Don't Miss
Home / Success Stories / പാരമ്പര്യ ചികിത്സാവിധികള്‍ മുഖമുദ്രയാക്കി പുളിക്കല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍

പാരമ്പര്യ ചികിത്സാവിധികള്‍ മുഖമുദ്രയാക്കി പുളിക്കല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍

പാരമ്പര്യ ചികിത്സാ രംഗത്ത് അതികായകനായിരുന്ന പുളിക്കന്‍ രാമന്‍പിള്ള വൈദ്യന്‍ സ്ഥാപിച്ചതാണ് കോട്ടയം പെരുവയിലുള്ള പുളിക്കല്‍ ആയുര്‍വേദ ഫാര്‍മസി. ആതുര ശുശ്രൂഷ രംഗത്തും ഔഷധ നിര്‍മാണ രംഗത്തും നൂറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സ്ഥാപനം എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി 2009 മുതല്‍ പുളിക്കല്‍ ആയുര്‍വേദ ആശുപത്രിയായി പ്രവര്‍ത്തിച്ചുവരുന്നു. പ്രഗ്തഭരായ ഡോക്ടര്‍മാര്‍, പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകള്‍, ചികിത്സയ്ക്കായി ഗുണനിലവാരം ഉറപ്പുവരുത്തി സ്വന്തമായി തയ്യാറാക്കിയ മരുന്നുകള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സജ്ജീകരിച്ച പഞ്ചകര്‍മ തിയറ്ററുകള്‍ എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.

ഒപ്പം കിടത്തി ചികിത്സിക്കുന്നവര്‍ക്കായി യോഗാ മെഡിറ്റേഷന്‍ സൗകര്യം, എസി-നോണ്‍ എസി റൂമുകള്‍, ജനറല്‍ വാര്‍ഡുകള്‍, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയും രോഗികള്‍ക്കായി ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്ട്. പഞ്ചകര്‍മ ചികിത്സയോടൊപ്പം കേരളീയ ചികിത്സാ വിധികളായ ഉഴിച്ചില്‍, സ്റ്റീം ബാത്ത്, ശിരോധാര, നസ്യം, ശിരോവസ്തി തുടങ്ങിയവയും ഇവിടെ ലഭിക്കും.

പുളിക്കല്‍ ആയുര്‍വേദ ഹോസ്പിറ്റലിന്റെ എംഡി ഡോ. ബിനു സി. നായര്‍ ബിഎഎംഎസുമായി ഇന്‍ഫോമാജിക് നടത്തിയ അഭിമുഖത്തില്‍നിന്ന്

ചോദ്യം: ആയുര്‍വേദ ചികിത്സയില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്?
ഡോ.ബിനു സി നായര്‍: മുത്തച്ഛനായ രാമന്‍പിള്ള വൈദ്യന്റെ കാലം മുതലുള്ള ഔഷധ നിര്‍മാണ രീതികളും ചികിത്സാ രീതികളുമാണ് പിന്തുടരുന്നത്. ഇന്ന് ഔഷധസസ്യങ്ങളും കൃഷിയും ലഭ്യതയും കുറവാണെങ്കില്‍പോലും പരമാവധി തനതായ ഔഷധ സസ്യങ്ങള്‍ ശേഖരിച്ചാണ് മരുന്നുകളുണ്ടാക്കുന്നത്. ഇതോടൊപ്പം കൃത്യമായ രോഗ നിര്‍ണയത്തിനു ശേഷമേ മരുന്നുകള്‍ നല്‍കാറുള്ളൂ. മുന്‍ തലമുറ പിന്തുടര്‍ന്നത് അതേ രീതിയില്‍ കൊണ്ടുപോകുന്നു. ഒപ്പം രോഗ നിര്‍ണയത്തിനായി എക്സ് റേ, സ്‌കാനിംഗ്, ലാബ് പരിശോധനാ ഫലം എന്നിവയെയും ആശ്രയിക്കുന്നു. രോഗികളുടെ സുരക്ഷയ്ക്കായിട്ടാണ് ഈ മാര്‍ഗം ഉപയോഗിക്കുന്നത്.

ഔഷധ നിര്‍മാണത്തിന് പച്ചമരുന്നുകളും മറ്റും ശേഖരിക്കുന്നത് സ്വന്തമായി ചെയ്യുന്ന ഔഷധക്കൃഷിയില്‍നിന്നും, പ്രദേശവാസികളുടെ ഔഷധസസ്യക്കൃഷിയില്‍നിന്നും ആദിവാസികളില്‍നിന്നുമാണ്.

