പാരമ്പര്യത്തനിമയുടെ വര്‍ണവിസ്മയങ്ങളുമായി കലാഞ്ജലി

വസ്ത്രവ്യാപാര രംഗത്ത് മികവിന്റെ ഇഴകള്‍ ചേര്‍ത്ത് ഉപഭോക്താക്കളിലേക്കിറങ്ങിയ പേരാണ് കലാഞ്ജലി. രണ്ട് പതിറ്റാണ്ടോളം നീണ്ട  വസ്ത്രരംഗത്തെ സേവനപാരമ്പര്യവുമായി മീള പ്രദീപ് തുടക്കം കുറിച്ച കലാഞ്ജലി ബുട്ടീക് ക്വാളിറ്റിയുള്ള വസ്ത്രങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിച്ചാണ് ശ്രദ്ധേയമാകുന്നത്. രണ്ടായിരത്തിന്റെ തുടക്കകാലത്ത് കൊച്ചിയില്‍ ഗഡ്വാള്‍ സാരി എത്തിച്ച് എക്‌സിബിഷന്‍ നടത്തിക്കൊണ്ട് തന്റെ പ്രവര്‍ത്തന മേഖലയിലേക്ക് കടന്നെത്തിയ മീള, മേഖലയിലെ അറിയപ്പെടുന്ന പേരായി മാറിയത് ചുരുങ്ങിയ നാളുകള്‍ക്കുള്ളിലായിരുന്നു,. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വസ്ത്ര സങ്കല്പങ്ങളെ കൊച്ചിയുടെ മണ്ണിലെത്തിച്ച അവര്‍ പിന്നീട് ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് പാലാരിവട്ട് കലാഞ്ജലിക്ക് തുടക്കം കുറിക്കുകയായിരുന്നു.

 

കാഞ്ജീപുരം സാരികള്‍ ഉടുക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ബുന്ധിമുട്ടാണ് മീളയെ ഗഡ്വാള്‍ സാരികളില്‍ കൊണ്ടെത്തിച്ചത്. എക്‌സിബിഷനുകളില്‍ എത്തിച്ചപ്പോള്‍ തന്നെ ഗഡ്വാളിന് ആവശ്യക്കാരും ഏറെയായിരുന്നു. പിന്നീട് ബുട്ടീക് ആയി വ്യാപാരം കേന്ദ്രീകരിച്ചപ്പോഴും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതിനാല്‍ തന്നെ അവരുടെ എല്ലാ ഡിസൈനുകളും കളര്‍ പാറ്റേണുകളും ഇവിടെ വിറ്റഴിക്കാന്‍ സാധ്യമല്ലായിരുന്നു. ആന്ധ്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിൽ മഞ്ഞ നിറത്തിനോടുള്ള താല്‍പര്യം വളരെ ഏറെയാണ്. അതിനൊപ്പം തന്നെ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളുടെ ഉപയോഗവും ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ കേരളത്തില്‍ സ്ഥിതി നേരെ തിരിച്ചാണ്. ഈ വ്യത്യസ്ത സവിശേഷതകള്‍ എല്ലാം മനസിലാക്കിക്കൊണ്ടാണ് വസ്ത്രങ്ങള്‍ എത്തിക്കുന്നത്. കേരളത്തിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇവിടെ ഗഡ്വാള്‍ സാരികളുടെ ലഭ്യത തന്നെ വളരെ കുറവാണെന്ന് പറയാം. മികച്ച സെലക്ഷനുകളുടെ അഭാവം നിറഞ്ഞിരുന്ന വിപണിയിലേക്ക് മീളയുടെ എക്‌സിബിഷനുകളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഗഡ്വാള്‍ സാരികള്‍ എത്തിച്ചത് ആവശ്യക്കാര്‍ക്കും ഏറെ പ്രയോജനകരമായി മാറി. എക്‌സിബിഷന്‍ ആരംഭിച്ച് ആദ്യ പത്ത് വര്‍ഷത്തോളം ഗഡ്വാള്‍ സാരികള്‍ മാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. എത്തിക്കുന്ന സാരികളില്‍ ചെറിയ മിനുക്ക് പണികള്‍ നടത്തിയും മറ്റും കൂടുതല്‍ ആകര്‍ഷകമാക്കാനും മീള ശ്രദ്ധിച്ചിരുന്നു. ഇതിന് പുറമെ സ്വന്തം ഡിസൈനിലുള്ള ഏതാനും സാരികളും എത്തിച്ചിരുന്നു. ആ സമയത്ത് പല പ്രമുഖ ബ്രാന്‍ഡുകളും മറ്റും മീളയുടെ എക്‌സിബിഷന്‍ കണ്ട് മനസിലാക്കാന്‍ എത്തിയിരുന്നു. പിന്നീട് അവരില്‍ പലരും ചെന്നൈയില്‍ നിന്നും മറ്റുമായി നിലവാരം കുറഞ്ഞ ഗഡ്വാള്‍ സാരികള്‍ എത്തിച്ചത് വിപണിക്ക് തന്നെ സൃഷ്ടിച്ച വെല്ലുവിളി ചെറുതല്ലായിരുന്നു. അത്തരത്തിലുള്ളവ ഏതാനും നാളുകള്‍ക്കകം തന്നെ നശിക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.

