Home / Uncategorized / സോൾവെന്റ് സിമൻറ് നിർമ്മാണ സംരംഭം തുടങ്ങാം

സോൾവെന്റ് സിമൻറ് നിർമ്മാണ സംരംഭം തുടങ്ങാം

in Uncategorized July 11, 2018 0 144 Views

കേരളത്തിൽ നിർമ്മാണ മേഖലയുടെ വളർച്ച ദ്രുതഗതിയിലാണ്. അതിനാൽ നിർമ്മാണ സാമഗ്രികൾ നിർമ്മിക്കുന്ന ചെറുകിട യൂണിറ്റുകൾക്കും വലിയ സാധ്യതയാണു തുറന്നിരിക്കുന്നത്. കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്നതും താരതമ്യേന ആവശ്യക്കാർ അധികമുള്ളതുമായ ഒരു ഉല്പന്നമാണ് സോൾവെന്റ് സിമൻറ്.

എന്താണ് സോൾവെന്റ് സിമൻറ്?

കെട്ടിട നിർമ്മാണ രംഗത്തെ പ്ലംബിംഗ്, വയറിംഗ് എന്നിവയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന വസ്തുവാണ് സോൾവെന്റ് സിമൻറ്. പിവിസി, സിപിവിസി:കോണ് ട്യൂസ് തുടങ്ങിയ പൈപ്പുകൾ കൂട്ടിച്ചേർക്കുന്നതിനാണു പ്രധാനമായും സോൾവെന്റ് സിമന്റ് ഉപയോഗിക്കുന്നത്. എന്നാൽ സോൾവെന്റ് സിമന്റ് ഒരു പശയല്ല , മറിച്ച് കൂട്ടിച്ചേർക്കുന്ന ഭാഗത്തെ പൈപ്പിനെ ഉരുക്കി തമ്മിൽ ഒട്ടിച്ചേർന്നു ബലവത്താകുന്നതിനു സഹായിക്കുകയാണ് സോൾവെന്റ് സിമൻറ് ചെയ്യുന്നത്. രാസ സംയുക്തങ്ങളുടെ മിശ്രണത്തിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ സോൾവെന്റ് സിമന്റുകളുടെ ക്യൂറിംഗ് പീരിയഡ് വ്യത്യസ്തമായിരിക്കും.

സാധ്യത

പ്ലംബിംഗ് മേഖലയിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഉൽപ്പന്നമായതിനാൽ സോൾവെന്റ് സിമന്റുകളുടെ വിപണി സാധ്യത അനന്തമാണ്. കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം ലഭിക്കുന്നു എന്നതിനൊപ്പം ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതിനാൽ സംരംഭക സൗഹൃദവ്യവസായമാണ്. മലിനീകരണമില്ലാത്തതിനാൽ വീടിനോട് ചേർന്നുതന്നെ നിർമ്മാണ യൂണിറ്റ് തുടങ്ങാവുന്നതാണ്. രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെങ്കിലും തൊഴിലാളികളിൽ അലർജ്ജിയും മറ്റും ഉണ്ടാകാൻ സാധ്യതയില്ല.

സോൾവെന്റ് സിമൻറ് നിർമ്മാണത്തിൽ ബ്രാന്റിന് വലിയ പ്രാധാന്യം ഇല്ല. കോടികളുടെ വീട് നിർമ്മിക്കുന്ന ആൾ പോലും ഉപയോഗിക്കുന്ന സോൾവെന്റ് ഏതു കമ്പനിയുടെതാണെന്ന് അന്വേഷിക്കാൻ സാധ്യതയില്ല. അതിനാൽ ഗുണമേന്മ ഉണ്ടെങ്കിൽ ചെറുകിടക്കാർക്ക് വിപണി പിടിച്ചെടുക്കാൻ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ ക്യൂറിംഗ് നടക്കുന്ന സോൾവെന്റ്കളോടാണു പ്ലംബർമാർക്ക് കൂടുതൽ താല്പര്യം. 8 സെക്കെന്റിൽ വരെ ക്യൂറിംഗ് നടക്കുന്ന സോൾവെന്റുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്.

അസംസ്കൃതവസ്തുക്കൾ

സോൾവെന്റ് നിർമ്മാണത്തിനു ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുക്കളെല്ലാം പെട്രോളിയം അധിഷ്ഠിത രാസമിശ്രിതങ്ങങ്ങളാണ്. പെട്രോളിയം ഉപ ഉല്പന്നങ്ങളായ ടോളിൻ അസറ്റോൺ, പി.വി.സി.റെസിൻ, സൈക്ലോ ഹെക്സനൈൻ എന്നിവയും അനുബന്ധ ഉല്പന്നങ്ങളും നിശ്ചിത അനുപാതത്തിൽ മിക്സ് ചെയ്താണ് സോൾവെന്റ് സിമൻറ് നിർമ്മിക്കുന്നത്. ഇവയെല്ലാം തന്നെ നമ്മുടെ നാട്ടിൽ ലഭ്യമാണ്.

നിർമ്മാണ രീതി

ടോളിൻ അസറ്റോണ്, പി.വി.സി.റെസിൻ, സൈക്ലോ ഹെക്സനൈൻ എന്നിവയും അനുബന്ധ ഉല്പന്നങ്ങളും നിശ്ചിത അനുപാദത്തിൽ മിക്സ് ചെയ്യാനായി ചെറിയ തോതിലുള്ള മിക്സിംഗ് ടാങ്കും, പമ്പിംഗ് യൂണിറ്റും ഉപയോഗിക്കുന്നു. തുടർന്ന് ഉല്പന്നത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. പിന്നീട് ഫില്ലിംഗ് ടാങ്കിലേക്ക് മാറ്റി സ്റ്റീൽ കണ്ടെയ്നറുകളിൽ നിറക്കുന്നു.

