റോസാ ബെല്ലാ : ഇവിടെ സൗന്ദര്യം സംസാരിക്കുന്നു

അണിഞ്ഞൊരുങ്ങിയാല്‍ ഒരു രാജകുമാരിയെ പോലെ ഇരിക്കണം എന്ന് വിചാരിക്കാത്തവരുണ്ടാകില്ല. സ്ത്രീ സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന കാല്‍ വിരലിലെ നഖം മുതല്‍ മുടി തുമ്പ് വരെ എന്നും അതുപോലെ നിലനിറുത്തണം എന്ന് സ്വപ്‌നം കാണാത്ത ഒരു സ്ത്രീയും ഉണ്ടാകില്ല. എന്നാല്‍ നിങ്ങളിലെ സൗന്ദര്യം കാത്തുസൂക്ഷിച്ച്, നിങ്ങളിലെ സൗന്ദര്യറാണിയെ കണ്ടെത്തി തരികയാണ് ‘റോസാ ബെല്ലാ മേക്ക്അപ്പ് സ്റ്റുഡിയോ’. സൗന്ദര്യം ശബ്ദിക്കുന്നിടമാണ് ആലുവ അത്താണിയിലെ ഷിലിന്‍ ബൈജുവിന്റെ ‘റോസാ ബെല്ലാ മേക്ക്അപ്പ് സ്റ്റുഡിയോ’. സൗന്ദര്യത്തെ തുടച്ച് മിനുക്കി വയ്ക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും. ട്രെന്റിനനുസൃതമായി സൗന്ദര്യത്തെ മെച്ചപ്പെടുത്തുന്നവര്‍ക്കും ഇഷ്ടത്തിനനുസരിച്ച് ഒരുങ്ങാവുന്ന ഇടമാണ് ‘റോസാ ബെല്ലാ’.

