Don't Miss
Home / A Slider / സൈറ ഡിസൈന്‍ ആന്റ് ഫാബ്രിക് സ്റ്റുഡിയോ; മോഡലിങ് മേഖലയ്ക്ക് പുതിയ വാഗ്ദാനം

സൈറ ഡിസൈന്‍ ആന്റ് ഫാബ്രിക് സ്റ്റുഡിയോ; മോഡലിങ് മേഖലയ്ക്ക് പുതിയ വാഗ്ദാനം

കുടുംബവും,ജോലിയും, ബിസിനസുകളുമൊക്കെയായി തിരക്കിട്ട ലൈഫില്‍ സ്വന്തം ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് യാഥാര്‍ത്ഥ്യമാകാതെ കൈവിട്ടുപോയവരാകും പലരും. എന്നാല്‍ വിശ്വ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ കടമെടുത്താല്‍ നമ്മുടെ ആഗ്രഹങ്ങള്‍ എത്രതീക്ഷണമാണോ അത് നടപ്പാക്കാന്‍ ഈ ലോകം തന്നെ കൂടെ നില്‍ക്കും എന്നതാണ് വാസ്തവം. ഈ വാക്കുകള്‍ സ്വന്തം ജീവിതത്തില്‍ അന്വര്‍ത്ഥമായ ഒരു ബിസിനസ് വുമണെ കുറിച്ച് പങ്കുവെക്കാനാണ് ഇത്രയും പറഞ്ഞുവെച്ചത്.

ആലുവക്കാരിയും ദുബൈയില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ പല ബിസിനസുകളും നടത്തുന്ന ഒരു വന്‍കിട ബിസിനസ് കുടുംബത്തിലെ അംഗമാണ് സൈറ. ഇപ്പോള്‍ അമ്പതോട് അടുത്ത പ്രായം. കുടുംബവും ബിസിനസ് ലൈഫിന്റെയും തിരക്കുകളിലാണ് ദിവസം മുഴുവനും .

എന്നാല്‍ ബിസിനസ് യാത്രകളിലും ,കോണ്‍ക്ലേവുകള്‍ക്കും ഒക്കെയായി ലോകത്തിന്റെ ഏത് കോണിലേക്കുള്ള യാത്രകളില്‍ മനോഹരമായ ഏതെങ്കിലുമൊരു പുതിയ ഡിസൈനോ ഡ്രസ്സ് മെറ്റീരിയലോ കണ്ടാല്‍ സൈറ ഒന്നു നില്‍ക്കും.എന്നിട്ട് അവിടെ ഇറങ്ങി അന്വേഷിക്കും. ചിലപ്പോഴൊക്കെ ആ മെറ്റീരിയല്‍ സ്വന്തമാക്കിയാണ് വീട്ടിലേക്കുള്ള സൈറയുടെ മടക്കം. കാരണം മറ്റൊന്നുമല്ല കരകൗശല വര്‍ക്കുകളും ഡിസൈനിങ്ങും സ്‌ററിച്ചിങ്ങുമൊക്കെ അവരുടെ ഹോബിയാണ്.

കുടുംബത്തിലെ ഏതൊരു ഫങ്ഷനിലും എത്രതിരക്കുണ്ടായാലും മെറ്റീരിയലുകള്‍ സെലക്ട്‌ചെയ്ത് സ്വയം സ്റ്റിച്ച് ചെയ്ത് മക്കളെയും മരുമക്കളെയുമൊക്കെ സുന്ദരികളും സുന്ദരന്മാരും ആക്കുന്നത് സൈറയാണ്. ബിസിനസ് തിരക്കുകള്‍ക്കിടയിലും തന്റെ കുട്ടിക്കാലം മുതല്‍ കൂട്ടിനുള്ള ഈ ഹോബി സ്വന്തം ബിസിനസ് സംരംഭമാക്കി മാറ്റിയിരിക്കുകയാണ് സൈറ.

