Home / A Slider / മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടു സ്റ്റാര്‍ട്ടപ്പുകള്‍; ആദ്യത്തേത്ത് ആദ്യമാസം തന്നെ വിജയം, പത്രം വിറ്റുനടന്നിരുന്ന പിള്ളേരുടെ സംരംഭകവിജയം!

മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടു സ്റ്റാര്‍ട്ടപ്പുകള്‍; ആദ്യത്തേത്ത് ആദ്യമാസം തന്നെ വിജയം, പത്രം വിറ്റുനടന്നിരുന്ന പിള്ളേരുടെ സംരംഭകവിജയം!

മൂന്നുവര്‍ഷത്തിനുള്ളില്‍ ഐടി, ഇ-കൊമേഴ്‌സ് രംഗത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്ന രണ്ടു സ്റ്റാര്‍ട്ടപ്പുകള്‍. ജീവിതത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്നതിനു മുമ്പു ഇന്‍ഡോര്‍ സ്വദേശികളായ അക്ഷയ് ചൗഹാനും(26) കപില്‍ കര്‍ദയും(25) എത്തിപ്പിടിച്ച ഈ നേട്ടം ചെറുതല്ല. ഇന്‍ഡോര്‍ ആസ്ഥാനമാക്കി തന്നെയാണ് എന്‍ജിനിയര്‍ മാസ്റ്റര്‍, മഹാകാല്‍ സ്‌റ്റോര്‍സ് എന്നീ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നതും.

പഠിക്കാന്‍വേണ്ടി  ന്യൂസ് പേപ്പര്‍ ബോയ് 
ചെറുപ്പകാലത്ത് ഇരുവരുടെയും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയൊന്നും വലിയ മെച്ചമായിരുന്നില്ല. അതുകൊണ്ടുതന്നെ 11, 12 ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ ഫീസ് കണ്ടെത്താന്‍ വീടുകള്‍തോറും പത്രം വില്‍ക്കേണ്ടി വന്നു ഇവര്‍ക്ക്. പ്ലസ്ടു കഴിഞ്ഞ് എന്‍ജിനിയറിംഗ് കോളജിലേക്ക് പഠിക്കാനെത്തിയപ്പോള്‍ പത്രവില്‍പ്പന നിര്‍ത്തി. പകരം സ്‌കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു. ഒപ്പം ഉത്സവസീസണുകളില്‍ തെരുവുകളില്‍ രാഖി വിറ്റു. എന്‍ജിനിയറിംഗ് കോളജിലെ നാലുവര്‍ഷവും പകുതി ദിവസങ്ങളില്‍ മാത്രമാണ് കോളജില്‍ എത്തിയിരുന്നതെന്ന് കപില്‍ പറയുന്നു. എന്‍ജിനിയറിംഗിനൊപ്പം സോഫ്ട്‌വെയര്‍, വെബ്‌ഡെവലപ്‌മെന്റ് എന്നിവയില്‍ വൈദഗ്ധ്യം നേടാന്‍ ആദ്യവര്‍ഷംമുതല്‍തന്നെ ഐടി സ്റ്റാര്‍ട്ടപ്പില്‍ ഇന്റേണ്‍ഷിപ്പിനായി ചേര്‍ന്നിരുന്നുവെന്നതാണ് ഇതിനുപിന്നിലെ കാരണമായി കൂട്ടിച്ചേര്‍ത്തത്. കോളജ് അധികൃതരുടെ പിന്തുണയോടെയും അനുവാദത്തോടെയുമായിരുന്നു ഇത്.

ആദ്യമാസം തന്നെ ലാഭത്തിലായ ആദ്യ സംരംഭം
ആപ്പ്, വെബ്‌സൈറ്റ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഡാറ്റാ ബേസ് തുടങ്ങിയ സേവനങ്ങള്‍ നല്‍കാനായി 2015-ലാണ് എന്‍ജിനിയര്‍ മാസ്റ്റര്‍ എന്ന പേരില്‍ ഐടി മേഖലയില്‍ ആദ്യ സംരംഭത്തിന് തുടക്കമിട്ടത്. എന്‍ജിനിയറിംഗ് പഠനത്തിനുശേഷം ഐടി സ്റ്റാര്‍ട്ടപ്പില്‍ ഒരുവര്‍ഷത്തോളം ജോലി നോക്കിയശേഷമായിരുന്നു അക്ഷയ്‌യും കപിലും ഇതിലേക്ക് എത്തുന്നത്. തുടക്കത്തില്‍ എല്ലാദിവസവും 22 മണിക്കൂര്‍ ജോലി ചെയ്തു കഷ്ടപ്പെട്ടുവെങ്കിലും ആദ്യമാസത്തില്‍തന്നെ സംരംഭം വിജയഗാഥയായി മാറിയ അനുഭവം കപില്‍ പങ്കുവയ്ക്കുന്നു. അതും കുടുംബത്തിന്റെ ആശങ്കകള്‍ അസ്ഥാനത്താക്കി. നിലവില്‍ 45 പേര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. മൂന്നുവര്‍ഷംകൊണ്ട് ആയിരത്തോളം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. ഇതിനിടയില്‍ വിദേശത്തുള്ള 200-ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളുമായി പങ്കാളിത്തമുണ്ടാക്കാനുമായി.

രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാം സംരംഭവും
ബാങ്കില്‍നിന്ന് വായ്പ തരപ്പെടുത്തിയാണ് മൊബൈല്‍ കവര്‍, കീ ചെയ്ന്‍, ടീ ഷര്‍ട്ട് എന്നിവ വില്‍ക്കുന്ന മഹാകാല്‍ സ്റ്റോര്‍സ് എന്ന ഈ കൊമേഴ്‌സ് സംരംഭത്തിന് കല്ലിടുന്നത്. ആദ്യസംരംഭം തുടങ്ങി രണ്ടുവര്‍ഷത്തിനുള്ളിലായിരുന്നു ഇത്. പൂര്‍ണമായും ഓണ്‍ലൈനിലൂടെയായിരുന്നു വില്‍പ്പനയെങ്കിലും പ്രതിമാനംസ 30 മുതല്‍ 40 ശതമാനം വരെ വളര്‍ച്ച കമ്പനിക്കു കൈവരിക്കാനായി. ഓരോ ദിവസവും ആയിരം ഓര്‍ഡറുക എന്നതാണ് മുന്നിലുള്ള അടുത്ത ലക്ഷ്യം. അതിനായി ഷൂ, പെര്‍ഫ്യൂം വാച്ച് എന്നിവകൂടി ഉള്‍പ്പെടുത്തി വ്യാപാരം വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

49 മുതല്‍ 179 രൂപവരെയായിരുന്നു മഹാകാല്‍ സ്റ്റോര്‍സില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഈടാക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍നിന്നാണ് കൂടുതല്‍ ഓര്‍ഡറുകളെന്ന് കപില്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ രണ്ടുമുതല്‍ നാലുലക്ഷം രൂപവരെ കമ്പനിക്ക് മാസവുമാനമുണ്ട്. പുറമേനിന്നുള്ള നിക്ഷേപം സ്വീകരിക്കാതെ കൈക്കാശില്‍ സംരംഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഇരുവര്‍ക്കും താത്പര്യം.

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

വെള്ളപ്പൊക്കത്തിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസ്

വെള്ളപ്പൊകാതിൽ തകരാറിലായ കമ്പ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജയ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപറ്റിയ ഡെസ്ക്ടോപ്പ് ...

Chris Carson Womens Jersey