ഷിലിന്റെ സ്വന്തം റോസാ ബെല്ലാ
ആദ്യം ഷിലിന്റെ ഒരു സ്വപ്‌നം മാത്രമായിരുന്നു ‘റോസാ ബെല്ലാ’. ഇന്ന് ആ സ്വപ്നയാഥാര്‍ത്ഥ്യത്തിന് രണ്ട് വയസ്സാണ്. ആ സ്വപ്‌നത്തിലേക്ക് ഷിലിന്‍ അടുക്കുന്നത് കൊച്ചി കലൂരില്‍ പട്ടണം റഷീദ് മേക്ക്അപ്പ് അക്കാഡമിയില്‍ നിന്നും ആണ്. അവിടെ നിന്നും മീഡിയ മേക്ക്അപ്പിലും കോസ്മറ്റോളജിയിലും ഹെയറിലും അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സ് പാസ്സായി. തുടര്‍ന്ന് ഷിലിന്‍ കൊച്ചി കടവന്ത്രയിലെ വി.എല്‍.സി.സിയില്‍ നിന്നും നെയില്‍ ആര്‍ട്ട് ആന്റ് എക്‌സ്റ്റന്‍ഷനും ബോഡി സ്പായിലും പ്രത്യേകം പരിശീലം കരസ്ഥമാക്കി. ഇതെല്ലാമാണ് റോസാ ബെല്ലാ തുടങ്ങുന്നതിന് ഷിലിന് ആത്മവിശ്വാസമേകിയത്. പ്രത്യേക പരിശീലനം ലഭിച്ചതിലൂടെ ഒരു കസ്റ്റമറുടെ ചര്‍മ്മമനുസരിച്ചും കസ്റ്റമറുടെ ലുക്ക് അനുസരിച്ചും അവരെ അണിയിച്ചൊരുക്കാന്‍ ഷിലിന് സാധിക്കുന്നു. ഒരു കസ്റ്റമറുടെ ഇഷ്ടം മാത്രം കണ്ടല്ല ഷിലിനും റോസാ ബെല്ലയും പ്രവര്‍ത്തിക്കുന്നത്. അവരുടെ ശരീരത്തിനും ചര്‍മ്മത്തിനും ഇണങ്ങുന്നതാണോ അവര്‍ ആഗ്രഹിക്കുന്നത് എന്നു കൂടി ഷിലിന്‍ ചിന്തിക്കുന്നു. കസ്റ്റമറെ അതെല്ലാം പറഞ്ഞ് മനസ്സിലാക്കി അവര്‍ മനസ്സില്‍ കണ്ടതിനേക്കാള്‍ മികച്ച സൗന്ദര്യം അവര്‍ക്ക് നല്‍കാന്‍ ഷിലിനും റോസാ ബെല്ലയും കസ്റ്റമര്‍ക്കൊപ്പം നില്‍ക്കുന്നു. ഇതിലൂടെ തന്നെയാണ് ഓരോ കസ്റ്റമറുടേയും ഇഷ്ടം ഷിലിനും റോസാ ബെല്ലയും നേടിയെടുത്തത്.
റോസാ ബെല്ലാ
ആലുവ അത്താണിയില്‍ എയര്‍പ്പോര്‍ട്ട് റോഡിലാണ് റോസാ ബെല്ലാ പ്രവര്‍ത്തിക്കുന്നത്. ഓരോ കസ്റ്റമര്‍ക്കും സൗകര്യപ്രദമാകുന്ന രീതിയിലാണ് റോസാ ബെല്ലാ പ്രവര്‍ത്തിക്കുന്നത്. റോസാ ബെല്ലയില്‍ എല്ലാ അത്യാധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു സാധാരണ ബ്യൂട്ടിപാര്‍ലര്‍ എന്നതില്‍ നിന്നും വ്യത്യസ്തമായി മേക്ക്അപ്പ് സ്റ്റുഡിയോ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് സാധാരണക്കാര്‍ക്ക് റോസാ ബെല്ലാ പറ്റില്ല എന്ന തെറ്റിദ്ധാരണ അനാവശ്യമാണ്. സാധാരണക്കാര്‍ക്കും താങ്ങാവുന്ന തരത്തിലുള്ള ചാര്‍ജ്ജുകളേ റോസാ ബെല്ലാ ഈടാക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഏത് തരക്കാര്‍ക്കും പ്രായ വ്യത്യാസമെന്യേ റോസാ ബെല്ലായുടെ കസ്റ്റമേഴ്‌സാകാവുന്നതാണ്.
ഹൈജീനിന്റെ കാര്യത്തിലും മുന്നില്‍
ഒരു വ്യക്തിയുടെ സൗന്ദര്യത്തെ നന്നായി പരിപാലിക്കാന്‍ ഏറ്റവും മികച്ച ഇടം പാര്‍ലര്‍ തന്നെ. എന്നാല്‍ സാധാരണ പാര്‍ലര്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമാണ് റോസാ ബെല്ലാ. റോസാ ബെല്ല ഓരോ കസ്റ്റമറുടേയും സുരക്ഷയും ആരോഗ്യവും ഗൗരവമായി എടുക്കുന്നു. മുന്‍നിര അന്താരാഷ്ട്ര ബ്രാന്റുകളുടെ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ മാത്രമേ റോസാബെല്ലയില്‍ ഉള്ളൂ. Bobby Brown, Mac,Wella, Temptu Pro, Schwarzkopf, L’Oreal, and, Matrix എന്നീ ബ്രാന്റഡ് ഉത്പ്പന്നങ്ങളാണ് റോസാ ബെല്ലയില്‍ കസ്റ്റമറുടെ സൗന്ദര്യത്തെ മാറ്റ് കൂട്ടുന്നത്.
ikonic, Brown and Remington എന്നീ മുന്‍നിര അന്താരാഷ്ട്ര നിര്‍മ്മാതാക്കളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. അവയെല്ലാം തന്നെ അന്താരാഷ്ട്ര നിലവാരവും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ച് വൃത്തിയാക്കുകയും, അണുവിമുക്തമാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.
റോസാ ബെല്ലയിലെ ചില പ്രധാന സേവനങ്ങള്‍
 • ഹെയര്‍ കട്ട്
 • ഹെയര്‍ കളര്‍
 • നെയില്‍ ആര്‍ട്ട് ആന്റ് എക്‌സ്റ്റന്‍ഷന്‍
 • എയര്‍ബ്രഷ് മേക്ക്അപ്പ്
 • ഫേഷ്യല്‍സ്
 • മസ്സാജ്
 • വാക്‌സിങ്
 • ബ്രൈഡല്‍ മേക്ക്അപ്പ്
 • സ്‌പെഷ്യല്‍ മേക്ക്അപ്പ്
 • ബോഡി സ്പാ
 • ഡാന്റ്‌റഫ് ട്രീറ്റ്‌മെന്റ്
 • ഹെയര്‍ പ്രൊട്ടീന്‍ ട്രീറ്റ്‌മെന്റ് .etc.
www.rosabella.in എന്ന വൈബ്‌സൈറ്റില്‍ റോസാബെല്ലായുടെ മുഴുവന്‍ സേവനങ്ങളും സൗകര്യങ്ങളും കുറിച്ചുള്ള വിശദ വിവരങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്

Rosa Bella Makeup Studio

Opp. Kerala Ayurveda Pharmacy,

NH 47, Athani,

Aluva, Cochin

Mob – (+91) 9747157915

E-mail :- info@rosabella.in

 

Leave a Reply

Your email address will not be published. Required fields are marked *

*