അതാണ് ആലുവയിലുള്ള സൈറ ഡിസൈന്‍ ആന്റ് ഫാബ്രിക് സ്റ്റുഡിയോ.എലഗന്റും,സിംപിളുമായ നിരവധി കലക്ഷന്‍സുള്ള സൈറ ഡിസൈന്‍ ആന്റ് ഫാബ്രിക് സ്റ്റുഡിയോ ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്ക് ഏറെ ജനപ്രിയമായി തീര്‍ന്നു. വസ്ത്രങ്ങളും വ്യതിരിക്തതയും പ്രത്യേകതകളും കൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി പേര്‍ ഇപ്പോള്‍ ഇവരുടെ കസ്റ്റമേഴ്‌സാണ്. സൈറ ഡിസൈന്‍ ആന്റ് ഫാബ്രിക് സ്റ്റുഡിയോയുടെ വിജയത്തിന് പിന്നില്‍ നല്ലൊരു ഡിസൈനര്‍കൂടിയായ തന്റെ മരുമകള്‍ ഡോ.തനാസിന്റെ പ്രയത്‌നമുണ്ടെന്ന് സൈറ പറയുന്നു. നിരവധി മോഡലിങ് രംഗത്തെ പ്രഗത്ഭര്‍ക്ക് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തയ്യാറാക്കിയ പരിചയവും സൈറ ഡിസൈന്‍ ആന്റ് ഫാബ്രിക് സ്റ്റുഡിയോ അവകാശപ്പെടുന്നു.
മിസ് യൂനിവേഴ്‌സ് 2016,മിസ് ഫെമിനാസ് ,മിസ് സൂപ്പര്‍നാഷന്‍സ് 2016 എന്നിവയില്‍ ഇവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

സ്വന്തം ഡിസൈനേഴ്‌സ്

ഏതൊരാളും മറ്റൊരാളില്‍ നിന്ന് വ്യത്യസ്തരാണ്. ഒരു കോമണ്‍പ്ലാറ്റ് ഫോം വസ്ത്രത്തിന്റെ കാര്യത്തില്‍ ശരിയായൊരു ഏര്‍പ്പാടല്ല. പലര്‍ക്കും സ്വന്തം വസ്ത്രധാരണത്തിലുള്ള ആത്മവിശ്വാസകുറവ് പരിഹരിക്കണമെങ്കില്‍ അവരവരുടെ രൂപത്തിനും നിറത്തിനും അനുയോജ്യമായ ഡ്രസ്സ് മെറ്റീരിയലുകളും നിറങ്ങളും തെരഞ്ഞെടുക്കേണ്ടതുണ്ട്. അതിന് നിങ്ങളെ സഹായിക്കാന്‍ സൈറ ഡിസൈന്‍ ആന്റ ഫാബ്രിക് സ്റ്റുഡിയോ മികച്ചൊരു ഓപ്ഷനായിരിക്കും. ഈ ബൊട്ടികിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ അവരുടെ ഡിസൈനേഴ്‌സാണ്. മോഡലിങ് മേഖലയിലെ പങ്കാളിത്തം ഇതിന് ഉദാഹരണമാണ്.

വേറിട്ട കളക്ഷന്‍സ്

സൂററ്റ്,മൊബൈ,ലക്നൗ,പാകിസ്താന്‍ എന്നിവി്ടങ്ങളിലെ വേറിട്ട മെറ്റീരിയലുകളുടെ ശേഖരം തന്നെ ഈ ഫാബ്രിക് സ്റ്റുഡിയോയിലുണ്ട്. ആളുകള്‍ക്ക് ഏറെ പ്രിയമുള്ള
കാന്താ,ചികന്‍കാരി ,കലംകാരി തുടങ്ങിയ വര്‍ക്കുകള്‍ക്ക് സമീപിക്കാവുന്ന ഫാബ്രിക് സ്റ്റുഡിയോയാണിത്.