ചോദ്യം: പുതിയ കാലത്തില്‍ ആയുര്‍വേദത്തിന്റെ പ്രത്യേകത?
ഡോ.ബിനു സി നായര്‍: ആയുര്‍വേദ ചികിത്സയില്‍ രോഗശമനത്തിന് സമയമെടുക്കുമെന്നത് തെറ്റായ ധാരണയാണ്. ചില പഴകിയ രോഗങ്ങള്‍ ചികിത്സിക്കുമ്പോഴാണ് ഫലം വൈകുന്നത്.

പനി, ഉദരരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പെട്ടെന്നുതന്നെ രോഗിക്ക് ഫലം കിട്ടും. പല രോഗികളും ആയുര്‍വേദത്തിലേക്ക് എത്തുന്നത് മറ്റു ചികിത്സകള്‍ക്കു ശേഷമാണ്. ഇതാണ് രോഗശമനത്തിന് കാലതാമസമെടുക്കാന്‍ ഇടയാക്കുന്നത്. പുതിയ രോഗ നിര്‍ണയ സംവിധാനങ്ങളുപയോഗപ്പെടുത്തി തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ആയുര്‍വേദത്തിലൂടെ നല്‍കാന്‍ കഴിയും.

ചോദ്യം: ഏതൊക്കെ രോഗത്തിനുള്ള ചികിത്സയാണ് പുളിക്കല്‍ ആയുര്‍വേദ ഹോസ്പിറ്റലില്‍ നല്‍കാറുള്ളത്?
ഡോ.ബിനു സി നായര്‍: ത്വക്ക്, വാത രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, ശിരോ രോഗങ്ങള്‍, ജീവിശൈലീ രോഗങ്ങള്‍, ബാല രോഗങ്ങള്‍, ഉദരരോഗങ്ങള്‍, ഗുരുതരമല്ലാത്ത മാസിക രോഗങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇവിടെ രോഗികള്‍ എത്തുന്നുണ്ട്. ഇവയ്ക്കായി പ്രത്യേകം ക്യാംപുകള്‍ ആശുപത്രിയില്‍ വച്ചു വര്‍ഷാവര്‍ഷം സംഘടിപ്പിക്കാറുണ്ട്.

അപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നവര്‍ക്ക് ആയുര്‍വേദ ചികിത്സയോടൊപ്പം റീ ഹാബിലിറ്റേഷന്‍ ചികിത്സ നല്‍കുന്നതിനുള്ള സൗകര്യവും നല്‍കുന്നു. കേരളത്തിനു പുറത്തുനിന്നാണ് ഇത്തരക്കാര്‍ കൂടുതലും വരാറുള്ളത്. പഞ്ചകര്‍മ ചികിത്സയോടൊപ്പം കേരളീയ ചികിത്സാ വിധികളായ ഉഴിച്ചില്‍, സ്റ്റീം ബാത്ത്, ശിരോധാര, നസ്യം, ശിരോവസ്തി തുടങ്ങിയവയും ഇവിടെ ലഭിക്കും.

ചോദ്യം: ഇവിടുത്തെ ഡോക്ടര്‍മാരെക്കുറിച്ച്?
ഡോ.ബിനു സി നായര്‍: തന്റെ പിതാവും പുളിക്കല്‍ ആയുര്‍വേദ ആശുപത്രിയുടെ സ്ഥാപകനുമായ പി.ആര്‍ ചന്ദ്രശേഖരന്‍ നായരാണ് ഇവിടുത്തെ പ്രധാന വൈദ്യന്‍. ഒപ്പം ആയുര്‍വേദ ഡോക്ടര്‍മാരായ ഡോ. ബിനു സി. നായര്‍, ഭാര്യ ഡോ. ദിവ്യ ബിനു, ആര്‍എംഒ ഡോ. നവീന ജോസ് എന്നിവരാണ് മറ്റു ഡോക്ടര്‍മാര്‍. കള്‍സള്‍ട്ടന്റായ ഡോ. ഹാര്‍വിന്‍ ജോര്‍ജ് നെടുമ്പകാരന്റെ സേവനവും ആശുപത്രി പ്രയോജനപ്പെടുത്തുന്നുണ്ട്.

Pulickal Ayurveda Hospital

Peruva, Kottayam Dist, KeralaIndia. 686 610

Ph : + 91 4829 252718 , + 91 4829 252838

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ കോട്ടയം ഗ്രാന്‍ഡ് കോളേജ്

വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി എന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന കോട്ടയത്തെ ഗ്രാന്‍ഡ് കോളേജ് സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍. പാരലല്‍ ...