Home / A Slider / കാല്‍പനിക സൗന്ദര്യത്തിന്റെ സംരംഭത്തിളക്കം

കാല്‍പനിക സൗന്ദര്യത്തിന്റെ സംരംഭത്തിളക്കം

in A Slider, Success Stories July 16, 2018 0 56 Views

ഒരു കാലഘട്ടത്തിന്റെ കാഴ്ചപ്പാടുകള്‍ക്കപ്പുറത്തേക്ക് ആശയങ്ങള്‍ കൊണ്ട് കടന്നുചെന്ന് അവ നടപ്പിലാക്കിയതിലൂടെയാണ് എലിസബത്ത് ചാക്കോ എന്ന പേര് ശ്രദ്ധിക്കപ്പെടുന്നത്. എഴുപതുകളുടെ അവസാനത്തില്‍ കൊച്ചിയുടെ മണ്ണില്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന നവ സംരംഭക മേഖലയ്ക്ക് തന്നെ തുടക്കം കുറിച്ച അവര്‍ പില്‍ക്കാലത്ത് തിരുത്തിയെഴുതിയത് സംരംഭക കേരളത്തിന്റെ ചരിത്രം തന്നെയായിരുന്നു. ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വരുമാനമെത്തിക്കുന്ന വന്‍ വ്യവസായമായി മാറിയ ബ്യൂട്ടി പാര്‍ലറുകളെ കേരളത്തില്‍ അവതരിപ്പിച്ച് ഇന്നും രംഗത്തെ മുന്‍നിര സേവനദാതാക്കളായി തുടരുന്ന അവര്‍ മികവിന്റെ കരുത്തില്‍ ആ പേര് ഉറപ്പിക്കുകയായിരുന്നു; കല്‍പന. കല്‍പന ഇന്റര്‍നാഷണല്‍ എന്ന പേര് ഇന്ന് കടന്നുചെല്ലാത്ത മേഖലകളില്ല. കര്‍മപഥങ്ങള്‍ക്കപ്പുറത്തേക്ക് സേവനങ്ങളുടെ മികവുമായി കടന്നുചെന്ന കല്‍പന ഇതര ബ്രാന്‍ഡുകള്‍ക്ക് എത്തിപ്പിടിക്കാനാവാത്തത്ര ഉയരത്തില്‍ തന്നെയാണ് ഇന്നും തുടരുന്നത്.
സ്ത്രീകള്‍ പൊതുവെ പുറത്തിറങ്ങാന്‍ തന്നെ മടികാണിച്ചിരുന്ന 1979 കാലഘട്ടത്തില്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന ആശയവുമായി എത്തിയ എലിസബത്തിന് നേരിടേണ്ടിയിരുന്നത് വെല്ലുവിളികളുടെ വന്‍മതിലുകള്‍ തന്നെയായിരുന്നു. ആളുകളുടെ മാനസികാവസ്ഥ തന്നെയായിരുന്നു അക്കൂട്ടത്തില്‍ പ്രധാനം. എങ്കിലും പ്രവര്‍ത്തനമാരംഭിച്ച് അല്പനാളുകള്‍ക്കുള്ളില്‍ തന്നെ സമൂഹത്തിന്റെയാകെ ചിന്താഗതിയെ തിരുത്തിക്കുറിക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്നത് ചരിത്രം. നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇത്രമേല്‍ വ്യാപ്തിയേറിയ സംരംഭക മേഖലയായി സൗന്ദര്യ സംരക്ഷണ മേഖല വളരുമെന്ന ആത്മവിശ്വാസവും ദീര്‍ഘവീക്ഷണവും തന്നെയാണ് പ്രശംസിക്കപ്പെടേണ്ടത്. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന അവര്‍ മസൂറിയിലെ ഓക് ഗ്രോവ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം സ്വായത്തമാക്കിയത്. പിന്നീട്  ഡല്‍ഹി ജീസസ് മേരി കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം കരസ്ഥമാക്കിയെങ്കിലും സൗന്ദര്യസംരക്ഷത്തിന്റെ കനലുകള്‍ ആളിക്കൊണ്ടിരുന്നു. പിന്നീട് അമേരിക്കയില്‍ നിന്ന് ഇലക്ട്രോലിസിലും കോസ്മറ്റോളജിയിലും പഠനം പൂര്‍ത്തിയാക്കിയ അവര്‍, അമേരിക്കയിലും ഡൽഹിയിലുമായി പരിശീലനം പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹിയില്‍ ആദ്യത്തെ ബ്യൂട്ടിപാര്‍ലര്‍ ആരംഭിക്കുന്നത്. ആദ്യ സംരംഭത്തിന് മികച്ച സ്വീകരണം ലഭിച്ചതോടെ രണ്ടാം ശാഖയ്ക്ക് ചെന്നൈയില്‍ തുടക്കം കുറിച്ചു. ഓരോ പാര്‍ലറുകളും ഒരുങ്ങിയത് അത്യാധുനിക സജ്ജീകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു. പിന്നീടാണ് കൊച്ചിയിലെത്തി സംരംഭം ആരംഭിക്കുന്നത്. തുടര്‍ന്ന് മൈസൂര്‍, ഊട്ടി എന്നിവിടങ്ങളിലും സേവനം വിന്യസിച്ച അവര്‍ കടന്നുചെന്ന മേഖലകളിലെല്ലാം വിജയം കൊയ്യുകയായിരുന്നു. കേരളത്തിലെ തന്നെ ആദ്യ ബ്യൂട്ടി പാര്‍ലറായി പ്രവര്‍ത്തനമാരംഭിച്ച കല്‍പന ഇന്റര്‍നാഷണലിന്റെ പിന്നീടുള്ള നാളുകള്‍ ചരിത്രമാണ്. ചരിത്രത്തിലാദ്യമായി വെഡ്ഡിംഗ് മേക്കപ്പ് മുതല്‍ കാര്‍ ഡെക്കറേഷന്‍ വരെ പാക്കേജ് ആയി ചെയ്തുകൊടുത്തതും രംഗത്തെ നിരവധി പുതു ആശയങ്ങള്‍ അവതരിപ്പിച്ചതും കല്പന തന്നെയാണ്. ഒന്നോ രണ്ടോ ബ്യൂട്ടി ക്രീം ബ്രാന്‍ഡുകള്‍ മാത്രം ഉണ്ടായിരുന്ന കാലഘട്ടത്തിലായിരുന്നു ഇതെന്നോര്‍ക്കണം.
കേരളത്തിലെ ആദ്യ ബ്രാഞ്ച് കലൂരിലായിരുന്നു പ്രവര്‍ത്തം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ പാര്‍ലറിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഒറ്റയ്ക്ക് നടത്തുക എന്നത് ശ്രമകരമായിരുന്നു. ദിനംപ്രതി കൂടുതല്‍ ഉപഭോക്താക്കളെത്തിക്കൊണ്ടിരുന്നത് സ്റ്റാഫുകളുടെ ആവശ്യകത വര്‍ധിപ്പിച്ചു. എന്നാല്‍ രംഗത്ത് മികച്ച പരിശീലനം കരസ്ഥമാക്കിയവര്‍ ആരും തന്നെ അക്കാലത്ത് ഇല്ലായിരുന്നു എന്നതാണ് വസ്തുത. പിന്നീട് കൊച്ചിയില്‍ നിന്ന് തന്നെ നാല് പെണ്‍കുട്ടികളെ തെരഞ്ഞെടുത്ത് ഒപ്പം നിര്‍ത്തി പരിശീലിപ്പിക്കുകയായിരുന്നു. ഇവരെല്ലാം തന്നെ ഇന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലായി മികച്ച ബ്യൂട്ടിപാര്‍ലറുകള്‍ സ്വന്തമായി നടത്തുന്നുണ്ട്. അത് മറ്റൊരു തുടക്കം കൂടിയായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ സേവനങ്ങള്‍ക്ക് പുറമെ നിരവധി പെണ്‍കുട്ടികളെയും എലിസബത്ത് ചാക്കോ വരുമാനത്തിന്റെ ഉയരത്തിലേക്ക് കൈപിടിച്ച് നടത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ബ്യൂട്ടീഷന്മാരെ കേരളത്തില്‍ ആദ്യമായെത്തിച്ചതും കല്‍പന തന്നെയാണ്. കലൂരിന് ശേഷം പനമ്പിള്ളി നഗറിലും കൊച്ചി നാവിക ആസ്ഥാനത്തും മറൈന്‍ ഡ്രൈവിലും കല്‍പന ശാഖകള്‍ തുറന്നു. ഇതിനിടെയാണ് മറ്റൊരു