ബ്രൈഡല്‍ ബൊട്ടികിന് സൈറാ തന്നെ

സൈറയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരെത്തുന്നത് ബ്രൈഡല്‍ ഡ്രസുകള്‍ക്കാണ്. ബ്രൈഡല്‍ ഗൗണ്‍, ഡിസൈനര്‍ ബ്ലൗസ്,കുന്ദന്‍ വര്‍ക്ക് ഉള്‍പ്പെടെയുള്ള ഹാന്റ് വര്‍ക്ക് ചെയ്ത ബ്രൈഡല്‍ ഡ്രസ്,ഡിസൈനര്‍ ഷാള്‍ എന്നിവ ഓരോ വധുവിനെയും വേറിട്ടതാക്കുന്നു. വിവാഹ ആഘോഷങ്ങളില്‍ പേരുകേട്ട മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് നിരവധി ഉപഭോക്താക്കളാണ് സൈറയെ തേടിയെത്തുന്നത്. ഏറ്റെടുക്കുന്ന ജോലി ഏറ്റവും മികച്ച രീതിയില്‍ തീര്‍ക്കുന്നത് ഇവരുടെ ഉത്തരവാദിത്തബോധം തെളിയിക്കുന്നു.

എക്സിബിഷന്‍

ഡിസൈനിങ്,സ്റ്റിച്ചിങ് ,മെറ്റീരിയല്‍ മേഖലകളിലെ അപൂര്‍വ്വത പരിചയപ്പെടുത്താനും അമൂല്യമായ കളക്ഷന്‍സ് പങ്കുവെക്കാനുമായി ഇവര്‍ കേരളത്തിലും ഗള്‍ഫിലുമായി നിരവധി എക്‌സിബിഷനുകളാണ് സംഘടിപ്പിക്കുന്നത്. ്ബംഗളുരുവില്‍ സംഘടിപ്പിച്ച ഹൈലൈഫ് എക്‌സിബിഷനില്‍ സൈറയുടെ സ്വന്തം വെറൈറ്റി ഡിസൈന്‍സ് ഡിസ്‌കൗണ്ട് വിലയില്‍ സ്വന്തമാക്കാനും ഇവര്‍ അവസരം നല്‍കിയിരുന്നു.

ഇത്തരം എക്‌സിബിഷനുകള്‍ ആളുകള്‍ക്ക് ഈ മേഖലയിലെ പുതുമകളെയും പഴമകളെയും പരിചയപ്പെടാനും സഹായിക്കും. സൈറ ഡിസൈന്‍ ആന്റ് ഫാബ്രിക് സ്റ്റുഡിയോ നടത്തുന്ന എക്‌സിബിഷനുകളാണ് കേരളത്തില്‍ പല പുതിയ മെറ്റീരിയലുകളും പരിചയപ്പെടുത്തുന്നത്.

600 രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള മെറ്റീരിയലുകള്‍

ഡിസൈനര്‍ ഫാബ്രിക് സ്റ്റുഡിയോ എന്നുകേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്ന ധാരണ ആലുവയിലെ ഫാബ്രിക് സ്റ്റുഡിയോയില്‍ എത്തിയാല്‍ തിരുത്തേണ്ടി വരും. കാരണം ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡ്രസിങ് മെറ്റീരിയല്‍ മുതല്‍ ഏറ്റവും വിലപിടിപ്പുള്ള മെറ്റീരിയലുകളുടെ കളക്ഷന്‍സാണ് ഇവിടെയുള്ളത്.മീറ്ററിന് 600 രൂപാ മുതല്‍ അയ്യായിരം രൂപ വരെയുള്ള മെറ്റീരിയലുകള്‍ ഇവിടെ ലഭ്യമാണ്.

കുട്ടികള്‍ക്കുള്ള ഡിസൈനര്‍ കളക്ഷനുകള്‍
സാധാരണ കൗമാര പ്രായം മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് വേണ്ടിയാണ് ബൊട്ടികുകള്‍. എന്നാല്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ സൈറയിലുണ്ട്. ഏറ്റവും മികച്ച മെറ്റീരിയലുകളാണ് കുട്ടികള്‍ക്കായി ഇവര്‍ ഒരുക്കുന്നത്.

സൈറ ഡിസൈന്‍ ആന്റ് ഫാബ്രിക് സ്റ്റുഡിയോയുടെ ബ്രാഞ്ചുകള്‍ കേരളമാകെ വ്യാപിപ്പിക്കാനുള്ള മോഹത്തിലാണ് സൈറ ഇപ്പോള്‍.

ZYRA DESIGN AND FABRIC STUDIO
7/406, Thottakkattukara, Aluva,Ernakulam-683108, Kerala, India
Ph: 9944387533, 0484-2606084.

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...