സാങ്കേതിക വിദ്യ

സോൾവെന്റ് സിമൻറ് നിർമ്മാണത്തിന് ആവശ്യമായ രാസസംയുക്തം നിർമ്മിക്കുന്നതിന് സാങ്കേതിക പരിശീലനം ആവശ്യമാണ്. പെട്രോളിയം ഉത്പന്നങ്ങളെ നിശ്ചിത അളവിൽ കൂട്ടിച്ചേർക്കുന്നതിനും ഗുണമേന്മ നിലനിർത്തുന്നതിനും സാങ്കേതിക പരിശീലനം ലഭിക്കുന്നതിലൂടെ സംരംഭകർക്കു സാധിക്കും. സോൾവെന്റ് സിമൻറ് നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയും പരിശീലനവും പിറവത്തെ അഗ്രോപാർക്കിൽ നിന്നും ലഭ്യമാണ്. അഗ്രോപാർക്കുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ :0485-2242310.

മാർക്കറ്റിംഗ്

ഹാർഡ്വെയർ ഷോപ്പുകൾ വഴിയാണ് സോൾവെന്റ് സിമന്റുകളുടെ വിൽപ്പന നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഉൾനാടുകളിൽ പോലും ഉണ്ടായിരിക്കുമെന്നതിനാൽ വിപണി കണ്ടെത്തൽ അധികം ശ്രമകരമായിരിക്കില്ല. ഭേദപ്പെട്ട കമ്മീഷൻ നല്കി വില്പനക്കാരെയും വിതരണക്കാരെയും നിയമിച്ചാൽ മാർക്കറ്റ് കണ്ടെത്തൽ എളുപ്പമാകും. പ്ലംബർമാരെയും സമീപിക്കാവുന്നതാണ്. ഫ്ലാറ്റ് നിർമ്മാതാക്കൾ , ഡ്രിപ് ഇറിഗേഷൻ, കുഴൽകിണർ നിർമ്മാതാക്കൾ തുടങ്ങിയ വലിയ ഉപഭോക്താക്കളെ കണ്ടെത്തി നേരിട്ട് കമ്മീഷൻ ഒഴിവാക്കി നൽകുന്ന രീതി ഫലപ്രദമാകും. ഓൺലൈൻ വിപണിയിലൂടെയും വിറ്റഴിക്കാം.

ആവശ്യമായ സൗകര്യങ്ങൾ, ലൈസൻസുകൾ

250 സ്ക്വയർ ഫീറ്റ് ഏരിയയുള്ള കെട്ടിട സൗകര്യം
സിംഗിൾ ഫേസ് ഇലട്രിസിറ്റി കണക്ഷൻ
വ്യവസായ വകുപ്പിൽ നിന്നുള്ള ലൈസൻസ്
നികുതി രജിസ്ട്രേഷൻ
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിപത്രം.
മൂലധന നിക്ഷേപം

മിക്സിംഗ് ടാങ്ക് – 1,25,000.00
ഫില്ലിംഗ് യൂണിറ്റ് – 1,00,000.00
അനുബന്ധ സൗകര്യങ്ങൾക്ക് – 25,000.00

ആകെ – 2,50,000.00

വരവ് ചിലവ് കണക്ക്

ചിലവ്

(ഒരുദിവസം 50 ലിറ്റർ സോൾ വെന്റ് സിമൻറ് ഉല്പാദിപ്പിച്ച് 50മി. വീതമുള്ള 1000 ക്യാനുകൾ നിറയ്ക്കുന്നതിനുള്ള ചിലവ് )
അസംസ്കൃത വസ്തുക്കൾ : 50 x 35.00 =1750.00
പായ്ക്കിംഗ് മെറ്റീരിയൽസ് : 1000 x 11.00 = 11,000.00
മാർക്കറ്റിംഗ് & വിതരണ ചിലവുകൾ : 1000 x 2.00 =2000.00
ഭരണ ചിലവുകൾ : 1 x 500.00 = 500.00
തൊഴിലാളികളുടെ വേതനം : 2 x 500.00 = 1000.00
ഇലട്രിസിറ്റി ചാർജ് = 30.00
ആകെ ചിലവ് = 16,280.00

വരവ്

(50 മി. വീതമുള്ള 1000 ക്യാനുകൾ വിറ്റഴിക്കുമ്പോൾ ലഭിക്കുന്നത്)
50 മി. MRP : 57.00
42% കമ്മീഷൻ കിഴിച്ച് ഉപഭോക്താവിന് ലഭിക്കുന്നത് =33.00
1000 x 33.00 = 33,000.00

ലാഭം
വരവ് : 33,000.00 –
ചിലവ് : 16,280.00
ലാഭം : 16,720.00

കൂടുതൽ വിവരങ്ങൾക്ക്:

അഗ്രോപാർക്ക്, പിറവം പി. ഒ, എറണാകുളം- 686664

ഫോൺ : 0485 – 2242310 : 2242410

ഇ-മെയിൽ: agroparkpvm@gmail.com

About admin

Leave a Reply

Your email address will not be published. Required fields are marked *

*

x

Check Also

Frank second lived up 2024 in 1 picks wholesale jerseys

Vancouver 04 15 D Raphael Diaz Lower Body ? They are 4 ...

Chris Carson Womens Jersey