ചരിത്രം കൂടി കല്‍പന രചിച്ചത്. ചരിത്രത്തില്‍ ആദ്യമായി ആശുപത്രിക്കകത്ത് ബ്യൂട്ടി പാര്‍ലര്‍ എന്ന ആശയം നടപ്പിലാക്കികൊണ്ട് ആസ്റ്റര്‍ മെഡിസിറ്റിക്കകത്ത് കല്‍പ ബ്യൂട്ടിപാര്‍ലറിന് തുടക്കം കുറിച്ചു. മികച്ച സജ്ജീകരണങ്ങളും അനുഭവസമ്പന്നരായ സ്റ്റാഫുകളുമെല്ലാം കല്പനയുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയായിരുന്നു. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മനസിലാക്കി സൗഹാര്‍ദപരമായ ഇടപെടലിലൂടെ ജീവനക്കാര്‍ സേവനങ്ങളെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ ക്രീമുകള്‍ക്ക് പുറമെ, രാസപദാര്‍ദ്ധങ്ങള്‍ ഉപയോഗിക്കാതെയുള്ള സൗന്ദര്യ സംരക്ഷക വസ്തുക്കള്‍ എലിസബത്ത് തയ്യാര്‍ ചെയ്യുന്നുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ബ്യൂട്ടി പാര്‍ലറാണ് കല്‍പന മറൈന്‍ ഡ്രൈവില്‍ ഒരുക്കിയിരിക്കുന്നത്. സെലിബ്രിറ്റികളുടെയും മറ്റും ഇഷ്ട കേന്ദ്രം കൂടിയാണ് കല്പന. ആദ്യകാലം മുതല്‍ ഇന്നും കല്‍പനയില്‍ തന്നെയെത്തുന്ന താരങ്ങള്‍ നിരവധിയാണ്. ഇതിന് പുറമെ സൗന്ദര്യ മത്സരങ്ങളിലെ അവിഭാജ്യ ഘടകമാണ് കല്പന. മിസ് ഏഷ്യ, മിസ് യൂണിവേഴ്‌സ്, മിസ് സൗത്ത് ഇന്ത്യ തുടങ്ങി നിരവധി മത്സരങ്ങളില്‍ മികവുറ്റ പങ്കാളിത്തവുമായി കല്പന പ്രവര്‍ത്തനം തുടരുന്നു. മികവിന്റെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും തനിക്കൊപ്പമുള്ള ജീവനക്കാരിലേക്കും അതെത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. നിരവധിയായ പെണ്‍കുട്ടികള്‍ക്ക് മികച്ച വരുമാന മാര്‍ഗം സൃഷ്ടിച്ചുനല്കാന്‍ സാധിച്ചതാണ് തന്റെ ഏറ്റവും വലിയ വിജയമായി അവര്‍ ചൂണ്ടിക്കാണിക്കുന്നതും. കേരളത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ബിസിനസുകാരുടെ പട്ടികയില്‍ എലിസബത്തും ഇടം നേടിയിട്ടുണ്ട്. ഉയരങ്ങളിലേക്ക് പ്രയാണം തുടരുമ്പോഴും തന്റെ പ്രവര്‍ത്തന മേഖലയെ കൂടുതല്‍ വിപുലമാക്കുന്നതിലേക്കാണ് അവര്‍ ശ്രദ്ധ ചെലുത്തുന്നത്. കാല്‍പനിക സൗന്ദര്യത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ കുറിച്ചുകൊണ്ട് കല്‍പന സേവനം തുടരുകയാണ്, കാലികമായ മാറ്റങ്ങളുടെ പുതുതലങ്ങള്‍ വിന്യസിച്ചുകൊണ്ട്.

Contact

Kalpana International

40/1819-B3

1st Floor

Alliance Residency,

Next to Baypride mall

Marine Drive, Kochi, Kerala 682031

Call – 9388618812, 8943849590, 0484-4035000.

E-mail – kalpanasalonandspa@gmail.com

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey