേരിട്ടു ചർച്ച നടത്തിക്കഴിഞ്ഞു. 500 കോടി ഡോളറി (35,000 കോടി രൂപ)ന്‍റെ നിക്ഷേപമാകാം ആലിബാബ നടത്തുക. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ വാൾമാർട്ട്, ഇന്ത്യൻ ഓൺലൈൻ റീട്ടെയിൽ കന്പനിയായ ഫ്ലിപ്‌കാർട്ടിനെ ഏറ്റെടുക്കുന്നതും വമ്പൻ ഓൺലൈൻ കമ്പനി ആമസോൺ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തുന്നതുമാണ് ഈ നീക്കത്തിനു പ്രേരകം. റിലയൻസ് റീട്ടെയിലിൽ ആലിബാബ 50 ശതമാനം ഓഹരി എടുക്കും..

Read More »

ദുരിതാശ്വാസം: ഐസിഐസിഐ ബാങ്ക് പത്ത് കോടി നൽകി; ദുരിതത്തിൽ പെട്ടവരുടെ ഈ മാസത്തെ പിഴകൾ ഒഴിവാക്കും

പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനായി ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പത്തു കോടി രൂപ. ഇതില്‍ എട്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുന്നത്. 14 ജില്ലകളിലെയും പ്രളയ ദുരിത പ്രദേശങ്ങളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന്, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനായി കളക്ടറുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രണ്ടു കോടി രൂപ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. പുറമേ, ദുരിതത്തിന് ഇടയായ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ പ്രതിമാസ ഗഡു അടയ്ക്കാന്‍ താമസിച്ചതിനുള്ള ...

Read More »

ആപ്പിളിനെ ഹാക്ക് ചെയ്ത് പതിനാറുകാരന്‍; ചോര്‍ത്തല്‍ ഭാവിയില്‍ ജോലിയ്ക്ക് വേണ്ടി

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും സുരക്ഷ ഉറപ്പുനല്‍കുന്ന സാങ്കേതിക വിദ്യയുള്ള ആപ്പിളിന്റെ വിവരങ്ങള്‍ ചോര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥി. 90 ജിബി ഡാറ്റയാണ് 16കാരന്‍ ചോര്‍ത്തിയത്. മെല്‍ബണ്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഹാക്കര്‍. കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച കമ്പ്യൂട്ടറില്‍ ഹാക്കി ഹാക്കി ഹാക്കര്‍ എന്ന ഫോള്‍ഡറുണ്ടാക്കി ചോര്‍ത്തിയ വിവരങ്ങള്‍ സൂക്ഷിച്ചതായി പോലീസ് കണ്ടെത്തി. ഒന്നിലേറെ തവണ ഹാക്കിങ് നടത്തിയതായാണ് വിദ്യാര്‍ത്ഥിയുടെകുറ്റസമ്മതം. ആപ്പിളിന്റെ ആരാധകകനായ വിദ്യാര്‍ത്ഥി ഭാവിയില്‍ അപ്പിളില്‍ ജോലി കിട്ടാന്‍വേണ്ടിയാണ് കൃത്യം നടത്തിയത്. അതേസമയം നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്തിട്ടുണ്ടെങ്കിലും വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷിച്ചതായി ...

Read More »