 

ഗഡ്വാളിന് ശേഷം മീള കൈവെച്ച് സില്ക്ക് സാരികളുടെ രംഗത്തായിരുന്നു. മധ്യപ്രദേശില്‍ നിന്നും മറ്റും ഉന്നത നിലവാരത്തിലുള്ള സില്‍ക്ക് സാരികള്‍ എത്തിച്ച് വില്പന നടത്തിയ മീളയ്ക്ക് അപ്പോഴും ഉണ്ടായിരുന്ന നിര്‍ബന്ധം ഉല്‍പന്നത്തിന്റെ ക്വാളിറ്റിയെ സംബന്ധിച്ചായിരുന്നു. സില്‍ക്ക് സാരികളുടെ ലേബലില്‍ വില കുറഞ്ഞ സില്‍ക്ക് സാരികള്‍ വിപണിയിലെത്തിച്ച ഇതര ബ്രാന്‍ഡുകള്‍ക്ക് മുന്നില്‍ കലാഞ്ജലി നടുനിവര്‍ത്തി നിന്നതും ആ ഉല്‍പന്ന നിരയുടെ വിശ്വാസ്യത കൊണ്ടുതന്നെ. തുടര്‍ന്ന് വിവിധ സീസണുകള്‍ക്കനുസരിച്ചുള്ള ഡിസൈനുകളും മറ്റും പരീക്ഷിച്ച അവര്‍ ഉല്‍പന്ന ശ്രേണിയുടെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. പിന്നീട് സാരികള്‍ക്കുപരിയായി സല്‍വാര്‍ രംഗത്തേക്കും അവര്‍ കടന്നെത്തി. പിന്നീടാണ് സ്വന്തം വില്പന കേന്ദ്രം എന്ന ആശയത്തിലേക്ക് കടന്നെത്തുന്നത്. ആദ്യം വീട്ടില്‍ തന്നെ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും വില്പന കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പാലാരിവട്ടം സംസ്‌കാര ജംഗ്ഷനടുത്ത് ബുട്ടീക് തുടക്കം കുറിക്കുകയായിരുന്നു. മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരത്തിലുള്ള വസ്ത്രങ്ങള്‍ ലഭ്യമാക്കിയതോടെ കലാഞ്ജലി ബുട്ടീക് കുറഞ്ഞ നാളുകള്‍ക്കകം തന്നെ അവരുടെ ഇഷ്ടകേന്ദ്രമായി മാറി. ഇതിന് പുറമെ എക്‌സിബിഷനുകള്‍ വഴിയും മറ്റും മീളയുടെ ഉല്പന്ന നിലവാരം തിരിച്ചറിഞ്ഞിട്ടുള്ള നിരവധി ആളുകളും കലാഞ്ജലി തേടിയെത്തി.

 

പുത്തന്‍ ട്രെന്‍ഡുകള്‍ എത്രതന്നെ വന്നുപോയാലും ആളുകള്‍ക്കിടയില്‍ ഇന്നും ഡിമാന്‍ഡ് നിലനില്‍ക്കുന്നത് ട്രഡീഷണല്‍ വസ്ത്രങ്ങള്‍ക്കും ഡീസൈനുകള്‍ക്കും തന്നെയാണെന്നാണ് മീളയുടെ അഭിപ്രായം. അതിനാല്‍ തന്നെ നിരവധിപേര്‍ ഇത്തരത്തിലുള്ളവ അന്വേഷിച്ച് എത്തുന്നുമുണ്ട്. പഴയ കാലത്തെ അപേക്ഷി ച്ച് ഇന്നത്തെ ആളുകളുടെ ചിന്താഗതിയിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ആദ്യകാലത്ത് ഉപഭോക്താക്കള്‍ ഉല്‍പന്നത്തിന്റെ മേയ്ക്കായിരുന്നു പ്രാധാന്യം നല്കിയിരുന്നതെങ്കില്‍ ഇന്നത് വിലയിലേക്ക് മാത്രമായി ഒതുങ്ങിക്കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞ് നിരവധി വ്യാപാരികള്‍ കുറഞ്ഞ നിലവാരത്തിലുള്ളവ വിപണിയില്‍ കുത്തിനിറയ്ക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വിവിധ സാമ്പത്തിക സ്ഥിതിയിലുള്ളവര്‍ക്കായി വിവിധ നിലവാരത്തിലുള്ള വസ്ത്രങ്ങള്‍ എത്തിക്കുന്നതില്‍ തെറ്റില്ല. അത് ആവശ്യവുമാണ്. എന്നാല്‍ തങ്ങള്‍ വില്ക്കുന്ന ഉല്‍പന്നം ഏതാണെന്നുള്ളത് ഉപഭോക്താക്കളോട് വ്യക്തമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. സില്‍ക്ക് സാരിയാണെന്ന് പറഞ്ഞ് സെമി സില്‍ക്ക് സാരികളും മറ്റും വില്‍ക്കുന്നത് ഇത്തരത്തില്‍ ഒരു പ്രവണതയാണ്. വിലക്കുറവ് മാത്രം നോക്കുന്ന ആളുകള്‍ അത് വാങ്ങാനേ തയ്യാറാവു. അത് തങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിപണിക്ക് തന്നെ നാശം വരുത്തിവെയ്ക്കുന്ന പ്രവണതയാണ്. ഇതിന് പുറമെ നിരവധി നവസംരംഭകരും രംഗത്തേക്ക് കടന്നുവരുന്നുണ്ട്. വ്യക്തമായ രജിസ്‌ട്രേഷന്റെയും മറ്റും പിന്‍ബലത്തില്‍ നിയമാനുസൃതമായി നടത്തുന്ന ബുട്ടീക്കുകള്‍ നിരവധിയുണ്ടെങ്കിലും, യാതൊരു നിയമങ്ങളും പാലിക്കാതെ നിരവധി ‘പാര്‍ട്ട് ടൈം സംരംഭകരും’ രംഗത്തുണ്ട്. ഇക്കൂട്ടരും പരോക്ഷമായി വിപണിയുടെ സ്ഥായിയായ നിലനില്‍പ്പിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്. വിലയിലെ സ്ഥിരതയില്ലായ്മയും മറ്റും ഇതുവഴി ഉടലെടുക്കും.

 

അനുദിനം വികസിക്കുന്ന സൈബറിടങ്ങളിലെ സാധ്യതകളെയും മികച്ച രീതിയില്‍ അവര്‍ വിനിയോഗിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മികച്ച സേവനങ്ങളാണ് വസ്ത്ര വ്യാപാര രംഗത്തായി ഇവര്‍ വിന്യസിച്ചിരിക്കുന്നത്. അടുത്തപടിയായി സ്റ്റിച്ചിംഗില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിക്കൊണ്ട് തങ്ങളുടെ സേവനങ്ങളെ കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാനാണ് കലാഞ്ജലി ശ്രദ്ധ ചെലുത്തുന്നത്. പുത്തന്‍ ട്രെന്‍ഡുകളുടെയും പരമ്പരാഗത പ്രൗഡിയുടെയും വസ്ത്രവിസ്മയങ്ങളുമായി കലാഞ്ജലി യാത്ര തുടരുകയാണ്.
Palativattom- Thammanam Road
Kochi, India 682025
098462 25733

Leave a Reply

Your email address will not be published. Required fields are marked *

*